IPL 2021: അവര്‍ കളിച്ചത് ചാംപ്യന്‍മാരെപ്പോലെ! തന്നെ ആകര്‍ഷിച്ച ടീമിനെക്കുറിച്ച് ഗവാസ്‌കര്‍

ഐപിഎല്ലിന്റെ 14ാം സീസണില്‍ തന്നെ ഏറ്റവുമധികം ആകര്‍ഷിച്ച ടീമിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. 29 മല്‍സരങ്ങള്‍ക്കു ശേഷം ടൂര്‍ണമെന്റ് നിര്‍ത്തിവച്ചിരിക്കുകയാണ്. ശേഷിച്ച മല്‍സരങ്ങള്‍ ഇനിയെപ്പോള്‍ നടക്കുമെന്ന കാര്യം അവ്യക്തമാണ്. ഇന്ത്യയില്‍ ഇനി സീസണിന്റെ രണ്ടാംപകുതി നടക്കാന്‍ സാധ്യതയില്ലെന്നു അടുത്തിടെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.
സീസണ്‍ പകുതിയില്‍ വച്ച് നിര്‍ത്തിവയ്ക്കുമ്പോള്‍ റിഷഭ് പന്ത് നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ചെന്നൈ സൂപ്പര്‍കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരായിരുന്നു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

സിഎസ്‌കെ കളിച്ചത് ചാംപ്യന്മാരെപ്പോലെ
ഈ സീസണില്‍ എല്ലാ ടീമുകളും മികച്ച പ്രകടനം നടത്തി, കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇക്കൂട്ടത്തിലുണ്ട്. സിഎസ്‌കെ കളിച്ചത് ചാംപ്യന്‍മാരെപ്പോലെയായിരുന്നു, മുന്‍ വര്‍ഷങ്ങളില്‍ നമ്മള്‍ കണ്ടിട്ടുള്ള അതേ ഫോം സിഎസ്‌കെ ഇത്തവണ ആവര്‍ത്തിച്ചു. പഴയ ഊര്‍ജം അവര്‍ തിരിച്ചുപിടിച്ചതു പോലെ തോന്നി. 2020ലെ ടമില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതിരുന്നിട്ടും അവരുടെ ഈ തിരിച്ചുവരവ് ശ്രദ്ധേയമാണെന്നും ഗവാസ്‌കര്‍ ഒരു കോളത്തില്‍ കുറിച്ചു.

മോയിന്‍ അലിയുടെ പ്രൊമോഷന്‍
പുതുതായെത്തിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്ത സിഎസ്‌കെയുടെ തീരുമാനം ശരിക്കും മാസ്റ്റര്‍സ്‌ട്രോക്കായിരുന്നു.
ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ചില തീപ്പൊരി ഇന്നിങ്‌സുകള്‍ കളിച്ചു. ഫഫ് ഡുപ്ലെസിയും തകര്‍പ്പന്‍ ഫോമിലായിരുന്നു. പ്രതീക്ഷ നല്‍തുന്ന റുതുരാജ് ഗെയ്ക്ക്വാദും ഫോം കണ്ടെത്തിയതോടെ സിഎസ്‌കെയ്ക്കു മികച്ച തുടക്കങ്ങള്‍ ലഭിച്ചതായി ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

സാം കറെന്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു
സാം കറെന്‍ വീണ്ടും നമ്മളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്, ഓരോ മല്‍സരത്തിലും അവന്‍ കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഒരു യഥാര്‍ഥ ഓള്‍റൗണ്ടറായി കറെന്‍ മാറിയിട്ടണ്ട്.
ഡെത്ത് ഓവര്‍ ബൗളിങിലാണ് സിഎസ്‌കെ ഇനി കരുത്തരാവേണ്ടതുള്ളത്. മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരം ഇതിനു തെളിവാണ്. 218 റണ്‍സ് നേടിയിട്ടും അവസാനത്തെ ബോൡ സിഎസ്‌കെയ്ക്കു തോല്‍ക്കേണ്ടി വന്നതായും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

സിഎസ്‌കെയുടെ കുതിപ്പ്
2020ലെ കഴിഞ്ഞ ഐപിഎല്ലില്‍ ഏഴാംസ്ഥാനത്തായിരുന്നു സിഎസ്‌കെ ഫിനിഷ് ചെയ്തത്. പ്ലേഓഫിലെത്താതെ ആദ്യം പുറത്തായ ടീമും അവരായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ സിഎസ്‌കെ പ്ലേഓഫിലെത്താതെ പുറത്തായതും ഇതാദ്യമായിട്ടായിരുന്നു.
ഇത്തവണ ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോറ്റു കൊണ്ടായിരുന്നു സിഎസ്‌കെയുടെ തുടക്കം. എന്നാല്‍ തുടര്‍ന്നുള്ള അഞ്ചു മല്‍സരങ്ങളിലും ജയിച്ച് അവര്‍ കിരീട ഫേവറിറ്റുകളായി മാറി ഒടുവില്‍ മുംബൈയ്ക്കു മുന്നിലാണ് ആറാമത്തെ കളിയില്‍ സിഎസ്‌കെ കീഴടങ്ങിയത്. ഡുപ്ലെസി, അലി, റുതുരാജ് എന്നിവരെക്കൂടാതെ സ്റ്റാര്‍ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സിഎസ്‌കെയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ബാറ്റിങില്‍ നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍സിയില്‍ എംഎസ് ധോണി ഇത്തവണയും തന്റെ റോള്‍ ഭംഗിയായി നിറവേറ്റി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications