For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കിടിലന്‍ പോരാട്ടത്തോടെ രണ്ടാംഘട്ടം തുടങ്ങും, മുംബൈ xസിഎസ്‌കെ!

ദുബായിലാവും മല്‍സരം

യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സപ്തംബര്‍ 19ന് ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും. ദുബായ് ആയിരിക്കും ഗ്ലാമര്‍ പോരാട്ടത്തിനു വേദിയാവുക.

1

നേരത്തേ ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തില്‍ മുംബൈയും സിഎസ്‌കെയും കൊമ്പുകോര്‍ത്തിരുന്നു. അന്നു കരെണ്‍ പൊള്ളാര്‍ഡിന്റെ വണ്‍മാന്‍ ഷോയുടെ കരുത്തില്‍ മുംബൈ നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു. അന്നത്തെ പരാജയത്തിനു ദുബായില്‍ വച്ച് കണക്കുതീര്‍ക്കാനുള്ള അവസരമാണ് രണ്ടാം ഘട്ടത്തിലെ ഉദ്ഘാടന മല്‍സരത്തില്‍ ധോണിപ്പടയ്ക്കു ലഭിച്ചിരിക്കുന്നത്.

സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ സിഎസ്‌കെ ഏഴു മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റോടെ രണ്ടാംസ്ഥാനത്തായിരുന്നു. രോഹിത്തിന്റെ മുംബൈയാവട്ടെ ഏഴു മല്‍സരങ്ങളില്‍ നിന്നും എട്ടു പോയിന്റ് നേടി നാലാമതായിരുന്നു. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു പട്ടികയില്‍ തലപ്പത്ത്. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകള്‍ കൂടിയായിരുന്നു ഡിസി.

രോഹിത്തിന്റെ മുംബൈ ആറാമത്തെയും തുടര്‍ച്ചയായി മൂന്നാമത്തെയും കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ കിരീടമുയര്‍ത്തിയ അതേ വേദിയില്‍ വച്ച് ഇതിനു സാധിക്കുമെന്ന പ്രതീക്ഷയിലാവും ഹിറ്റ്മാന്റെ മുംബൈ. മഹാമാരിയെ തുടര്‍ന്നു കഴിഞ്ഞ സീസണിലെ മുഴുവന്‍ മല്‍സരങ്ങള്‍ക്കും വേദിയായത് യുഎഇയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല രണ്ടാം ഘട്ട മല്‍സരങ്ങളുടെ തിയ്യതികള്‍ പുറത്തുവിട്ടത്. വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് വിവിധ ക്രിക്കറ്റ് ബോര്‍ഡുകളുമായി ബിസിസിഐ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്.

സപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെയായിരിക്കും ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ നടക്കുകയെന്നായിരുന്നു നേരത്തേ ശുക്ല പ്രഖ്യാപിച്ചത്. ആദ്യ ക്വാളിഫയര്‍ ഒക്ടോബര്‍ 10ന് ദുബായിലും എലിമിനേറ്ററും രണ്ടാം ക്വാളിഫയറും ഒക്ടോബര്‍ 11, 13 തിയ്യതികളിലുമായിരിക്കും നടക്കുകയെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്. രണ്ടാംഘട്ട മല്‍സരങ്ങളില്‍ പല വിദേശ താരങ്ങളുടെയും പങ്കാളിത്തം ഇനിയും ഉറപ്പായിട്ടില്ല. ദേശീയ ടീമിനൊപ്പം മല്‍സരങ്ങളുള്ളതിനാല്‍ വിദേശ താരങ്ങളില്‍ ചിലര്‍ ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് വിവരം.

ഷെഡ്യൂള്‍
19-09-21 സിഎസ്‌കെ x മുംബൈ (7.30)
20-09-21 കെകെആര്‍ ആര്‍സിബി (7.30)
21-09-21 പഞ്ചാബ് x ആര്‍ആര്‍ (7.30)
22-09-21 ഡിസി x എസ്ആര്‍എച്ച് (7.30)
23-09-21 മുംബൈ x കെകെആര്‍ (7.30)
24-09-21 ആര്‍സിബി x സിഎസ്‌കെ (7.30)
25-09-21 ഡിസി x ആര്‍ആര്‍ (3.30)
എസ്എര്‍എച്ച് x പഞ്ചാബ് (7.30)
26-09-21 സിഎസ്‌കെ x കെകെആര്‍ (3.30)
ആര്‍സിബി x മുംബൈ (7.30)
27-09-21 ആര്‍ആര്‍ x എസ്ആര്‍എച്ച് (7.30)
28-09-21 കെകെആര്‍ x ഡിസി (3.30)
മുംബൈ x പഞ്ചാബ് (7.30)
29-09-21 ആര്‍സിബി x ആര്‍ആര്‍
30-09-21 സിഎസ്‌കെ x എസ്ആര്‍എച്ച് (7.30)
01-10-21 കെകെആര്‍ x പഞ്ചാബ് (7.30)
02-10-21 മുംബൈ x ഡിസി (3.30)
സിഎസ്‌കെ x ആര്‍ആര്‍ (7.30)
03-10-21 ആര്‍സിബി x പഞ്ചാബ് (3.30)
കെകെആര്‍ x എസ്ആര്‍എച്ച് (7.30)
04-10-21 ഡിസി x സിഎസ്‌കെ (7.30)
05-10-21 ആര്‍ആര്‍ x മുംബൈ (7.30)
06-10-21 ആര്‍സിബി x എസ്ആര്‍എച്ച് (7.30)
07-10-21 സിഎസ്‌കെ x പഞ്ചാബ് (3.30)
കെകെആര്‍ x ആര്‍ആര്‍ (7.30)
08-10-21 മുംബൈ x എസ്ആര്‍എച്ച് (3.30)
ആര്‍സിബി x ഡിസി (7.30)
10-10-21 ക്വാളിഫയര്‍ 1 (7.30)
11-10-21 എലിമിനേറ്റര്‍ (7.30)
13-10-21 ക്വാളിഫയര്‍ 2 (7.30)
15-10-21 ഫൈനല്‍ (7.30)

Story first published: Sunday, July 25, 2021, 20:02 [IST]
Other articles published on Jul 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+