For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിക്‌സറില്‍ വമ്പന്‍ റെക്കോര്‍ഡിട്ട് രോഹിത്, ആദ്യ ഇന്ത്യന്‍ താരം

400 സിക്‌സറുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കി

1

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. മല്‍സരത്തില്‍ 13 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 22 റണ്‍സാണ് അദ്ദേഹം നേടിയത്. കളിയില്‍ തന്റെ രണ്ടാമത്തെ സിക്‌സറും നേടിയതോടെ ടി20 ഫോര്‍മാറ്റില്‍ 400 സിക്‌സറുകളെന്ന നാഴികക്കല്ലാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഈ നേട്ടം കരസ്ഥമാക്കിയ ആദ്യ ഇന്ത്യന്‍ താരമായും ഹിറ്റ്മാന്‍ മാറി. ഏഷ്യയില്‍ തന്നെ സിക്‌സറില്‍ 400 പൂര്‍ത്തിയാക്കിയ ആദ്യ ക്രിക്കറ്ററും രോഹിത്താണ്.

ഇന്ത്യന്‍ താരങ്ങളുടെ സിക്‌സര്‍ വേട്ടയില്‍ അദ്ദേഹത്തിനു പിന്നിലുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. 325 സിക്‌സറുകളാണ് റെയ്‌നയുടെ പേരിലുള്ളത്. ക്യാപ്റ്റന്‍ വിരാട് കോലി തൊട്ടു പിറകെയുണ്ട്. 320 സിക്‌സറുകളാണ് അദ്ദേഹം നേടിയത്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി (304 സിക്‌സര്‍), മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് (261) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ലോക ക്രിക്കറ്റിലെ സിക്‌സര്‍ വീരന്‍മാരിലേക്കു വരികയാണെങ്കില്‍ രോഹിത് ഏഴാംസ്ഥാനത്താണ്. ടി20യില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന ലോക റെക്കോഡ് യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനു അവകാശപ്പട്ടതാണ്. 1024 സിക്‌സറുകളാണ് കുട്ടി ക്രിക്കറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത്. രണ്ടാംസ്ഥാനം മറ്റൊരു വെസ്റ്റ് ഇന്‍ഡീസ് താരത്തിനാണ്. ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ കരെണ്‍ പൊള്ളാര്‍ഡാണ് 758 സിക്‌സറുകളോടെ രണ്ടാംസ്ഥാനത്ത്.

മൂന്നാംസ്ഥാനവും വിന്‍ഡീസ് കൈയടക്കി വച്ചിരിക്കുകയാണ്. മറ്റൊരു ഓള്‍റൗണ്ടറായ ആന്ദ്രെ റസ്സലാണ് 510 സിക്‌സറുകളുമായി മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരവും വിക്കറ്റ് കീപ്പറുമായ ബ്രെന്‍ഡന്‍ മക്കെല്ലം (485), ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ (467), സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് (434) എന്നിവരാണ് നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍.

മുംബൈയ്ക്കു തകര്‍പ്പന്‍ ജയം

നോക്കൗട്ടിനു തുല്യമായ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിനു തകര്‍ത്തുവിട്ട മുംബൈ ഇന്ത്യന്‍സ് പ്ലേഓഫ് പ്രതീക്ഷ കാത്തുസൂക്ഷിച്ചിരിക്കുകയാണ്. ബൗളിങ് മികവിലായിരുന്നു സഞ്ജു സാംസണിന്റെ ടീമിനെതിരേ നിലവിലെ ചാംപ്യന്‍മാരുടെ ആധികാരിക വിജയം. ടോസിനു ശേഷം മുംബൈ നായകന്‍ രോഹിത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍പ്പന്‍ ബൗളിങിലൂടെ റോയല്‍സിനെ അവര്‍ ഒമ്പതു വിക്കറ്റിനു 90 റണ്‍സിലൊതുക്കി. എവിന്‍ ലൂയിസിനൊഴികെ (24) മറ്റാര്‍ക്കും റോയല്‍സ് നിരയില്‍ 20 കടക്കാനായില്ല.

2

മുംബൈയുടെ പേസ് ത്രയമാണ് റോയല്‍സിന്റെ കഥ കഴിച്ചത്. ഓസ്‌ട്രേലിയന്‍ പേസര്‍ നതാന്‍ കൂള്‍ട്ടര്‍ നൈല്‍ നാലു വിക്കറ്റുകളെടുത്തപ്പോള്‍ ജെയിംസ് നീഷാം മൂന്നു വിക്കറ്റുകളും നേടി. ജസ്പ്രീത് ബുംറയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു. നാലോവറില്‍ 14 റണ്‍സിനാണ് കൂള്‍ട്ടര്‍ നൈല്‍ നാലു പേരെ പുറത്താക്കിയതെങ്കില്‍ നീഷാം നാലോവറില്‍ 12 റണ്‍സിനായിരുന്നു മൂന്നു പേരെ മടക്കിയത്.
മറുപടി ബാറ്റിങില്‍ വെറും 8.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യം കാണുകയായിരുന്നു.

സീസണിലെ ആദ്യ ഫിഫ്റ്റി കുറിച് ഇഷാന്‍ കിഷനാണ് മുംബൈയുടെ ജയം വേഗത്തിലാക്കിയത്. 25 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം താരം പുറത്താവാതെ 50 റണ്‍സ് നേടി. കരിയര്‍ ബെസ്റ്റ് പ്രകടനത്തിലൂടെ റോയല്‍സിന്റെ അന്തകനായി മാറിയ കൂള്‍ട്ടര്‍ നൈലാണ് മാന്‍ ഓഫ് ദി മാച്ച്.
ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

Story first published: Wednesday, October 6, 2021, 0:11 [IST]
Other articles published on Oct 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+