Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയില്‍ നിന്നും ഇതു പ്രതീക്ഷിച്ചില്ല, ഒരാള്‍ എല്ലാം മാറ്റിമറിച്ചെന്നു സ്റ്റൈറിസ്

ഐപിഎല്ലിന്റെ 14ാം സീസണില്‍ മിന്നുന്ന പ്രകനടത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ടീമുകളിലൊന്നാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. സീസണില്‍ തുടര്‍ച്ചയായി അഞ്ചു കളികള്‍ ജയിച്ച ഏക ടീം കൂടിയായ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ട്. പക്ഷെ സിഎസ്‌കെ ടീമില്‍ തനിക്കു ഈ സീസണില്‍ ഒട്ടും വിശ്വാസമുണ്ടായിരുന്നില്ലെന്നും പക്ഷെ എല്ലാ കണക്കുകൂട്ടലുകളും അവര്‍ തെറ്റിച്ചുവെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്.

1

കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ പ്രകടനം കണ്ടപ്പോള്‍ ഇങ്ങനെയൊരു തിരിച്ചുവരവ് അവരില്‍ നിന്നും പ്രതീക്ഷിച്ചില്ല. കഴിഞ്ഞ തവണ സംഭവിച്ചത് വെറുമൊരു പാളിച്ച മാത്രമാണ് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. സത്യസന്ധമായി പറഞ്ഞാല്‍ ഈ സീസണില്‍ സിഎസ്‌കെയില്‍ ഞാന്‍ ഒട്ടും വിശ്വാസമര്‍പ്പിച്ചിരുന്നില്ല. പക്ഷെ ചില സ്മാര്‍ട്ട് തീരുമാനങ്ങളിലൂടെ അവര്‍ എല്ലാം മാറ്റിമറിച്ചതായും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സ്‌റ്റൈറിസ് വ്യക്തമാക്കി.

സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു എന്നിവര്‍ക്കു മുകളില്‍ മോയിന്‍ അലിയെ ബാറ്റിങിന് അയച്ച സിഎസ്‌കെയുടെ തീരുമാനത്തെ അദ്ദേഹം പുകഴ്ത്തി. റെയ്‌ന, റായുഡു എന്നിവരെ അവര്‍ ബാറ്റിങില്‍ താഴേക്കു ഇറക്കി. കഴിഞ്ഞ സീസണില്‍ റെയ്‌ന കളിച്ചിരുന്നില്ലെങ്കിലും മൂന്നാം നമ്പറിലെ നിര്‍ണായക താരമായിരുന്നു അദ്ദേഹം. പ്രായം കൂടി വരുന്നതിനാലും കുറച്ചു മല്‍സരങ്ങളില്‍ മാത്രം ഇപ്പോള്‍ കളിക്കുന്നതിനാലുമാവാം അവര്‍ റെയ്‌നയെ താഴേക്കു ഇറക്കിയതെന്നും സ്‌റ്റൈറിസ് നിരീക്ഷിച്ചു.

2

കഴിഞ്ഞ സീസണില്‍ മധ്യനിരയായിരുന്നു സിഎസ്‌കെയുടെ പോരായ്മ. എന്നാല്‍ ഇത്തവണ ലേലക്കില്‍ അലിയെ കൊണ്ടു വന്നതോടെ അവര്‍ ഈ കുറവ് പരിഹരിച്ചു. ലേലത്തിലെ ഏറ്റവും സ്മാര്‍ട്ടായ തീരുമാനമാണ് അലിയെ വാങ്ങിയത്, അദ്ദേഹത്തെ നാലാം നമ്പറില്‍ ഇറക്കിയത് മറ്റൊരു സ്മാര്‍ട്ടായ നീക്കമാണ്. കഴിഞ്ഞ സീസണില്‍ മധ്യനിര മികവിലേക്കുയരാത്തതു കാരണമാണ് ആദ്യമായി സിഎസ്‌കെ പ്ലേഓഫിലെത്താതെ പുറത്താതയെന്നും സ്റ്റൈറിസ് വിലയിരുത്തി.

കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ പ്രകടനം നിരാശാജനകമായിരുന്നു. ചരിത്രത്തില്‍ തന്നെ ആദ്യമായി അവര്‍ക്കു പ്ലേഓഫിലെത്താനാവാതെ പുറത്താവേണ്ടി വന്നു. ഏഴാം സ്ഥാനത്തായിരുന്നു സിഎസ്‌കെ ഫിനിഷ് ചെയ്തത്.

Story first published: Wednesday, May 5, 2021, 18:13 [IST]
Other articles published on May 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+