Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: റസ്സലിനെപ്പോലൊരാള്‍ അവര്‍ക്കില്ല, പക്ഷെ അവരുടേത് ഒന്നൊന്നര ടീം! -പുകഴ്ത്തി ലാറ

1

ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് എംഎസ് ധോണിയുടെ ടീം. ബുധനാഴ്ച നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനു സിഎസ്‌കെ കെട്ടുകെട്ടിച്ചിരുന്നു.

തോല്‍വിയോടെയാണ് ഈ സീസണ്‍ ആരംഭിച്ചതെങ്കിലും തുടര്‍ന്നുള്ള അഞ്ചു മല്‍സരങ്ങളിലും വിജയം കൊയ്താണ് സിഎസ്‌കെ ഇപ്പോള്‍ ഒന്നാംസ്ഥാനത്തുള്ളത്. ശക്തമായ ബാറ്റിങ്, ബൗളിങ് നിരയുള്ള സിഎസ്‌കെ ഫീല്‍ഡിങിലും മികവുറ്റ പ്രകടനമാണ് നടത്തുന്നത്. ടൂര്‍ണമെന്റില്‍ എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ട ടീമായി സിഎസ്‌കെ മാറിയിരിക്കുകയാണെന്നു ലാറ ചൂണ്ടിക്കാട്ടി.

 റസ്സലിനെപ്പോലൊരാള്‍ ഇല്ല

റസ്സലിനെപ്പോലൊരാള്‍ ഇല്ല

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ ജയിച്ച ശേഷമായിരുന്നു സിഎസ്‌കെയെ ലാറ പ്രശംസിച്ചത്. ഇപ്പോള്‍ എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ട ടീമായി സിഎസ്‌കെ മാറിയിരിക്കുകയാണെന്നാണ് എനിക്കു തോന്നുന്നത്. 15 ബോളില്‍ 50 റണ്‍സ് അടിച്ചെടുക്കാന്‍ ശേഷിയുള്ള ആന്ദ്രെ റസ്സലിനെപ്പോലൊരാള്‍ അവരുടെ ടീമില്‍ ഇല്ല. പക്ഷെ, സന്തുലിതമായ ഒരു ടീം അവര്‍ക്കുണ്ട്. ഇതാണ് ഏറ്റവും പ്രധാനമെന്നും ലാറ വിലയിരുത്തി.

 റുതുരാജിനെ പുകഴ്ത്തി

റുതുരാജിനെ പുകഴ്ത്തി

ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ 44 ബോളില്‍ നിന്നും 75 റണ്‍സുമായി സിഎസ്‌കെയുടെ വിജയത്തിനു അടിത്തറയിട്ട യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വ്വാദിനെ ലാറ പ്രശംസിച്ചു.
മനോഹരമായ ഇന്നിങ്‌സായിരുന്നു റുതുരാജിന്റേത്. സീസണില്‍ സിഎസ്‌കെയുടെ ഓപ്പണിങ് സഖ്യത്തിന്റെ പ്രകടനം മോശമായിരുന്നുവെന്നത് അവിശ്വസനീയമാണ്. പ്രത്യേകിച്ചും റുതുരാജിന്റെ ബാറ്റിങായിരുന്നു കൂടുതല്‍ മോശം. ബാറ്റിങില്‍ ശരിയായ ടൈമിങ് കണ്ടെത്താനാവാതെ അദ്ദേഹം വലഞ്ഞു. ഷോട്ട് കളിക്കുമ്പോള്‍ റുതുരാജിന്റെ കാല്‍ ശരിയായി മൂവ് ചെയ്യുന്നുണ്ടായിരുന്നില്ല. പക്ഷെ ധോണി അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചു. ഓപ്പണിങ് സഖ്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ ധോണി തീരുമാനിച്ചു, ഇതു വലിയ കാര്യം തന്നെയാണ്. ഇപ്പോള്‍ ഇതേ ഓപ്പണിങ് ജോടിയാണ് സിഎസ്‌കെയുടെ വിജയത്തിന് അടിത്തറയിടുന്നത്. എസ്എര്‍എച്ചിനെതിരേ ഇന്നിങ്‌സിനിടെ ഇരുവരും ഒരിക്കല്‍പ്പോലും അസ്വസ്ഥരായി കാണപ്പെട്ടില്ലെന്നും ലാറ നിരീക്ഷിച്ചു.

സിഎസ്‌കെയുടെ ടോപ്പ് ത്രീ

സിഎസ്‌കെയുടെ ടോപ്പ് ത്രീ

സിഎസ്‌കെയുടെ ടോപ്പ് ത്രീയാണ് അവരുടെ കുതിപ്പിന് പിന്നിലെന്നു ലാറ അഭിപ്രായപ്പെട്ടു. റുതുരാജ് ഗെയ്ക്ക്വാദ്, ഫഫ് ഡുപ്ലെസി എന്നിവര്‍ക്കൊപ്പം മോയിന്‍ അലിയെയും നിങ്ങള്‍ക്കു ഒഴിവാക്കാന്‍ കഴിയില്ല. അവര്‍ നന്നായി ബാറ്റ് ചെയ്യുമ്പോള്‍ മികച്ച ബാറ്റിങ് ട്രാക്കുകളില്‍ എത്ര വലിയ സ്‌കോര്‍ പോലും ചേസ് ചെയ്തു ജയിക്കുമെന്നു തോന്നും. ബൗളിങ് ട്രാക്കുകളില്‍ അവരുടെ ബൗളര്‍മാര്‍ നന്നായി പന്തെറിയുമ്പോള്‍ അവിടെയും അതിജീവിക്കാന്‍ കഴിയുന്ന ബാറ്റിങ് നിര സിഎസ്‌കെയ്ക്കുണ്ടെന്നു തോന്നുമെന്നും ലാറ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 29, 2021, 15:18 [IST]
Other articles published on Apr 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+