For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ചെന്നൈയ്‌ക്കെതിരേ റണ്‍ചേസില്‍ എന്തായിരുന്നു പ്ലാന്‍? വെളിപ്പെടുത്തി രാഹുല്‍

ആറു വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ വിജയം

1

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അവസാനത്തെ ലീഗ് മല്‍സരത്തില്‍ എന്തായിരുന്നു റണ്‍ചേസില്‍ ടീമിന്റെ പ്ലാനെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. ആറു വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു കളിയില്‍ പഞ്ചാബ് നേടിയത്. 135 റണ്‍സിന്റെ വിജയലക്ഷ്യം 13 ഓവറില്‍ തന്നെ പഞ്ചാബ് മറികടക്കുകയായിരുന്നു. നേരിയ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇക്കരമൊരു വിജയമായിരുന്നു പഞ്ചാബിനു വേണ്ടിയിരുന്നത്. അവര്‍ അതു നേടിയെടുക്കുകയും ചെയ്തു.

വളരെ ചൂടേറിയ ദിവസമായിരുന്നു ഇത്. ഞങ്ങളുടെ പ്ലാന്‍ വളരെ സിംപിളായിരുന്നു. നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ 14 ഓവറിനുള്ളില്‍ വിജയിക്കണമെന്നായിരുന്നു ഞങ്ങള്‍ക്കു ലഭിച്ച നിര്‍ദേശം. അതുകൊണ്ടു തന്നെ ആദ്യത്തെ ബോള്‍ മുതല്‍ ആക്രമിച്ചു കളിക്കാനുള്ള ലൈസന്‍സും എനിക്കു ലഭിച്ചിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ എനിക്കു വ്യക്തതയുണ്ടായിരുന്നു. ഇതു വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ബാറ്റിന്റെ മധ്യത്തിലായിരുന്നു മുഴുവന്‍ ഷോട്ടുകളും. കുറച്ചു കാലമായി ഇത്രയും നന്നായി ടൈം ചെയ്യാന്‍ തനിക്കു കഴിഞ്ഞതായി തോന്നിയിട്ടില്ലെന്നും രാഹുല്‍ മല്‍സരശേഷം വ്യക്തമാക്കി.

2

വെറും 42 ബോളില്‍ പുറത്താവാതെ 98 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. എട്ടു സിക്‌സറുകളും ഏഴു ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 25 ബോളുകള്‍ മാത്രമേ അര്‍ധസെഞ്ച്വറി തികയ്ക്കാന്‍ രാഹുലിനു വേണ്ടി വന്നുള്ളൂ. ഇതോടെ ഈ സീസണില്‍ 600 റണ്‍സ് പൂര്‍ത്തിയാക്കിയ അദ്ദേഹം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് തന്റെ പേരില്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു.

ചെന്നൈയ്‌ക്കെതിരേ തന്റെ ഫേവറിറ്റ് ഷോട്ട് ഏതായിരുന്നുവെന്നും രാഹുല്‍ വെളിപ്പെടുത്തി. ജോഷ് ഹേസല്‍വുഡിനെതിരേ നേടിയ പുള്‍ ഷോട്ടാണ് എനിക്കു ഏറ്റവും പ്രിയപ്പെട്ടത്. പുള്‍ ഷോട്ട് എനിക്ക് ഇഷ്ടമാണ്, സ്‌ക്വയര്‍ ലെഗിലൂടെയുള്ള പുള്‍ ഷോട്ടാണ് തന്റെ ഫേവറിറ്റെന്നും പഞ്ചാബ് ക്യാപ്റ്റന്‍ വ്യക്തമാക്കി. നേരത്തേ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ രാഹുല്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതേക്കുറിച്ചും അദ്ദേഹം ചെന്നൈയ്‌ക്കെതിരായ ഇന്നിങ്‌സിനു ശേഷം പ്രതികരിച്ചു.

3

എന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ കേട്ടിട്ടുണ്ട്. എങ്ങനെയാണ് ഞങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതെന്നു എനിക്കും ടീമിനുമറിയാം. ടീമിന്റെ ആവശ്യത്തിനാണ് ഞാന്‍ എല്ലായ്‌പ്പോഴും പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്. ചിലപ്പോള്‍ ഇങ്ങനെയായിരുന്നില്ല ബാറ്റ് ചെയ്യേണ്ടതെന്നു എനിക്കു തോന്നിയിട്ടുണ്ട്. പക്ഷെ ഇന്നു കളിച്ചതു പോലെയാണ് യഥാര്‍ഥത്തില്‍ ടീമിനു വേണ്ടി താന്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഈ മല്‍സരത്തിലെ പ്രകടനത്തോടെ ബാറ്റിങില്‍ ചില വമ്പന്‍ നാഴികക്കല്ലുകള്‍ രാഹുല്‍ പിന്നിട്ടിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ പഞ്ചാബിന്റെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനായി അദ്ദേഹം മാറി. ഓസ്‌ട്രേലിയയുടെ മുന്‍ താരം ഷോണ്‍ മാര്‍ഷിന്റെ റെക്കോര്‍ഡാണ് രാഹുല്‍ തിരുത്തിയത്. 2483 റണ്‍സാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. നേരത്തേ 2477 റണ്‍സോടെയായിരുന്നു മാര്‍ഷ് തലപ്പത്തുണ്ടായിരുന്നത്.

ടൂര്‍ണമെന്റില്‍ കൂടുതവണ 90ന് മുകളില്‍ നേടിയ താരമെന്ന ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡിനൊപ്പവും രാഹുല്‍ എത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരം കൂടിയായ വാര്‍ണര്‍ അഞ്ചു തവയാണ് 90ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഇതു കൊണ്ടും തീര്‍ന്നില്ല, ഐപിഎല്ലില്‍ മൂന്നു സീസണില്‍ 600ന് മുകളില്‍ സ്‌കോര്‍ ചെയ്ത ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും രാഹുല്‍ കുറിച്ചു. നേരത്തേ വാര്‍ണറും യൂനിവേഴ്‌സല്‍ ബോസുമാണ് മൂന്നു സീസണുകളില്‍ 600ന് മുകളില്‍ വാരിക്കൂട്ടിയിട്ടുള്ളത്. ഇതു കൂടാതെ ഒരു മല്‍സരത്തില്‍ അഞ്ചോ, അതില്‍ക്കൂടുതലോ സിക്‌സറടിച്ചിട്ടുള്ള ഇന്ത്യന്‍ താരങ്ങളില്‍ രാഹുല്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ഒമ്പതു തവണയാണ് അദ്ദേഹം ഈ നേട്ടം കുറിച്ചത്. 10 തവണ നേട്ടത്തിന് അവകാശിയായ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാത്രമമേ ഇനി രാഹുലിനു മുന്നിലുള്ളൂ.

Story first published: Thursday, October 7, 2021, 21:59 [IST]
Other articles published on Oct 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+