Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇങ്ങനെയൊക്കെ തല്ലാമോ? നാണംകെട്ട് ബുംറ! ആറു വര്‍ഷത്തെ ചരിത്രം വഴിമാറി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ നാണംകെടുത്തി എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഈ സീസണില്‍ വിക്കറ്റുകള്‍ അധികം വീഴ്ത്തിയില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നില്‍ ബുംറ പിശുക്കിയിരുന്നു. എന്നാല്‍ ഇതിനെല്ലം സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ പശിശ സഹിതം തിരിച്ചുനല്‍കി. ലോകത്തിലെ ഏറ്റവും അപകടകാരിയ പേസര്‍മാരിലൊരാളും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുമായ ബുംറയ്ക്കു ഇതിന്റെ ഒരു വിലയും സിഎസ്‌കെ കല്‍പ്പിച്ചില്ല. ഫലമാവട്ടെ നാലോവറില്‍ 56 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. വീഴ്ത്താനായത് ഒരേയൊരു വിക്കറ്റ് മാത്രം.

1

ഐപിഎല്‍ കരിയറില്‍ ബുംറയുടെ ഏറ്റവു മോശം ബൗളിങ് പ്രകടനം കൂടിയാണിത്. ഇതിനു മുമ്പൊരിക്കലും അദ്ദേഹം നാലോവറില്‍ ഇത്രയും റണ്‍സ് വിട്ടുകൊടുത്തിട്ടില്ല. 2015ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 55 റണ്‍സ് വിട്ടുകൊടുത്തതായിരുന്നു ബുംറയുടെ ഏറ്റവും ദയനീയ പ്രകടനം. ഇതാണ് ഒരു റണ്‍സ് അധികം വഴങ്ങി അദ്ദേഹം തിരുത്തിയിരിക്കുന്നത്. 2015ലും ഡല്‍ഹിയില്‍ തന്നെയായിരുന്നു ബുംറയ്ക്കു നാണക്കേട് പേറേണ്ടി വന്നത് എന്നതാണ് കൗതുകകരം. ഐപിഎല്‍ കരിയറില്‍ മൂന്നു തവണ മാത്രമേ അദ്ദേഹം 50 റണ്‍സിന് മുകളില്‍ വഴങ്ങിയിട്ടുള്ളൂ. 2015ല്‍ തന്നെ റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ 52 റണ്‍സ് ബുംറ വിട്ടുകൊടുത്തിരുന്നു.

സിഎസ്‌കെയ്‌ക്കെതിരേ അഞ്ചാം ഓവറിലാണ് ബുംറ ബൗള്‍ ചെയ്യാനെത്തുന്നത്. ഒരു സിക്‌സര്‍ വഴങ്ങിയെങിലും ഈ ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. എന്നാല്‍ രണ്ടാം ഓവറില്‍ ബുംറ നന്നായി തല്ലു വാങ്ങി. 11ാം ഓവറിലായിരുന്നു അദ്ദേഹം ബൗള്‍ ചെയ്തതത്. മോയിന്‍ അലിയുടെ വിക്കറ്റെടുത്തെങ്കിലും രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം ബുംറ 17 റണ്‍സ് ദാനം ചെയ്തു.

മൂന്നാം ഓവറില്‍ ഇതിനേക്കാള്‍ കൂടുതല്‍ റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 21 റണ്‍സ് സിഎസ്‌കെ താരങ്ങള്‍ അടിച്ചെടുത്തു. എന്നാല്‍ നാലാമത്തെയും അവസാനത്തെ ഓവറില്‍ ബുംറ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഒരു ബൗണ്ടറിയടക്കം 10 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. പക്ഷെ അപ്പോഴേക്കും ഐപിഎല്‍ കരിയറിലെ തന്റെ ഏറ്റവും മോശം ബൗളിങ് പ്രകടനമെന്ന നാണക്കേട് ബുംറയെ തേടിയെത്തിയിരുന്നു.

Story first published: Saturday, May 1, 2021, 23:01 [IST]
Other articles published on May 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+