Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അതു ചെയ്തില്ലെങ്കില്‍ ഞാന്‍ ഫ്‌ളോപ്പാവും! രണ്ടു അന്ധവിശ്വാസങ്ങള്‍ വെളിപ്പെടുത്തി ആന്ദ്രെ റസ്സല്‍

അസാധാരണമായ ചില അന്ധവിശ്വാസങ്ങള്‍ പിന്തുടരുന്ന കായിക താരങ്ങളെ നമുക്കു കാണാം. അക്കാര്യത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലും ഒട്ടും പിന്നിലല്ല. മല്‍സരത്തിനായി ഗ്രൗണ്ടിലിറങ്ങുന്നതിന് മുമ്പ് താന്‍ സ്ഥിരമായി ചെയ്യാറുള്ള രണ്ടു അന്ധ വിശ്വാസങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

കെകെആറിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ടീമംഗവും യുവ പേസറുമായ ശിവം മാവിയുമായി സംസാരിക്കവെയാണ് റസ്സല്‍ മനസ്സ് തുറന്നത്.

 ആദ്യം ഇടതുകാല്‍ വയ്ക്കും

ആദ്യം ഇടതുകാല്‍ വയ്ക്കും

തീര്‍ച്ചയായും, എല്ലാ താരങ്ങള്‍ക്കും അന്ധവിശ്വാസങ്ങളുണ്ട്. ചിലരുടേത് ആകാശത്തോളം വരുമെങ്കിലും ചിലരുടേത് സിംപിളുമായിരിക്കും. ഗ്രൗണ്ടിലിറങ്ങുന്നതിനു മുമ്പ് ആദ്യം ഇടതുകാല്‍ ഗ്രൗണ്ടിനകത്തു ടച്ച് ചെയ്യാന്‍ ഞാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കാറുണ്ട്. കൂടാതെ ബൗളര്‍ പന്തെറിയാന്‍ സമീപിക്കവെ ഞാന്‍ നാലു തവണ ബാറ്റ് കൊണ്ട് നിലത്ത് മുട്ടാറുമുണ്ട്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും റസ്സല്‍ പറഞ്ഞു.

 തകര്‍പ്പന്‍ ഇന്നിങ്‌സ്

തകര്‍പ്പന്‍ ഇന്നിങ്‌സ്

സീസണിലെ ആദ്യത്തെ മൂന്ന് ഇന്നിങ്‌സുകളിലും ബാറ്റിങില്‍ റസ്സല്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയുള്ള കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ അദ്ദേഹം തനിനിറം പുറത്തെടുത്തിരുന്നു. 22 ബോളില്‍ 54 റണ്‍സ് റസ്സല്‍ വാരിക്കൂട്ടിയിരുന്നു. പക്ഷെ വന്‍ റണ്‍ചേസില്‍ കെകെആര്‍ 18 റണ്‍സിന് പൊരുതിത്തോല്‍ക്കുകയായിരുന്നു.
ഈ സീസണിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് റസ്സല്‍ ഈ കൡയില്‍ നേടിത്. റണ്‍ചേസില്‍ മുന്‍നിര തകര്‍ന്ന് കെകെആര്‍ പതറവെ ക്രീസിലെത്തിയ അദ്ദേഹം കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ സിഎസ്‌കെയെ വിറപ്പിക്കുകയായിരുന്നു.

 മാവിയുടെ അന്തവിശ്വാസം

മാവിയുടെ അന്തവിശ്വാസം

റസ്സലിനെപ്പോലെ തനിക്കും ഒരു അന്ധവിശ്വാസമുണ്ടെന്നു ശിവം മാവിയും വെളിപ്പെടുത്തി. അതെ, എനിക്കും ചില അന്ധവിശ്വാസങ്ങളുണ്ട്. ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ആദ്യം വലതു കാല്‍ ഗ്രൗണ്ടിനുള്ളില്‍ വയ്ക്കാനാണ് ശ്രമിക്കാറുള്ളതെന്നു 22 കാരനായ മാവി പറഞ്ഞു.
അണ്ടര്‍ 19 ലോകകപ്പിലൂടെ താര പദവിയിലേക്കുയര്‍ന്ന താരമാണ് മാവി. പൃഥ്വി ഷായ്ക്കു കീഴില്‍ ന്യൂസിലാന്‍ഡില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ സംഘത്തില്‍ മാവിയുമുണ്ടായിരുന്നു.
അതേസമയം, ഈ സീസണിലെ ഐപിഎല്ലില്‍ ഇനിയും കെകെആറിനായി കളിക്കാന്‍ പേസര്‍ക്കു അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ സീസണില് ഒമ്പതു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ മാവി വീഴ്ത്തിയിരുന്നു.

Story first published: Friday, April 23, 2021, 23:21 [IST]
Other articles published on Apr 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+