Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇങ്ങനെയൊക്കെ തല്ലാമോ? അശ്വിനെ 'അമ്മാനമാടി' സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍

ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ ശേഷം ഐപിഎല്ലില്‍ ഇങ്ങനെയൊരു 'സ്വീകരണം' ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഒഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ പ്രതീക്ഷിച്ചിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റ്‌സ്മാന്‍മാരുടെ തല്ലു കൊണ്ട് അശ്വിന്റെ കണ്ണിലൂടെ പൊന്നീച്ച പറന്നു. ഡിസിയുടെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട അശ്വിനെ ചെന്നൈ സൂപ്പര്‍കിങ്‌സ് ബാറ്റിങ് നിര ഇങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഡിസി ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചിരുന്നില്ല. നാലോവറില്‍ 47 റണ്‍സാണ് അശ്വിന്‍ ദാനം ചെയ്തത്. മോയിന്‍ അലിയുടെ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് ഏക ആശ്വാസം.

1

ഐപിഎല്‍ ചരിത്രമെടുത്താല്‍ അശ്വിന്റെ രണ്ടാമത്തെ ഏറ്റവും മോശം ബൗളിങ് പ്രകടനമാണിത്. 2018ല്‍ പഞ്ചാബ് കിങ്‌സിനായി (കിങ്‌സ് ഇലവന്‍ പഞ്ചാബ്) കളിക്കവെ നാലോവറില്‍ 53 റണ്‍സ് വിട്ടുകൊടുത്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും ദയനീയ പ്രകടനം. അതിന് അടുത്തെത്തുന്നതായിരുന്നു ഡിസിക്കെതിരേ അശ്വിന്റെ ബൗളിങ്.

അഞ്ചാം ഓവറിലാണ് ഡിസി നായകന്‍ റിഷഭ് പന്ത് അശ്വിനെ ബൗളിങ് ല്‍ ഏല്‍പ്പിക്കുന്നത്. ഈ ഓവറില്‍ ഒമ്പത് റണ്‍സ് അദ്ദേഹം വഴങ്ങി. തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ സുരേഷ് റെയ്‌ന ഈ ഓവറില്‍ പായിച്ചു. തന്റെ രണ്ടാം ഓവറില്‍ അശ്വിന്‍ വിട്ടുകൊടുത്തത് 10 റണ്‍സ്. ഇത്തവണയും തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ അദ്ദേഹം വഴങ്ങി. ആദ്യ ഓവറില്‍ റെയ്‌നയുടെ ഊഴമായിരുന്നെങ്കില്‍ ഈ ഓവറില്‍ മോയിന്‍ അലിയാണ് തുടരെ രണ്ടു ബൗണ്ടറികള്‍ നേടിയത്.

മൂന്നാം ഓവറിലായിരുന്നു അശ്വിന്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത് മൂന്നു സിക്‌സറുകളടക്കം സിഎസ്‌കെ വാരിക്കൂട്ടിയത് 18 റണ്‍സാണ്. ആദ്യ രണ്ടു ബോളുകളിലും മോയിന്‍ അലി സിക്‌സര്‍ പറത്തിയപ്പോള്‍ മറ്റൊരു യുവരാജ് സിങ് ആവര്‍ത്തിക്കുമോയെന്ന് ഡിസി ഭയപ്പെട്ടിരുന്നു. എന്നാല്‍ മൂന്നാമത്തെ ബോളില്‍ അലിയെ അശ്വിന്‍ വീഴ്ത്തി. റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച അലിയെ ശിഖര്‍ ധവാന്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. അടുത്ത രണ്ടു ബോളിലും റണ്‍സില്ല. എന്നാല്‍ അവസാന ബോള്‍ റെയ്‌ന സിക്‌സറിലേക്കു പറത്തി.

നാലാമത്തെയും അവസാനത്തെയും ഓവറില്‍ 10 റണ്‍സാണ് അശ്വിന്‍ വഴങ്ങിയത്. ആദ്യ ബോളില്‍ അമ്പാട്ടി റായുഡു സിക്‌സര്‍ പായിച്ചെങ്കിലും അദ്ദേഹം ശക്തമായി തിരിച്ചുവന്നു. ശേഷം അഞ്ചു ബോളുകളില്‍ നാലു സിംഗിള്‍ മാത്രമേ അശ്വിന്‍ വിട്ടുകൊടുത്തുള്ളൂ. വലിയ 'പരിക്കുകളില്ലാത' ബൗളിങ് അവസാനിപ്പിക്കാന്‍ അദ്ദേഹത്തെ ഇതു സഹായിക്കുകയും ചെയ്തു.

Story first published: Saturday, April 10, 2021, 21:34 [IST]
Other articles published on Apr 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+