Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വമ്പന്‍ റെക്കോര്‍ഡിട്ട് റുതുരാജ്, യുഎഇയില്‍ ഇതാദ്യം!

1

ദുബായ്: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള തകര്‍പ്പന്‍ ഇന്നിങ്‌സോടെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുന ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്. വ ന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട സിഎസ്‌കെയെ രക്ഷിച്ചത് റുതുരാജിന്റെ ഇന്നിങ്‌സായിരുന്നു. 88 റണ്‍സോടെ അദ്ദേഹം പുറത്താവാതെ നിന്നു. 58 ബോളില്‍ ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറും റുതുരാജിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഇതോടെയാണ് വമ്പന്‍ നേട്ടത്തിന് താരം അര്‍ഹനായത്. യുഎഇയില്‍ വച്ച് ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലു ഇന്നിങ്‌സുകളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ആദ്യത്തെ താരമായി മാറിയിരിക്കുകയാണ് റുതുരാജ്. നേരത്തേ 2020ലെ ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലെ അവസാനത്തെ മൂന്നു കളികളിലും അദ്ദേഹം ഫിഫ്റ്റി കുറിച്ചിരുന്നു. അന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 51 ബോളില്‍ പുറത്താവാതെ 65 റണ്‍സോടെയാണ് യുഎഇയില്‍ റുതുരാജിന്റെ പടയോട്ടം തുടങ്ങിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ രണ്ടാമത്തെ കളിയില്‍ 53 ബോളില്‍ 72 റണ്‍സ് താരം നേടി. പഞ്ചാബ് കിങ്‌സിനെതിരേയും ഫിഫ്റ്റിയടിച്ച റുതുരാജ് അറബ് മണ്ണില്‍ ഹാട്രിക്കും കുറിച്ചു. 49 ബോളില്‍ പുറത്താവാതെ 62 റണ്‍സായിരുന്നു താരം സ്‌കോര്‍ ചെയ്തത്. ഇത്തവണ ഐപിഎല്ലിന്റെ രണ്ടാംഘട്ടം വീണ്ടും യുഎഇയിലേക്കു വന്നപ്പോള്‍ ആദ്യ കളിയില്‍ തന്നെ ഫിഫ്റ്റിയുമായി തന്റെ ഭാഗ്യവേദിയാണ് ഇതെന്നു റുതുരാജ് തെളിയിച്ചിരിക്കുകയാണ്.

2

ഇന്നത്തെ മല്‍സരത്തിലെ പ്രകടനത്തോടെ സിഎസ്‌കെ താരമെന്ന നിലയില്‍ മറ്റൊരു റെക്കോര്‍ഡും റുതുരാജ് കുറിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഒരു സിഎസ്‌കെ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് അദ്ദേഹം നേടിയ 88 റണ്‍സ്. നേരത്തേ മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്ക് ഹസ്സിയുടെ പേരിലായിരുന്നു റെക്കോര്‍ഡ്. ഹസ്സി പുറത്താവാതെ 86 റണ്‍സായിരുന്നു നേടിയത്. ഇതാണ് രണ്ടു റണ്ണിന്റെ വ്യത്യാസത്തില്‍ റുതുരാജ് തിരുത്തിയത്. സുരേഷ് റെയ്‌ന (83*, 82*), മാത്യു ഹെയ്ഡന്‍ (81), ഷെയ്ന്‍ വാട്‌സന്‍ (80) എന്നിവരാണ് ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഐപിഎല്ലില്‍ ആദ്യത്തെ 14 ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ താരവുമായി മാറിയിരിക്കുകയാണ് ഗെയ്ക്വാദ്. 488 റണ്‍സാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ 534 റണ്‍സോടെ തലപ്പത്ത് നില്‍ക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് 492 റണ്‍സോടെ രണ്ടാംസ്ഥാനത്ത്.

Story first published: Monday, September 20, 2021, 0:09 [IST]
Other articles published on Sep 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+