വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പൃഥ്വി പുലിക്കുട്ടി തന്നെ! കുറിച്ചത് വമ്പന്‍ നേട്ടം- ആദ്യ ഡിസി താരം

60 റണ്‍സാണ് താരം നേടിയത്

1

ഐപിഎല്‍ ക്വാളിഫയര്‍ വണ്ണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ തകര്‍പ്പന്‍ ഫിഫ്റ്റിയോടെ വമ്പന്‍ നേട്ടത്തിന് അവകാശിയായിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ. മല്‍സരത്തില്‍ 60 റണ്‍സോടെ താരം ടീമിന്റെ ടോപ്‌സ്‌കോററായി മാറിയിരുന്നു. 34 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറും പൃഥ്വിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഡല്‍ഹിക്കു വേണ്ടി പ്ലേഓഫില്‍ ഒന്നിലേറെ ഫിഫ്റ്റിയടിച്ച ആദ്യ താരമെന്ന റെക്കോര്‍ഡാണ് പൃഥ്വിയെ തേടിയെത്തിയത്. പ്ലേഓഫില്‍ അദ്ദേഹത്തിന്റെ രണ്ടാം ഫിഫ്റ്റിയായിരുന്നു ഇത്. ആറു പേര്‍ പ്ലേഓഫില്‍ ഡിസിക്കു വേണ്ടി ഓരോ ഫിഫ്റ്റി വീതം നേടിയിട്ടുണ്ട്. ഈ ലിസ്റ്റിലെ കിങായി മാറിയിരിക്കുകയാണ് പൃഥ്വി. നിലവില്‍ ടീമിന്റെ ഓപ്പണറായ ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ റിഷഭ് പന്ത്, മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍, ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, മുന്‍ താരങ്ങളായ ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ, തിലകരത്‌നെ ദില്‍ഷന്‍ എന്നിവരാണ് ഈ ലിസ്റ്റിലുള്ളവര്‍.

പൃഥ്വിയുടെ ഫിഫ്റ്റിക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ സീസണിലെ ഐപിഎല്ലില്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ ഒരു ഡല്‍ഹി താരത്തിന്റെ ആദ്യ ഫിഫ്റ്റി കൂടിയായിരുന്നു ഇത്. ക്വാളിഫയര്‍ വണ്ണിനു മുമ്പ് ഇവിടെ കളിച്ച കഴിഞ്ഞ ലീഗ് മല്‍സരങ്ങളിലൊന്നും ഡല്‍ഹിയുടെ ഒരാള്‍ പോലും ഫിഫ്റ്റി നേടിയിരുന്നില്ല. ഈ നാണക്കേടാണ് പൃഥ്വി പ്ലേഓഫില്‍ അവസാനിപ്പിച്ചത്. 27 ബോളുകളില്‍ നിന്നായിരുന്നു താരം അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. രവീന്ദ്ര ജഡേജയെറിഞ്ഞ ഒമ്പതാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ബൗണ്ടറിയടിച്ച് പൃഥ്വി ഫിഫ്റ്റി തികയ്ക്കുകയായിരുന്നു.

2

സിഎസ്‌കെയുടെ പവര്‍പ്ലേ ഓവര്‍ സ്‌പെഷ്യലിസ്റ്റായ പേസര്‍ ദീപക് ചാഹറാണ് പൃഥ്വിയുടെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത്. ചാഹര്‍ എറിഞ്ഞ മൂന്നാമത്തെ ഓവറില്‍ തുടരെ നാലു ബൗണ്ടറികളാണ് പൃഥ്വി പറത്തിയത്. രണ്ട്, മൂന്ന്, അഞ്ച്, ആറ് ബോളുകളായിരുന്നു ബൗണ്ടറിയിലേക്ക് കുതിച്ചത്. ഈ ഓവറില്‍ 17 റണ്‍സും സിഎസ്‌കെ വാരിക്കൂട്ടി. ശിഖര്‍ ധവാന്‍ ഒരു റണ്ണെടുത്തപ്പോള്‍ ശേഷിച്ച 16ഉം പൃഥ്വിയുടെ ബാറ്റില്‍ നിന്നായിരുന്നു.

Story first published: Sunday, October 10, 2021, 21:03 [IST]
Other articles published on Oct 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X