Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇതു ഞങ്ങളുടെ 'തല'യല്ല, മഹിയെ ഇതെന്തു ചെയ്തു?- ധോണിയുടെ ലുക്കില്‍ ഞെട്ടി ഫാന്‍സ്

1

ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികളെ ഇളക്കി മറിക്കാന്‍ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും ഇതിഹാസ താരവുമായ എംഎസ് ധോണി അഭിനയിച്ച വളരെ കളര്‍ഫുള്ളായ ടീസറാണ് വന്നിരിക്കുന്നത്. രസകരമായ കോസ്റ്റിയമും ചെമ്പന്‍ തലമുടിയുമായി ഫ്രീക്ക് ലുക്കില്‍ ധോണി ഷോ തന്നെയായാണ് ടീസറില്‍ കാണാന്‍ കഴിയുക.

ധോണിയുടെ പുതിയ ലുക്കിനെക്കുറിച്ച് സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിച്ചിരിക്കുകയാണ് ഫാന്‍സ്. പുതിയ ലുക്ക് തങ്ങള്‍ക്കു അത്ര രസിച്ചിട്ടില്ലെന്നാണ് അവരുടെ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. ഇത്തരമൊരു ലുക്കില്‍ ഇതിനു മുമ്പൊരിക്കലും അദ്ദേഹത്തെ ആരാധകര്‍ കണ്ടിട്ടില്ല. നേരത്തേ ഈ സീസണിനു മുമ്പും ധോണിയെ കേന്ദ്ര കഥാപാത്രമാക്കി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ടീസര്‍ ഇറക്കിയിരുന്നു. ഇതില്‍ ബുദ്ധഭിക്ഷുവിന്റെ വേഷത്തിലെത്തിയായിരുന്നു ധോണി ആരാധകരെ ഞെട്ടിച്ചത്. ഇത്തവണ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു കോസ്റ്റിയൂമിലാണ് ധോണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഐപിഎല്ലിന്റെ പുതിയ ടീസര്‍ ഇവിടെ കാണാം

ട്വിറ്ററില്‍ നിരവധി ഫാന്‍സാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ടീസറിനു താഴെ പ്രതികരിച്ചിരിക്കുന്നത്. ഇവയില്‍ ചിലതൊന്ന് നോക്കാം-

എംഎസ് ധോണി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്, ഇത് ഉറപ്പിക്കാമെന്നായിരുന്നു ചിരിക്കുന്ന സ്‌മൈലിയോടു കൂടി ധോണിയുടെ ലുക്കിനെക്കുറിച്ച് ഒരു ട്വീറ്റ്.

കഴിഞ്ഞ തവണ നിങ്ങള്‍ അദ്ദേഹത്തെ മൊട്ടയടിപ്പിച്ചു, ഇത്തവണ എന്തു ചെയ്യും? അറിയില്ല എന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.

ഇതു ഞങ്ങളുടെ തലയല്ലെന്നായിരുന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തത്. ധോണിയെ ബഹുമാന പൂര്‍വ്വം തലയെന്നാണ് സിഎസ്‌കെയുടെ ഫാന്‍സ് വിശേഷിപ്പിക്കാറുള്ളത്. സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റനും ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയുടെ വിളിപ്പേര് ചിന്നത്തലയെന്നുമാണ്.

കുര്‍ളയിലുള്ള ഫോണിക്‌സ് മാള്‍ കാണാന്‍ ഇങ്ങനെയായിരിക്കുമെന്നായിരുന്നു ധോണിയുടെ ലുക്കിനെ ഒരു യൂസര്‍ ട്രോളിയത്.

നിങ്ങള്‍ എന്താണ് ചെയ്യുന്നത് ധോണി ഭയ്യയെന്നായിരുന്നു കരയുന്ന ഇമോജിയോടു കൂടി ധോണിയുടെ ലുക്കില്‍ നിരാശനായ മറ്റൊരു ആരാധകന്റെ പ്രതികരണം.

ഏയ്, ഇതൊന്ന് നിര്‍ത്തൂ, നിര്‍ത്തൂയെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു. മഹിയെ നിങ്ങളെന്താണ് ഈ ചെയ്തിരിക്കുന്നതെന്നായിരുന്നു കരയുന്ന ഇമോജിയോടൊപ്പം നിരാശയോടെ മറ്റൊരു യൂസര്‍ ചോദിച്ചത്.

Story first published: Friday, August 20, 2021, 18:39 [IST]
Other articles published on Aug 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+