
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ക്വാളിഫയര്‍ വണ്ണില്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയെ പുറത്തിരുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങിയതിന്റെ നിരാശയിലാണ് ഫാന്‍സ്. പരിക്കു കാരണം കഴിഞ്ഞ രണ്ടു കളികളിലും പുറത്തിരുന്ന അദ്ദേഹം പ്ലേഓഫില്‍ ഉറപ്പായും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പക്ഷെ തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ടീമിനെ തങ്ങള്‍ നിലനിര്‍ത്തിയതായി ടോസിനു ശേഷം ക്യാപ്റ്റന്‍ എംഎസ് ധോണി വ്യക്തമാക്കിയതോടെ ആരാധകര്‍ നിരാശരാവുകയായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ നോ റെയ്‌ന എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങാവുകയും ചെയ്തു.
പ്ലേഓഫില്‍ റെയ്‌നയുടെ മികച്ച റെക്കോര്ഡിന്റെ കണക്കുകള്‍ നിരത്തിയായിരുന്നു ആരാധകര്‍ ചെന്നൈയുടെ തീരുമാനത്തെ വിമര്‍ശിച്ചത്. റെയ്‌നയ്ക്കു പകരം റോബിന്‍ ഉത്തപ്പ ഈ കൡയിലും തന്റെ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. റെയ്‌നയെ ഒഴിവാക്കിയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന ചില പ്രതികരണങ്ങള്‍ നോക്കാം.
നോ റെയ്‌ന, എന്ത് ദുരന്തമാണ് ഈ നടക്കുന്നത്? എന്നായിരുന്നു ഒരു യൂസറുടെ ചോദ്യം. ഇതോടൊപ്പം പ്ലേഓഫില്‍ സിഎസ്‌കെ താരങ്ങളുടെ പ്രകടനവും നല്‍കിയിട്ടുണ്ട്.
സുരേഷ് റെയ്‌ന 714 റണ്‍സ്
എംഎസ് ധോണി 504 റണ്‍സ്
ഷെയ്ന്‍ വാട്‌സന്‍ 389 റണ്‍സ്
മൈക്ക് ഹസ്സി 388 റണ്‍സ്
മുരളി വിജയ് 364 റണ്‍സ്
എന്നിങ്ങനെയും യൂസര്‍ കുറിച്ചിരിക്കുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ റെയ്‌നയില്ല
അപ്രതീക്ഷിത വിരമിക്കല്‍
2020ലെ ഐപിഎല്‍ മിസ്സ്
2021 പരിക്ക്
റെയ്‌ന ഫാനെന്ന നിലയില്‍ ഇതു അംഗീകരിക്കുകയെന്നത് എളുപ്പമല്ലെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

നോ റെയ്‌ന, ഐപിഎല്ലിന്റെ ഫൈനലില്‍ കടന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനു അഭിനന്ദനങ്ങള്‍ എന്നായിരുന്നു മറ്റൊരു യൂസറുടെ ട്വീറ്റ്.
പ്ലെയിങ് ഇലവനില്‍ റെയ്‌നയില്ല
പ്ലേഓഫ് +ഫൈനല്‍ എന്നിവയില്‍ സുരേഷ് റെയ്‌നയുടെ പ്രകടനം
കൂടുതല്‍ റണ്‍സ് (714)
കൂടുതല്‍ ബൗണ്ടറി (51)
കൂടുതല്‍ സിക്‌സര്‍ (40)
കൂടുതല്‍ ഫിഫ്റ്റി (ഏഴ്)
രണ്ടാമത്തെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് (155.22)
എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഐപിഎല്ലില്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലെയും അതേ ഫലം തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കാത്തിരിക്കുന്നത്. നോ റെയ്‌ന, നിങ്ങളെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് തകര്‍ത്തു വിടുമെന്നായിരുന്നു ഒരു യൂസര്‍ ആഞ്ഞടിച്ചത്.
മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണറിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന മല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയതിനോടായിരുന്നു റെയ്‌നയെ തഴഞ്ഞതിനെ ചിലര്‍ താരതമ്യം ചെയ്തത്.
എസ്ആര്‍എച്ച് ഫ്രാഞ്ചൈസിയെപ്പോലെയായി മാറിക്കൊണ്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നോ റെയ്‌ന, ഇതു വേദനിപ്പിക്കുന്നുവെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.