IPL 2021: ആദ്യ ആറു ബോള്‍, ഞാന്‍ കാരണം സിഎസ്‌കെ തോല്‍ക്കുമെന്നു കരുതി!- തുറന്നുപറഞ്ഞ് ധോണി
ഐപിഎല്ലിന്റെ 14ാം സീസണില്‍ രണ്ടു ജയങ്ങളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ടെങ്കിലും ക്യാപ്റ്റന്‍ എംഎസ് ധോണി സ്വന്തം ബാറ്റിങ് പ്രകടനത്തില്‍ സംതൃപ്തനല്ല. ഇക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയും ചെയ്തിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരേ തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ സിഎസ്‌കെ ആധികാരിക വിജയം നേടിയ ശേഷം സംസാരിക്കവെയാണ് തന്റെ ബാറ്റിങ് കാരണം ടീം പരാജയപ്പെടുമെന്നു കരുതിയതായി ധോണി തുറന്നു പറഞ്ഞത്.
ഏഴാമനായി 14ാം ഓവറില്‍ ബാറ്റ് ചെയ്യാനെത്തിയ ധോണിക്കു ആദ്യത്തെ നാലു ബോളുകളിലും റണ്ണെടുക്കാനായിരുന്നില്ല. പിന്നീട 17 ബോളില്‍ 18 റണ്‍സെടുത്ത് ധോണി പുറത്താവുകയുമായിരുന്നു. അദ്ദേഹം കുറേക്കൂടി വേഗത്തില്‍ സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ സിഎസ്‌കെയ്ക്കു 200ന് മുകളില്‍ നേടാന്‍ കഴിയുമായിരുന്നു. 188 റണ്‍സായിരുന്നു സിഎസ്‌കെയെടുത്തത്.

ഇതിനേക്കാള്‍ കൂടുതല്‍ നേടാമായിരുന്നു
ഞങ്ങള്‍ക്കു 188 റണ്‍സ് നേടാനായതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ക്കു അതിലും കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ഞാന്‍ നേരിട്ട ആദ്യത്തെ ആറു ബോളുകള്‍ കാരണം സിഎസ്‌കെ സീസണിലെ രണ്ടാമത്തെ തോല്‍വിയേറ്റു വാങ്ങുമായിരുന്നുവെന്നും മല്‍സരശേഷം ധോണി പറഞ്ഞിരുന്നു. സിഎസ്‌കെ ക്യാപ്റ്റനായി അദ്ദേഹത്തിന്റെ 200ാം മല്‍സരമായിരുന്നു ഇത്. ഈ നേട്ടം കൈവരിച്ച ആദ്യ ക്യാപ്റ്റനായും ധോണി മാറിയിരുന്നു.
2020ലെ കഴിഞ്ഞ ഐപിഎല്‍ മുതലെടുത്താല്‍ 21.8 ശരാശരിയില്‍ 218 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. 20 ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റി പോലും ധോണിക്കു നേടാനുമായിട്ടില്ല.

മികച്ച തുടക്കം പ്രധാനം
സാം കറെന്‍ വളരെ നന്നായി ബൗള്‍ ചെയ്തു. മികച്ച തുടക്കം ലഭിക്കുകയെന്നത് വളരെ പ്രധാനമായിരുന്നു. നനവുണ്ടായിരുന്ന ബോള്‍ പോലും ടേണ്‍ ചെയ്യുന്നുണ്ടായിരുന്നു, അതുകൊണ്ടു തന്നെ ജോസ് ബട്‌ലര്‍ റിവേഴ്‌സ് സീപ്പ് കളിച്ചാലും എനിക്കു കുഴപ്പമില്ല. നനഞ്ഞ ബോള്‍ ടേണ്‍ ചെയ്യുന്നുണ്ടെങ്കില്‍ ഡ്രൈ ബോള്‍ കൂടുതല്‍ ടേണ്‍ ചെയ്യും. ബോള്‍ ടേണ്‍ ചെയ്യുന്നുണ്ടായിരുന്നതിനാല്‍ തന്നെ മോയിന്‍ അലി ടീമിലുള്ളത് നന്നായി. സാധാരണത്തേതു പോലെ ഈ കളിയില്‍ മഞ്ഞുവീഴ്ച ഉണ്ടായിരുന്നില്ലെന്നില്ലെന്നും ധോണി നിരീക്ഷിച്ചു.

സ്പിന്നര്‍മാരുടെ പ്രകടനം
സ്പിന്‍ ബൗളിങ് ഓള്‍റൗണ്‍മാരായ അലി, ജഡേജ എന്നിവരുടെ ഉജ്ജ്വല ബൗളിങാണ് മല്‍സരത്തില്‍ സിഎസ്‌കെയ്ക്കു മിന്നുന്ന വിജയം സമ്മാനിച്ചത്. 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 11 ഓവറില്‍ രണ്ടു വിക്കറ്റിനു 87 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അടുത്ത എട്ടു റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് രാജസ്ഥാന്‍ നഷ്ടപ്പെടുത്തിയത്. അലി മൂന്നോവറില്‍ ഏഴു റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ജഡേജ നാലോവറില്‍ രണ്ടു വിക്കറ്റുമെടുത്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications