IPL 2021: 'ആരാധകര്‍ എങ്ങനെ മറക്കും', ആദ്യ പാദത്തിലെ മൂന്ന് വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളിതാ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം പാദം യുഎഇയില്‍ ആരംഭിക്കാന്‍ പോവുകയാണ്. സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയില്‍ നടന്ന ആദ്യ പാദം ആവേശകരമായി പുരോഗമിക്കവെയാണ് താരങ്ങളിലേക്ക് കോവിഡ് വ്യാപനം പടര്‍ന്നുപിടിച്ചതും പാതി വഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വന്നതും. ആദ്യ പാദത്തെക്കുറിച്ച് നിരവധി ബാറ്റിങ് പ്രകടനങ്ങള്‍ക്ക് ടൂര്‍ണമെന്റ് സാക്ഷിയായിരുന്നു. ഇതില്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത മൂന്ന് ബാറ്റിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്)
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആദ്യ പാദത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോറ്റെങ്കിലും സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനം ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. 63 പന്തുകള്‍ നേരിട്ട് 119 റണ്‍സാണ് സഞ്ജു നേടിയത്. 12 ഫോറും മൂന്ന് പടുകൂറ്റന്‍ സിക്‌സുമാണ് സഞ്ജു മത്സരത്തില്‍ നേടിയത്. 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ നാല് റണ്‍സിനാണ് തോറ്റത്. ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ നിന്ന് 277 റണ്‍സുമായി സഞ്ജു സാംസണ്‍ നാലാം സ്ഥാനത്തുണ്ട്. 26 ഫോറും 11 സിക്‌സും സഞ്ജു പറത്തി. അഞ്ചാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്.
Also Read: IND vs ENG: മൂന്നാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജ വേണ്ട, അശ്വിന്‍ വരണം, മൂന്ന് കാരണങ്ങളിതാ

മായങ്ക് അഗര്‍വാള്‍ (പഞ്ചാബ് കിങ്‌സ്)
പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നേടിയ 99 റണ്‍സ് പ്രകടനവും ശ്രദ്ധേയമായിരുന്നു. പരിക്കിനെത്തുടര്‍ന്ന് കെ എല്‍ രാഹുല്‍ പുറത്തിരുന്ന മത്സരത്തില്‍ മായങ്കിനായിരുന്നു ക്യാപ്റ്റന്‍സി ചുമതല ഉണ്ടായിരുന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനുവേണ്ടി 58 പന്തില്‍ 99* റണ്‍സാണ് മായങ്ക് അഗര്‍വാള്‍ നേടിയത്. ഒരു റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന പ്രകടനമായിരുന്നു ഇത്. മത്സരത്തില്‍ ഏഴ് വിക്കറ്റിന് പഞ്ചാബ് പരാജയപ്പെട്ടിരുന്നു.
Also Read: IPL 2021: മൂന്ന് താരങ്ങളെ ടീമിലെത്തിച്ച് ആര്‍സിബി, തകര്‍പ്പന്‍ നീക്കമെന്ന് ആരാധകര്‍

കീറോണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്)
മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനാണ് കീറോണ്‍ പൊള്ളാര്‍ഡ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കാഴ്ചവെച്ച ബാറ്റിങ് വെടിക്കെട്ട് ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്നതാണ്. 34 പന്തില്‍ 87* റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. ആറ് ഫോറും എട്ട് സിക്‌സുമാണ് പൊള്ളാര്‍ഡ് നേടിയത്. മത്സരത്തില്‍ മുംബൈക്ക് നാല് വിക്കറ്റിന്റെ ജയവും പൊള്ളാര്‍ഡിന്റെ പ്രകടനം സമ്മാനിച്ചു. 219 റണ്‍സ് മറികടന്നാണ് മുംബൈയുടെ ജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications