Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ധോണി ബാറ്റിങ് പോലും മറന്നു! പുജാരയ്ക്കു പോലും മറികടക്കാനാവില്ല- ട്രോള്‍

1

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയുള്ള സ്ലേ ഇന്നിങ്‌സിന്റെ പേരില്‍ വിമര്‍ശനവും ട്രോളുകളും ഏറ്റുവാങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി. ആറാമനായി ക്രീസിലെത്തിയ ധോണി ബൗണ്ടറിയോ, സിക്‌സറോയില്ലാതെ 27 ബോളില്‍ 18 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. അവസാന അഞ്ചോവറില്‍ സിഎസ്‌കെയുടെ സ്‌കോറിങിന്റെ വേഗം കുറയാനിടയാക്കിയതും ധോണിയുടെ ഈ മെല്ലെപ്പോക്കായിരുന്നു. ഇന്നിങ്‌സില്‍ 66.67 എന്ന ദയനീയ സ്‌ട്രൈക്ക് റേറ്റായിരുന്നു അദ്ദേഹത്തിന്റേത്. ഇതേ തുടര്‍ന്നാണ് സിഎസ്‌കെയുടെ ഇന്നിങ്‌സിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ധോണിക്കെതിരേ വിമര്‍ശനങ്ങളും പരിഹാസങ്ങളുമുയര്‍ന്നത്. ധോണിക്കെതിരേ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ട ചില പ്രതികരണങ്ങള്‍ നോക്കാം.

എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്നു പോലും എംഎസ് ധോണി ഇപ്പോള്‍ മറന്നിരിക്കുകയാണ്. രവീന്ദ്ര ജഡേജയ്ക്കു 50 ബോളുകള്‍ നല്‍കൂ, അദ്ദേഹം 50ന് മുകളില്‍ റണ്‍സെടുക്കുമെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം. എന്നാല്‍ മറ്റൊരു യൂസര്‍ പിച്ചിനെയാണ് കുറ്റം പറഞ്ഞത്. ഈ പിച്ചില്‍ ബാറ്റിങ് എളുപ്പമാണെന്നു കണ്ടിട്ടു തോന്നുന്നില്ല. ബോള്‍ ശരിയായി ബാറ്റിലേക്കു വരുന്നുണ്ടായിരുന്നില്ല. 'ചത്ത' പിച്ചായിരുന്നു ഇതെന്നും യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

2

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും വലിയ എതിരാളി മുംബൈ ഇന്ത്യന്‍സോ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരോയല്ല അത് എംഎസ് ധോണിയാണെന്നായിരുന്നു ഒരു വിമര്‍ശനം. മെന്റര്‍ സാബിനു അര്‍ഹിച്ച 'ട്വെന്ററി' രണ്ടു റണ്‍സ് അകലെ നഷ്ടമായിരിക്കുന്നുവെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം. ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി ധോണിയെ നിയമിച്ചിരുന്നു. ഇതേ കൂടി പരാമര്‍ശിച്ചാണ് യൂസര്‍ മെന്റര്‍ സാബ് എന്നു കളിയാക്കിയിരിക്കുന്നത്.

18 റണ്‍സ്, 27 ബോളുകള്‍, 0 ബൗണ്ടറികള്‍
സ്‌ട്രൈക്ക് റേറ്റ്- 66.66
എംഎസ് ധോണിയുടേത് ദയനീയ ബാറ്റിങാണ്
അദ്ദേഹം ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ റണ്‍സെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു തോന്നിപ്പോയി. ഒരു ലക്ഷ്യവുമായില്ലാതെയായിരുന്നു ധോണിയുടെ ബാറ്റിങ്. നിലവില്‍ സിഎസ്‌കെ ബാറ്റിങിലെ ഏറ്റവും വലിയ വീക്ക്‌നെസ് എംഎസ് ധോണി മാത്രമാണ്. ദുഖിപ്പിക്കുന്നതാണെങ്കിലും ഇതാണ് സത്യമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

എംഎസ് ധോണിയുടെ വിന്റേജ് ഇന്നിങ്‌സിനു ശേഷം വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമുമെല്ലാം ഡൗണായെന്നായിരുന്നു ഒരു പരിഹാസം. എംഎസ് ധോണിയുടെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ്, ചേതേശ്വര്‍ പുജാര ശ്രമിച്ചാല്‍ പോലും ഈ സ്‌ട്രൈക്ക് റേറ്റ് മറികടക്കാനാവില്ല എന്നായിരുന്നു മറ്റൊരു പരിഹാസം.

ഡല്‍ഹിക്കു മൂന്നു വിക്കറ്റ് ജയം

ചെന്നൈക്കെതിരായ മല്‍സരത്തില്‍ ഡല്‍ഹി മൂന്നു വിക്കറ്റിന്റെ വിജയമാണ് ആഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ചെന്നൈയ്ക്കു അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടാനായത്. അമ്പാട്ടി റായുഡുവിന്റെ (55*) ഇന്നിങ്‌സാണ് ചെന്നൈയെ രക്ഷിച്ചത്. 43 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. ചെന്നൈ നിരയില്‍ മറ്റാരും തന്നെ 20 റണ്‍സ് തികച്ചില്ല.

മറുപടി ബാറ്റിങില്‍ ചെന്നൈയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഡല്‍ഹി പതറി. എങ്കിലും ഷിംറോണ്‍ ഹെറ്റ്‌മെയറുടെ (28*) ഇന്നിങ്‌സ് ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. രണ്ടു ബോള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനായിരുന്നു ഡിസിയുടെ വിജയം. 39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡിസിയുടെ ടോപ്‌സ്‌കോറര്‍. ഈ സീസണില്‍ രണ്ടാം തവണയാണ് ചെന്നൈയ്ക്കു മേല്‍ ഡല്‍ഹി വിജയം ആഘോഷിക്കുന്നത്. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ഡല്‍ഹി ഏഴു വിക്കറ്റിന്റെ ജയം കൊയ്തിരുന്നു. ഇന്നു നേടിയ ജയത്തോടെ 20 പോയിന്റുമായി ഡല്‍ഹി ലീഗില്‍ തലപ്പത്തേക്കു കയറി. ഇരുടീമുകളും നേരത്തേ തന്നെ പ്ലേഓഫിലെത്തിയതിനാല്‍ മല്‍സരഫലത്തിനു വലിയ പ്രസക്തിയില്ല.

Story first published: Monday, October 4, 2021, 23:52 [IST]
Other articles published on Oct 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+