Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കൊവിഡ് ഐപിഎല്ലിനെയും 'വെന്റിലേറ്ററിലാക്കുമോ'? എന്തും സംഭവിക്കാം,താരങ്ങള്‍ക്കു നെഞ്ചിടിപ്പ്

കൊവിഡ് മഹാമാരി രാജ്യത്ത് മിന്നല്‍ വേഗത്തില്‍ രാജ്യത്തു പടര്‍ന്നുപിടിക്കവെ ഐപിഎല്ലും വെന്റിലേറ്ററാവുമോയെന്ന ഭീതിയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കാരണം രാജ്യത്ത് അനുദിനം കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്തും ഐപിഎല്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോവാന്‍ ബിസിസിഐയ്ക്കു സാധിക്കുന്നുണ്ടെങ്കിലും ഇതേ രീതിയില്‍ അവസാനിപ്പിക്കാന്‍ കഴിയുമോയെന്നു കണ്ടു തന്നെ അറിയണം. കാരണം ടൂര്‍ണമെന്റ് ആരംഭിച്ചിട്ട് ഒരു മാസം പോലും പൂര്‍ത്തിയായിട്ടില്ല. ഇനിയും ഒരു മാസത്തിലേറെ ടൂര്‍ണമെന്റ് ശേഷിക്കുകയും ചെയ്യുന്നുണ്ട്.

കൊവിഡ് പിടിമുറുക്കുന്നത് വിവിധ ഫ്രാഞ്ചൈസികളിലെ താരങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും വിദേശ താരങ്ങള്‍ക്കാണ് കൂടുതല്‍ ഭീതിയുള്ളത്. കടുത്ത നിയന്ത്രണങ്ങള്‍ വരികയാണെങ്കില്‍ സ്വന്തം രാജ്യത്തു മടങ്ങിപ്പോവാന്‍ കഴിയുമോയെന്നു പോലും അവര്‍ ഭയപ്പെടുന്നുണ്ട്.

 അഞ്ചു താരങ്ങള്‍ പിന്‍മാറി

അഞ്ചു താരങ്ങള്‍ പിന്‍മാറി

ഇതിനകം അഞ്ചു താരങ്ങളാണ് ഐപിഎല്ലില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. ഇവരിലൊരാള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ അശ്വിനാണെങ്കില്‍ ശേഷിച്ച നാലു പേരില്‍ മൂന്നു പേര്‍ ഓസ്‌ട്രേലിയന്‍ താരങ്ങളും ഒരാള്‍ ഇംഗ്ലണ്ട് താരവുമാണ്.
രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ലിയാം ലിവിങ്‌സറ്റണ്‍, ഓസീസ് പേസര്‍ ആന്‍ഡ്രു ടൈ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസീസ് ജോടികളായ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ എന്നിവരാണ് നാട്ടിലേക്കു മടങ്ങിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് പിന്‍മാറ്റത്തിനു പിന്നിലെന്നാണ് ഫ്രാഞ്ചൈസികളുടെ വിശദീകരണമെങ്കിലും കൊവിഡ് ആശങ്കയാണ് മുഖ്യ കാരണം.

 ഏറ്റവും സുരക്ഷിതരെന്നു പോണ്ടിങ്

ഏറ്റവും സുരക്ഷിതരെന്നു പോണ്ടിങ്

രാജ്യത്തെ ഏറ്റവും സുരക്ഷിതരായ ആളുകള്‍ നിലവില്‍ ഐപിഎല്ലിന്റെ ബയോ ബബ്‌ളില്‍ കഴിയുന്നവരാണെന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുഖ്യ കോച്ചും മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനുമായ റിക്കി പോണ്ടിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഓസ്‌ട്രേലിയ, യുകെയുള്‍പ്പെടെ പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെ വിലക്കുകയോ, എണ്ണം വെട്ടിക്കുറയ്ക്കുകയോ ചെയ്തിരിക്കുകയാണ്. ഇതു കാരണം ഐപിഎല്ലിനു ശേഷം എങ്ങനെ തിരിച്ചുപോവുമെന്ന കാര്യത്തില്‍ പല വിദേശ താരങ്ങള്‍ക്കും ആശങ്കയുമുണ്ട്.

താരങ്ങള്‍ ഭീതിയില്‍

താരങ്ങള്‍ ഭീതിയില്‍

കൊവിഡ് ഭീകരമാംവിധത്തില്‍ രാജ്യത്തു പടരവെ പല വിദേശ താരങ്ങളും നാട്ടിലേക്കു മടങ്ങിപ്പോവാന്‍ കഴിയുമോയെന്ന ഭീതിയിലാണ് ഇപ്പോഴെന്നു കൊല്‍ക്കത്ത നൈറ്റ്‌റൈേേഡഴ്‌സിന്റെ അസിസ്റ്റന്റ് കോച്ചും മുന്‍ ഓസ്‌ട്രേലിയന്‍ താരവുമായ ഡേവിഡ് ഹസ്സിയും പറയുന്നു. പല കളിക്കരുമായി താന്‍ സംസാരിച്ചതായും അവരെല്ലാം ഉത്കണ്ഠയിലാണെന്നും ഹസ്സി വെൡപ്പെടുത്തി.
ഓസ്‌ട്രേലിയയിലേക്കു തിരിച്ചുപോവാന്‍ കഴിയുമോയെന്ന ഭയ പല താരങ്ങള്‍ക്കുമുണ്ട്. ഓസ്‌ട്രേലിയയിലേക്കു മടങ്ങിപ്പോവണമെന്ന് കുറച്ച് ഓസീസ് താരങ്ങള്‍ ആഗ്രഹിക്കുന്നതായും ഹസ്സി പറയുന്നു.

