Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നമ്മളെല്ലാം വിഡ്ഢികളായി! ധോണിയുടെ ഇന്നിങ്‌സിനെക്കുറിച്ച് ചോപ്ര

1

ഐപിഎല്ലിന്റെ ക്വാളിഫയര്‍ വണ്ണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മല്‍സരത്തില്‍ ഫിനിഷറുടെ റോളില്‍ കസറിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ പുകഴ്ത്തി ആകാശ് ചോപ്ര. ചെന്നൈ നാലു വിക്കറ്റിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ ധോണി ആറു ബോളില്‍ പുറത്താവാതെ 18 റണ്‍സെടുത്തിരുന്നു. മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്.

ഡല്‍ഹി നല്‍കിയ 173 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ മറികടന്നത്. വിജയപ്രതീക്ഷയിലായിരുന്ന ഡിസിയില്‍ നിന്നും ജയം തട്ടിയെടുത്തത് അവസാന ഓവറില്‍ ധോണിയുടെ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു. ടൂര്‍ണമെന്റിലെ മുന്‍ മല്‍സങ്ങളില്‍ ബാറ്റിങില്‍ പതറിയ അദ്ദേഹം ഈ കളിയില്‍ എല്ലാ വിമര്‍ശകരുടെയും വായടപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

 നമ്മളെയെല്ലാം വിഡ്ഢികളാക്കി

നമ്മളെയെല്ലാം വിഡ്ഢികളാക്കി

ക്രിക്കറ്റിനെക്കുറിച്ചുള്ള പുസ്തകം എപ്പോള്‍ എഴുതിയാലും അതിലെ അവസാനത്തെ ചാപ്റ്റര്‍ താന്‍ തന്നെ എഴുതുമെന്ന് എംഎസ് ധോണി ഒരിക്കല്‍ക്കൂടി കാണിച്ചു തന്നിരിക്കുകയാണ്. അതു അദ്ദേഹത്തിനു നന്നായി അറിയുകയും ചെയ്യാം. അവസാനം നമ്മളെല്ലാം വിഡ്ഢികളെപ്പോലെയാണ് കാണപ്പെട്ടതെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ കുറിച്ചു.

 ശരിയായ ഇലവന്‍

ശരിയായ ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയില്‍ റോബിന്‍ ഉത്തപ്പയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിനെയും ആകാശ് ചോപ്ര പ്രശംസിച്ചു. പരിക്കേറ്റ സുരേഷ് റെയ്‌നയ്ക്കു പകരമായിരുന്നു അദ്ദേഹം ടീമിലേക്കു വന്നത്. ലീഗ് ഘട്ടത്തിലെ അവസാന രണ്ടു മല്‍സരങ്ങളിലും ഉത്തപ്പ ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. പക്ഷെ പ്ലേഓഫില്‍ അദ്ദേഹത്തെ നിലനിര്‍ത്താനുള്ള ധോണിയുടെ തീരുമാനം ഫലം കണ്ടു. മല്‍സരഗതി മാറ്റിമറിച്ചത് ഉത്തപ്പയുടെ ഇന്നിങ്‌സായിരുന്നു. മൂന്നാമനായി ഇറങ്ങിയ അദ്ദേഹം 44 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 63 റണ്‍സാണ് ഉത്തപ്പ അടിച്ചെടുത്തത്.
നേരത്തേ ഞാന്‍ പറഞ്ഞത് ചെന്നൈ ഒമ്പതു പേരുമായാണ് കളിക്കുന്നത് എന്നായിരുന്നു. കാരണം റെയ്‌നയും ധോണിയും റണ്ണെടുക്കുന്നില്ല. ഇപ്പോള്‍ ക്യാപ്റ്റനും, റോബിയും റണ്‍സെടുത്തിരിക്കുന്നു. ഇപ്പോഴാണ് സിഎസ്‌കെ ശരിയായ ഇലവനുമായി കളിക്കുന്നതെന്നും ചോപ്ര നിരീക്ഷിച്ചു.

