Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എന്തു സംഭവിച്ചാലും ടൂര്‍ണമെന്റ് നിര്‍ത്തരുത്! ഫ്രാഞ്ചൈസികള്‍ ഉറച്ചു തന്നെ

കൊവിഡ് മഹാമാരി ഐപിഎല്ലിന്റെ 14ാം സീസണിലെ ഒരു മല്‍സരം കവര്‍ന്നതിനു പിന്നാലെ ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലെ രണ്ടു താരങ്ങള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള അവരുടെ മല്‍സരം മാറ്റിവച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘത്തിലെ മൂന്നു പേര്‍ക്കും ഡല്‍ഹിയിലെ അഞ്ചു ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്കും പിന്നാലെ കൊവിഡ് പിടിപെട്ടിരുന്നു. ഇതോടെ മറ്റു മല്‍സരങ്ങളും അവതാളത്തിലായിരിക്കുകയാണ്.

1

എന്നാല്‍ എന്തൈാക്കെ വെല്ലുവിളികള്‍ നേരിട്ടാലും ടൂര്‍ണമെന്റുമായി മുന്നോട്ടു പോവണമെന്നാണ് ഫ്രാഞ്ചൈസികളുടെ അഭിപ്രായം. ടൂര്‍ണമെന്റ് പകുതി പിന്നിട്ട ഈ സാഹചര്യത്തില്‍ നിര്‍ത്തിവയ്ക്കാന്‍ പാടില്ലെന്നും ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നു. കെകെആര്‍ ടീമിലെ പോസിറ്റീവ് കേസുകള്‍ ബിസിസിഐയ്ക്കു കൂടുതല്‍ വെല്ലുവിളിയായിരിക്കുകയാണ്. എന്നാല്‍ ഇനി ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുന്നത് ശരിയല്ല. കാരണം പകുതിയോളം മല്‍സരങ്ങള്‍ അവസാനിച്ചു കഴിഞ്ഞതായം ഒരു ഫ്രാഞ്ചൈസി ഒഫീഷ്യല്‍ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

ബയോ ബബ്‌ളിനു പുറത്തു സ്‌കാനിങിനു കൊണ്ടു പോയതു കാരണമാണ് ഒരു താരത്തിനു രോഗബാധയുണ്ടായതെന്ന് ഞങ്ങള്‍ കേള്‍ക്കുന്നു. ബബ്‌ളിനു പുറത്തു വച്ചാവാം അതു സംഭവിച്ചിരിക്കുന്നത്. എനിക്ക് അറിയാവുന്നിടത്തോളം ബിസിസിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രോട്ടോക്കോളുകളെല്ലാം താരങ്ങള്‍ പാലിക്കുന്നുണ്ട്. അവര്‍ അതു ലംഘിക്കുന്നില്ലെന്നും ഒഫീഷ്യല്‍ പറഞ്ഞു.

കെകെആറിന്റെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, മലയാളി ബാറ്റ്‌സ്മാന്‍ സന്ദീപ് വാര്യര്‍ എന്നിവരുടെ കൊവിഡ് പരിശോധനാഫലമാണ് പോസിറ്റീവായത്. ഉടന്‍ തന്നെ ഇരുവരെയും ഐസൊലേഷനിലേക്കു മാറ്റുന്നതിനൊപ്പം കെകെആര്‍ ടീമിലെ മറ്റു താരങ്ങള്‍ ആറു ദിവസത്തെ ക്വാറന്റീനില്‍ പോവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു ഇന്നു (മേയ് 3) ആര്‍സിബിക്കെതിരേ നടക്കാനിരുന്ന അവരുടെ മല്‍സരം മാറ്റിവച്ചത്. വരുണ്‍ ചക്രവര്‍ത്തി ബയോ ബബ്‌ളിനു പുറത്തുകടന്ന് ആശുപത്രിയില്‍ സ്‌കാനിങിനു പോയതായും ഇതാണ് താരത്തിനു അസുഖം പിടിപെടാന്‍ കാരണമെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.'

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനാലും സ്വന്തം രാജ്യത്തു കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനാലും പല വിദേശതാരങ്ങളും ആശങ്കയിലും ഭീതിയിലുമാണ്. ചില വിദേശ താരങ്ങള്‍ ഇതിനകം നാട്ടിലേക്കു മടങ്ങിക്കഴിഞ്ഞു. കൂടുതല്‍ പേര്‍ എത്രയും വേഗം തിരികെപോവാന്‍ ആഗ്രഹിക്കുന്നവരുമാണ്. അതിനിടെയാണ് കെകെആര്‍ ടീമിലും സിഎസ്‌കെയിലും കൊനവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Story first published: Monday, May 3, 2021, 23:35 [IST]
Other articles published on May 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+