Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ബാറ്റിങ് അത്ര പോരാ! ജഡേജയ്‌ക്കെതിരേ വീണ്ടും മഞ്ജരേക്കര്‍- കാരണവും പറയുന്നു

1

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പ്രശസ്ത കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കറും തമ്മില്‍ അത്ര നല്ല രസത്തില്‍ അല്ലെന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. നേരത്തേ പല തവണ ജഡ്ഡുവിനെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തു വന്നിട്ടുണ്ട്. പലതിനും ജഡേജ കുറിക്ക് കൊള്ളുന്ന മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ് മഞ്ജരേക്കര്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ജഡേജ തകര്‍പ്പന്‍ പ്രകടനം നടത്തവെയാണിത്. സിഎസ്‌കെയില്‍ ജഡേജയുടെ ബാറ്റിങ് അത്ര പോരെന്നാണ് മഞ്ജരേക്കറുടെ വിമര്‍ശനം. ഇനി ജഡ്ഡു ഇതിനു ബാറ്റ് കൊണ്ട് മറുപടി നല്‍കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ഈ സീസണില്‍ ഇതിനകം എട്ടു ഇന്നിങ്‌സുകളിലാണ് ജഡേജയ്ക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 60 എന്ന മികച്ച ശരാശരിയില്‍ 179 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 147 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയാണിത്. പക്ഷെ മഞ്ജരേക്കര്‍ ഈ കണക്കുകളില്‍ അത്ര ആകൃഷ്ടനല്ല. മീഡിയം പേസര്‍മാര്‍ക്കെതിരേയാണ് ജഡേജ കൂടുതലും റണ്‍സെടുത്തിട്ടുള്ളതെന്നും വേഗത കൂടിയ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ അദ്ദേഹത്തിനു ഇതിനു സാധിക്കുമോയെന്നു തനിക്കു സംശയമുണ്ടെന്നുമാണ് മഞ്ജരേക്കര്‍ തുറന്നടിച്ചിരിക്കുന്നത്.

2

ജഡേജയുടെ ബാറ്റിങിനെക്കുറിച്ച് എനിക്കു ഇപ്പോഴും പൂര്‍ണമായ ബോധ്യം വന്നിട്ടില്ല, പ്രത്യേകിച്ചും സിഎസ്‌കെ അദ്ദേഹത്തിനു നല്‍കിയ റോള്‍ പരിഗണിക്കുമ്പോള്‍ മികച്ചതായി എനിക്കു തോന്നിയിട്ടില്ല. എല്ലാ മല്‍സരത്തിലും ഒരേ റോള്‍ തന്നെ ലഭിക്കുകയാണെങ്കില്‍ കഴിവുറ്റ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ജഡേജയ്ക്കു ഇത് ആവര്‍ത്തിക്കാന്‍ കഴിയുമോ ഇല്ലയോ എന്നതാണ് ചോദ്യം. കാരണം ഇതുവരെ നോക്കിയാല്‍ പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെപ്പോലെയുള്ള ബൗളര്‍മാര്‍ക്കെതിരേയാണം അദ്ദേഹം റണ്‍സ് കൂടുതലുമെടുത്തിട്ടുള്ളത്. അഗ്രസീവായി ബൗള്‍ ചെയ്യുന്ന ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ജഡേജയ്ക്കു ഇതേ അറ്റാക്കിങ് ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമോയെന്നു കാണേണ്ടിയിരിക്കുന്നുവെന്നും മഞ്ജരേക്കര്‍ വിശദമാക്കി.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് ഐപിഎല്ലില്‍ അവസാനമായി ജഡേജയുടെ മറ്റൊരു മാച്ച് വിന്നിങ് ഇന്നിങ്‌സ് കണ്ടത്. സിഎസ്‌കെ തോല്‍ക്കുമെന്നു കരുതിയ മല്‍സരം ഒരൊറ്റ ഓവറില്‍ തന്നെ ജഡേജ മാറ്റിമറിക്കുകയായിരുന്നു. വെറും എട്ടു ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 22 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. പ്രസിദ്ധെറിഞ്ഞ 19ാം ഓവറായിരുന്നു കളിയിലെ ടേണിങ് പോയിന്റായത്. ഈ ഓവറിലാണ് ജഡേജ 22 റണ്‍സും വാരിക്കൂട്ടിയത്. സിഎസ്‌കെ അവസാന ബോളില്‍ ജയിച്ച മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ജഡേജ സ്വന്തമാക്കിയിരുന്നു.

Story first published: Thursday, September 30, 2021, 22:51 [IST]
Other articles published on Sep 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+