 ആശ്ചര്യപ്പെടുത്തുന്ന ഇന്നിങ്‌സ്

ആശ്ചര്യപ്പെടുത്തുന്ന ഇന്നിങ്‌സ്

ആശ്ചര്യപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമെന്നാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ എംഎസ് ധോണിയുടെ ഇന്നിങ്‌സിനെ ആകാശ് ചോപ്ര വിശേഷിപ്പിച്ചത്. ധോണിയുടെ ചില ഷോട്ടുകള്‍ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ആവേശ് ഖാനെതതിരായ സിക്‌സര്‍, ലെഗ് സൈഡിലൂടെയുള്ള ബൗണ്ടറിയുടെ ദൈര്‍ഘ്യം കുറവായിരുന്നെങ്കിലും അത് 84 മീറ്റര്‍ സിക്‌സറായിരുന്നു. അതിനു ശേഷം ടോം കറെനെതിരേ കവേഴ്‌സിലൂടെ ധോണി ബൗണ്ടറി പറത്തി. ആറു ബോളില്‍ 18 റണ്‍സ്, ശരിക്കും ആശ്ചര്യപ്പെത്തുന്ന ഇന്നിങ്‌സ് എന്നായിരുന്നു ചോപ്ര പുകഴ്ത്തിയത്.

ചെന്നൈയുടെ ഗംഭീര തിരിച്ചുവരവ്

ചെന്നൈയുടെ ഗംഭീര തിരിച്ചുവരവ്

കഴിഞ്ഞ സീസണിലെ ഐപിഎല്ലിന്റെ പ്ലേഓഫിലെത്താതെ പുറത്തായ ആദ്യ ടീമായ ചെന്നൈ ഇത്തവണ പ്ലേഓഫിലും ഫൈനലിലും ആദ്യമായി എത്തിയാണ് ഇതിനു പ്രായശ്ചിത്തം ചെയ്തത്.
ഒരിക്കല്‍ക്കൂടി ടൂര്‍ണമെന്റിലെ മറ്റുള്ള ടീമുകള്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മല്‍സരിക്കാന്‍ പൊരുതുകയാണ്. 2020ല്‍ ആദ്യം ഐപിഎല്ലില്‍ നിന്നും പുറത്തായ ടീമായിരുന്ന അവര്‍ ഈ വര്‍ഷം ആദ്യം ഫൈനലില്‍ കടന്നിരിക്കുന്നു. ഇതു ധോണി മാജിക്കാണ്, നിങ്ങള്‍ക്കു മാത്രമേ ഇതു സാധിക്കുകയുള്ളൂവെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ചെന്നൈയ്ക്കു ത്രസിപ്പിക്കുന്ന ജയം

ചെന്നൈയ്ക്കു ത്രസിപ്പിക്കുന്ന ജയം

ക്വാളിഫയര്‍ വണ്ണില്‍ ടോസ് ലഭിച്ച ചെന്നൈ ക്യാപ്റ്റന്‍ ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കു അഞ്ചു വിക്കറ്റിന് 173 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞു. പൃഥ്വി ഷാ (60), ക്യാപ്റ്റന്‍ റിഷഭ് പന്ത് (51*), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (37) എന്നിവരുടെ പ്രകടനമാണ് ഡിസിക്കു കരുത്തായത്.
മറുപടി ബാറ്റിങില്‍ സിഎസ്‌കെയുടെ തുടക്കം മോശമായിരുന്നു. നാലാമത്തെ ബോളില്‍ തന്നെ മികച്ച ഫോമിലുള്ള ഫഫ് ഡുപ്ലെസി പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ റുതുരാജ് ഗെയ്ക്വാദ്- ററോബിന്‍ ഉത്തപ്പ ജോടി 110 റണ്‍സിന്റെ കൂട്ടുകെട്ടുമായി ചെന്നൈയെ തിരിച്ചുകൊണ്ടു വന്നു. പിന്നീട് ധോണിയുടെ ഫിനിഷിങ് കൂടിയായതോടെ രണ്ടു ബോള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിന് ചെന്നൈ ലക്ഷ്യത്തിലെത്തി. 70 റണ്‍സോടെ റുതുരാജ് ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ ഉത്തപ്പ 63 റണ്‍സും നേടി.

Story first published: Monday, October 11, 2021, 15:11 [IST]
Other articles published on Oct 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+