Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: റണ്ണൗട്ടിലെ സൂപ്പര്‍ കിങ്, അതു ജഡ്ഡു തന്നെ- കോലി പിറകെയുണ്ട്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളെന്നു എന്തു കൊണ്ടാണ് താന്‍ വിശേഷിപ്പിക്കപ്പെടുന്നതെന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വീണ്ടും തെളിയിച്ചു. പഞ്ചാബ് കിങ്‌സിനെതിരായ കളിയില്‍ ജഡ്ഡുവിന്റെ മാരക ത്രോയില്‍ അവരുടെ നായകനും റണ്‍മെഷീനുമായ കെഎല്‍ രാഹുലാണ് ഞെട്ടിയത്. മല്‍സരഗതി തന്നെ മാറ്റിമറിച്ച റണ്ണൗട്ട് കൂടിയായിരുന്നു ഇത്. രാഹുലിന്റെ റണ്ണൗട്ടിനു ശേഷം പഞ്ചാബിന് കളിയിലേക്കു തിരിച്ചുവരാന്‍ കഴിഞ്ഞില്ല.

1

ഇതോടെ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്ണൗട്ടുകള്‍ നടത്തിയ താരമെന്ന റെക്കോര്‍ഡ് ജഡേജ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ 22ാമത്തെ റണ്ണൗട്ടായിരുന്നു ഇത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയാണ് 19 റണ്ണൗട്ടുകളുമായി ജഡ്ഡുവിനൊപ്പമെത്താന്‍ മല്‍സരിക്കുന്നത്. 15 റണ്ണൗട്ടുകളുമായി സിഎസ്‌കെയില്‍ ജഡ്ഡുവിന്റെ സഹതാരവും മറ്റൊരു ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയാണ് മൂന്നാംസ്ഥാനത്ത്.

പഞ്ചാബിനെതിരേ കളിയുടെ മൂന്നാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളിലായിരുന്നു ജഡ്ഡുവിന്റെ ക്ലാസിക്ക് റണ്ണൗട്ട്. രാഹുല്‍ ചഹറായിരുന്നു ബൗളര്‍. സ്‌ട്രൈക്ക് നേരിട്ടത് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. ബാക്ക് വേര്‍ഡ് പോയിന്റിലേക്കു ഷോട്ട് കളിച്ച ശേഷം രണ്ടു മനസോടെ ഇരുവരും സിംഗിളിനായി ഓടുകയായിരുന്നു. എന്നാല്‍ രാഹുല്‍ ക്രീസിലെത്തുന്നതിനു തൊട്ടുമുമ്പ് ജഡേജയുടെ നേരിട്ടുള്ള ത്രോ കണ്ണടച്ചു തുറക്കു മുമ്പ് ബെയ്ല്‍സ് തെറിപ്പിച്ചു. ഏഴു ബോളില്‍ ഒരു ബൗണ്ടറിയോടെ അഞ്ചു റണ്‍സ് മാത്രമേ രാഹുലിനു നേടാനായുള്ളൂ.

രാഹുലിന്റെ റണ്ണൗട്ടില്‍ ഒതുങ്ങില്ല കളിയില്‍ ജഡ്ഡു മാജിക്ക്. കണ്ണഞ്ചിക്കുന്ന ഒരു ക്യാച്ച് കൂടി മല്‍സരത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. അപകടകാരിയായ ഗെയ്‌ലായിരുന്നു ജഡ്ഡുവിന്റെ കൈകളില്‍ കുരുങ്ങിയത്. ചഹറിനായിരുന്നു വിക്കറ്റ്. ഡ്രൈവിനു ശ്രമിച്ച ഗെയ്‌ലിനെ ബാക്ക് വേര്‍ഡ് പോയിന്റില്‍ വലതു വശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് കൈപ്പിടിയിലൊതുക്കി ജഡ്ഡു ലാന്‍ഡ് ചെയ്യുകയായിരുന്നു.

റണ്ണൗട്ടിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് ജഡ്ഡുവിന്റെ ഫീല്‍ഡിങ് പാടവത്തെ പ്രശംസിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡറെന്നായിരുന്നു ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ ജഡേജയെ പ്രശംസിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ രവീന്ദ്ര ജഡേജയാണ്. ഫീല്‍ഡറെന്ന നിലയില്‍ അദ്ദേഹത്തിനെതിരേ നിങ്ങള്‍ക്കു റണ്‍സെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൗതം ഗംഭീര്‍ പുകഴ്ത്തിയത്.

Story first published: Friday, April 16, 2021, 22:49 [IST]
Other articles published on Apr 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+