 അശ്വിന്റെ പിന്‍മാറ്റത്തിന് കാരണം

അശ്വിന്റെ പിന്‍മാറ്റത്തിന് കാരണം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഞായറാഴ്ച രാത്രി ചെന്നൈയില്‍ നടന്ന മല്‍സരത്തിനു ശേഷമായിരുന്നു ഡിസിയുടെ സ്റ്റാര്‍ സ്പിന്നര്‍ കൂടിയായ അശ്വിന്‍ തികച്ചും അപ്രതീക്ഷിതമായി ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറിയത്.
നാളെ മുതല്‍ ഐപിഎല്ലില്‍ നിന്നും ഞാന്‍ ബ്രേക്ക് എടുക്കുകയാണ്. എന്റെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ കൊവിഡ് 19നെതിരേ പോരാടുകയാണ്. ഈ മോശം സമയത്ത് അവര്‍ക്കു പിന്തുണയുമായി ഒപ്പമുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാര്യങ്ങള്‍ ശരിയായ ദിശയിേേലക്കു വരികയാണെങ്കില്‍ ഞാന്‍ ഡിസിക്കു വേണ്ടി കളിക്കാന്‍ തിരിച്ചെത്തും. നന്ദി, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നായിരുന്നു അശ്വിന്‍ പിന്‍മാറ്റത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

 ബയോ ബബ്‌ളും വില്ലനോ?

ബയോ ബബ്‌ളും വില്ലനോ?

ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ അവസാനം വരെ പ്രത്യേകം ബയോ ബബ്‌ളിനകത്താണ് ഓരോ ടീമും കഴിയുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമേ ബയോ ബബ്‌ളിനകത്തു തുടരാനും കഴിയൂ. രണ്ടു മാസത്തോളം ഇങ്ങമെ പൂട്ടിയിട്ടതു പോലെ തുടരേണ്ടി വരുന്നതും ചില താരങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെന്നതില്‍ സംശയമില്ല.
രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ലിവിങ്‌സ്റ്റണ്‍ ഇക്കാര്യം പരസ്യമായി തുറന്നു പറഞ്ഞാണ് നേരത്തേ തന്നെ നാട്ടിലേക്കു തിരിച്ചുപോയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പല താരങ്ങളും ബയോ ബബ്‌ളിനകത്താണ്. ദേശീയ ടീമുകളിലെ ബയോ ബബ്‌ളില്‍ നിന്നാണ് താരങ്ങള്‍ ഐപിഎല്ലിലെ ബയോ ബബ്‌ളിലേക്കു മാറിയത്. ദീര്‍ഘകാലം ഇങ്ങനെ കഴിയേണ്ടി വരുന്നത് താരങ്ങളെ മാനസികമായി തളര്‍ത്തും. ഇതിനെ അതിജീവിക്കാന്‍ കഴിയാതെയാണ് ചിലര്‍ പാതിവഴിയില്‍ വച്ച് പിന്‍മാറിയത്. ഐപിഎല്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇനിയുമൊരു ബയോ ബബ്ള്‍ തനിക്കു താങ്ങാനാവില്ലെന്ന് അറിയിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് പിന്‍മാറിയിരുന്നു.

ഡല്‍ഹിയിലെ മല്‍സരങ്ങള്‍

ഡല്‍ഹിയിലെ മല്‍സരങ്ങള്‍

ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷായി മാറിയിരിക്കുന്ന സംസ്ഥാനമാണ് ഡല്‍ഹി. ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണം കൊവിഡ് ബാധിതരായ നിരവധി പേര്‍ ഇവിടെ മരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് മേയ് മൂന്ന് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ചെന്നൈ, മുംബൈ എന്നീവിടങ്ങളിലെ മല്‍സരങ്ങള്‍ക്കു ശേഷം ബുധനാഴ്ച മുതല്‍ ഡല്‍ഹിയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ ആരംഭിക്കുകയാണ്. ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന മല്‍സരങ്ങള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് കൊണ്ടു പോവാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ദിവസേനയുള്ള ടെസ്റ്റുകള്‍ക്കൊപ്പം സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുമാണ് ബിസിസിഐയുടെ നീക്കം. വിമാനത്താവളങ്ങളില്‍് പ്രത്യേകം ഐപിഎല്‍ ചെക്ക് ഇന്‍ കൗണ്ടറുകളും സ്ഥാപിക്കും.

Story first published: Monday, April 26, 2021, 17:49 [IST]
Other articles published on Apr 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+