Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വാര്‍ണര്‍ തെറിച്ചു! ഇനി വില്ലിയുടെ എസ്ആര്‍എച്ച്- പുതിയ നായകനായി നിയമിച്ചു

ഐപിഎല്ലിന്റെ 14ാം സീസണില്‍ നായകസ്ഥാനം തെറിച്ച ആദ്യത്തെ താരമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മാറി. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നായകസ്ഥാനത്തു നിന്നു വാര്‍ണറെ നീക്കിയത്. പകരം ന്യൂസിലാന്‍ഡിന്റെ ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണിനെ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. വാര്‍ത്താക്കുറിപ്പിലൂടെയാണ് എസ്ആര്‍എച്ച് ഇക്കാര്യമറിയിച്ചത്.

1

ഞായറാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തിലും സീസണിലെ ഇനിയുള്ള മല്‍സരങ്ങളിലും കെയ്ന്‍ വില്ല്യംസണ്‍ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുകയാണെന്നു സണ്‍റൈസഴ്‌സ് ഹൈദരാബാദ് പ്രഖ്യാപിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ നാളത്തെ കളിയില്‍ വിദേശ താരങ്ങളുടെ കോമ്പിനേഷനിലും മാറ്റം വരുത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.

ഈ തീരുമാനം മാനേജ്‌മെന്റ് എളുപ്പത്തില്‍ കൈക്കൊണ്ടതല്ല. വര്‍ഷങ്ങളായി ഡേവിഡ് വാര്‍ണര്‍ ടീമിലുണ്ടാക്കിയ ഇംപാക്ടിനെ മാനേജ്‌മെന്റ് ആദരിക്കുന്നു. സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ മുന്നോട്ട് കുതിക്കാന്‍ ഡേവിഡ് നാര്‍ണറുടെ സഹായം കളിക്കളത്തിന് അകത്തും പുറത്തും ലഭിക്കുമെന്നും തങ്ങള്‍ക്കുറപ്പുണ്ടെന്നായിരുന്നു എസ്ആര്‍എച്ചിന്റെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചത്.

2

ദയനീയ പ്രകടനമാണ് ഈ സീസണില്‍ മുന്‍ ചാംപ്യന്മാര്‍ കൂടിയായ എസ്ആര്‍എച്ച് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ആറു മല്‍സരങ്ങളില്‍ അഞ്ചിലും തോറ്റ അവര്‍ക്കു ഒരേയൊരു വിജയം മാത്രമാണ് അവകാശപ്പെടാനുള്ളത്. രണ്ടു പോയിന്റുമായി ലീഗില്‍ അവസാന സ്ഥാനത്താണ് എസ്ആര്‍എച്ച്. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ അവര്‍ക്കു ശേഷിച്ച എട്ടു മല്‍സരങ്ങളും നിര്‍ണായകമാണ്.

ജയിക്കാമായിരുന്ന ചില മല്‍സരങ്ങള്‍പോലും ഈ സീസണില്‍ എസ്ആര്‍എച്ച് തോറ്റിട്ടുണ്ട്. മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് അവര്‍ക്കു തിരിച്ചടിയായി മാറിയത്. ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്തുന്നതിലും എസ്ആര്‍എച്ച് പരാജയപ്പെട്ടു. ഹാട്രിക് തോല്‍വികളുമായാണ് എസ്ആര്‍എച്ച് സീസണ്‍ ആരംഭിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരോടായിരുന്നു തോല്‍വി സമ്മതിച്ചത്. 10 റണ്‍സ്, ആറു റണ്‍സ്, 13 റണ്‍സ് എന്നിങ്ങനെ നേരിയ മാര്‍ജിനിലായിരുന്നു തോല്‍വികള്‍.

നാലാമത്തെ കളിയില്‍ പഞ്ചാബ് കിങ്‌സിനെ ഒമ്പത് വിക്കറ്റിനു തകര്‍ത്ത് തോല്‍വിക്കു എസ്ആര്‍എച്ച് ബ്രേക്കിട്ടപ്പോള്‍ അവര്‍ താളം വീണ്ടെടുത്തെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ വീണ്ടും തോല്‍വികളിലേക്കു എസ്ആര്‍എച്ച് കൂപ്പുകുത്തി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു സൂപ്പര്‍ ഓവറില്‍ തോറ്റ അവര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു ഏഴു വിക്കറ്റിനും തകര്‍ന്നടിഞ്ഞു.

Story first published: Saturday, May 1, 2021, 16:09 [IST]
Other articles published on May 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+