ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു പ്രതീക്ഷയേകി നായകന്‍ കെഎല്‍ രാഹുല്‍ ടീമിലേക്കു മടങ്ങിവരുന്നു. അപ്പെന്‍ഡൈറ്റിസിനിടെ തുടര്‍ന്നു കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്കു വിധേയനായ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ക്വാറന്റീനുശേഷം രാഹുല്‍ പഞ്ചാബ് ടീമില്‍ തിരിച്ചെത്തും. ശനിയാഴ്ച രാത്രിയോടെയാണ് കടുത്ത വയറു വേദനയെ തുടര്‍ന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയില്‍ രാഹുലിന് അപ്പെന്‍ഡൈറ്റിസ് ഉള്ളതായി വ്യക്തമാവുകയും ശസ്ത്രക്രിയക്കു വിധേയനാവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയുമായിരുന്നു. രാഹുലിന്റെ അഭാവത്തില്‍ ഞായറാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മല്‍സരത്തില്‍ ടീമിനെ നയിച്ചത് മായങ്ക് അഗര്‍വാളായിരുന്നു.

മുംബൈയില്‍ വച്ചാണ് രാഹുല്‍ താക്കോല്‍ദാര ശസ്ത്രക്രിയക്കു വിധേയനായത്. ചാര്‍ട്ടര്‍ ഫ്‌ളൈറ്റിലായിരുന്നു താരം മുംബൈയിലേക്കു പറന്നത്. ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം കളിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്. ടീമിനൊപ്പം ചേരുന്നതിനു മുമ്പുള്ള ക്വാറന്റീന്‍ നിബന്ധനകളെക്കുറിച്ചും മറ്റു പ്രോട്ടോക്കോളുകളെക്കുറിച്ചും പഞ്ചാബ് കിങ്‌സ് മാനേജ്‌മെന്റ് ഐപിഎല്ലുമായി ആലോചിച്ച ശേഷം തീരുമാനിക്കും.
ശസ്ത്രക്രിയക്കു ശേഷം രാഹുലിന് ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങള്‍ നഷ്ടമായേക്കുമെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് ആരാാധകരെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ഒരാഴ്ചക്കു ശേഷം വീണ്ടും കളിക്കാമെന്നു ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയതോടെ പഞ്ചാബ് ടീമിന്റെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്. നിലവില്‍ ടീമിന്റെ ടോുപ്‌സ്‌കോറര്‍ കൂടിയാണ് അദ്ദേഹം. ഏഴു അന്നിങ്‌സുകളില്‍ നിന്നും 331 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. നാലു ഫിഫ്റ്റികുള്‍പ്പെടെയാണിത്. പുറത്താവാതെ നേടിയ 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
വ്യാഴാഴ്ച (മേയ് 6) റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയാണ് പഞ്ചാബിന്റെ അടുത്ത മല്‍സരം. രാഹുലിന്റെ അഭാവത്തില്‍ മായങ്ക് തന്നെയായിരിക്കും ഈ മല്‍സരത്തിലും ടീമിനെ നയിക്കുന്നത്. ശനിയാഴ്ച ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ രാഹുലിനിന് തിരിച്ചുവരാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. നിലവില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും ആറു പോയിന്റുമായി ആറാംസ്ഥാനത്താണ് പഞ്ചാബ്. മൂന്നു മല്‍സരങ്ങളില്‍ മാത്രമേ പഞ്ചാബിനു ജയിക്കാനായിട്ടുള്ളൂ. അഞ്ചു കളികൡ അവര്‍ തോല്‍വിയേറ്റുവാങ്ങി. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ പഞ്ചാബിനു ഇനിയുള്ള മല്‍സരങ്ങള്‍ നിര്‍ണായകമാണ്. കഴിഞ്ഞ സീസണിലും പഞ്ചാബ് പ്ലേഓഫിലെത്താതെ പുറത്തായിരുന്നു.