For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എട്ടു ബോളില്‍ 22 റണ്‍സ്, എങ്ങനെ സാധിച്ചു? വെളിപ്പെടുത്തി ജഡേജ

കളിയില്‍ സിഎസ്‌കെ രണ്ടു വിക്കറ്റിനു ജയിച്ചു

1

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയുള്ള മാച്ച് വിന്നിങ് ഇന്നിങ്‌സിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. സിഎസ്‌കെ രണ്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം കൊയ്ത മല്‍സരത്തില്‍ ജഡ്ഡുവിന്റെ പ്രകടനമായിരുന്നു വഴിത്തിരിവായി മാറിയത്. വെറും എട്ടു ബോൡ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 22 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. പേസര്‍ പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 19ാമത്തെ ഓവറിലായിരുന്നു ജഡേജ 22 റണ്‍സും നേടിയത്. അവസാനത്തെ രണ്ടോവറില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ 26 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മാജിക്കല്‍ ഇന്നിങ്‌സ്.

ഈ പ്രകടനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ജഡേജ. മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്റെ ശക്തി തിരിച്ചറിഞ്ഞ് അതിനു അനുസരിച്ച് കളിക്കുകയാണ് ചെയ്തത്. വേറെ പ്രത്യേകിച്ച് മാറ്റമൊന്നും കൊണ്ടുവന്നിട്ടില്ല. ഫൈന്‍ ലെഗിലും സ്‌ക്വയര്‍ ലെഗിലും ഫീല്‍ഡറെ നിര്‍ത്തിയാണ് പ്രസിദ്ധ് ബൗള്‍ ചെയ്തത്. ഓഫ് സ്റ്റംപിന് പുറത്ത് അവന്‍ ബൗള്‍ ചെയ്യുമെന്നും സ്ലോ ഷോര്‍ട്ട് ബോളുകളെറിയുമെന്നുമാണ് ഞാന്‍ കണക്കുകൂട്ടിയത്. ഭാഗ്യവശാല്‍ തനിക്കു ബോള്‍ നന്നായി കണക്ട് ചെയ്യാന്‍ കഴിഞ്ഞതായും ജഡേജ പറഞ്ഞു.

2

19ാമത്തെ ഓവറില്‍ നേടിയ റണ്‍സാണ് ഞങ്ങളെ സംബന്ധിച്ച് മാച്ച് വിന്നിങ് റണ്‍സായി മാറിയത്. പക്ഷെ റുതുരാജ് ഗെയ്ക്വാദും ഫഫ് ഡുപ്ലെസിയും ടീമിനു മികച്ച തുടക്കം നല്‍കി. ബാറ്റിങായാലും ബൗളിങായാലും ഒരു യൂണിറ്റെന്ന നിലയില്‍ സംഭാവന ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും ജഡേജ അഭിപ്രായപ്പെട്ടു. റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്കു പെട്ടെന്നുള്ള മാറ്റം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണന്നു അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടില്‍ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിച്ച ശേഷമാണ് ജഡേജ ഐപിഎല്ലില്‍ വീണ്ടും സിഎസ്‌കെയോടൊപ്പം ചേര്‍ന്നത്. ടെസ്റ്റില്‍ നിന്നും ടി20യിലേക്കു മാറുന്നത് വളരെ ബുദ്ധിമുട്ടാണ്. അഞ്ചു ദിവസം നീളുന്ന ടെസ്റ്റിനു ശേഷം ടി20യിലേക്കു വരുമ്പോള്‍ കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ബാറ്റ് നന്നായി സ്വിങ് ചെയ്യാന്‍ ഞാന്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു. എന്താണോ ചെയ്യുന്നത് അതു ആവര്‍ത്തിക്കാനാണ് താന്‍ ശ്രമിക്കാറുള്ളതെന്നും ജഡ്ഡു കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെകെആറിനെതിരായ കളിയിലേക്കു വരികയാണെങ്കില്‍ അവസാന ബോളിലായിരുന്നു ചെന്നൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ആറു വിക്കറ്റിന് 171 റണ്‍സാണ് നേടിയത്. രാഹുല്‍ ത്രിപാഠി (45), നിതീഷ് റാണ (37*) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. മറുപടിയില്‍ സിഎസ്‌കെയ്ക്കു വേണ്ടി ഫഫ് ഡുപ്ലെസി (43), റുതുരാജ് ഗെയ്ക്ക്വാദ് (40), മോയിന്‍ അലി (32) എന്നിവര്‍ സിഎസ്‌കെ നിരയില്‍ മികച്ച പ്രകടനം നടത്തി.

Story first published: Monday, September 27, 2021, 0:54 [IST]
Other articles published on Sep 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+