Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയെ ധോണി 'നയിക്കുന്നില്ല', ഉണ്ടെങ്കില്‍ അതു ഇങ്ങനെയല്ലെന്നു ഗംഭീര്‍

1

ഐപിഎല്ലിന്റെ 14ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്ത് മുന്‍ താരവും കമന്റേറ്ററുമായ ഗൗതം ഗംഭീര്‍. തോല്‍വിയോടെയാണ് സിഎസ്‌കെ ഈ സീസണിനു തുടക്കമിട്ടത്. ആദ്യകളിയില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ധോണിപ്പട തോറ്റിരുന്നു.

ഡിസിക്കെതിരേ ധോണി ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ അവേശ് ഖാന്റെ ബൗളിങില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച് അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു. സ്വന്തം ബാറ്റിങ് പൊസിഷനില്‍ ധോണി ചില മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഗംഭീര്‍.

 ധോണി നയിക്കുന്നില്ല

ധോണി നയിക്കുന്നില്ല

ധോണിയുടെ ബാറ്റിങ് പൊസിഷനെയാണ്ഗ ഗംഭീര്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഏഴാം നമ്പറില്‍ ഒരു ക്യാപ്റ്റന്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ യഥാര്‍ഥത്തില്‍ ടീമിനെ നയിക്കുന്നില്ലെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു.
ഒരു ക്യാപ്റ്റന്‍ എല്ലായ്‌പ്പോഴും ടീമിനെ മുന്നില്‍ നിന്നു നയിക്കണമെന്നത് നമ്മള്‍ എല്ലായ്‌പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. പക്ഷെ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ അതു മുന്നില്‍ നിന്നു നയിക്കുകയല്ല. ബാറ്റിങില്‍ കുറേക്കൂടി മുന്നിലേക്കു ധോണി വരണമെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

 അഞ്ചില്‍ താഴേക്കു പോവരുത്

അഞ്ചില്‍ താഴേക്കു പോവരുത്

നാല്-അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മള്‍ കണ്ട ധോണിയെയല്ല ഇപ്പോള്‍ കാണുന്നത്. അന്നു ക്രീസിലെത്തിയാല്‍ ആദ്യ ബോള്‍ മുതല്‍ എതിര്‍ ബൗളര്‍മാര്‍ക്കു മേല്‍ അദ്ദേഹം ആധിപത്യം നേടാന്‍ ശ്രമിക്കുമായിരുന്നു. ഇപ്പോള്‍ ധോണി ആകെ മാറിപ്പോയിരിക്കുന്നു.
സിഎസ്‌കെയ്ക്കു വേണ്ടി നാല് അല്ലെങ്കില്‍ അഞ്ച് പൊസിഷനുകളില്‍ ധോണി ഇറങ്ങണമെന്നാണ് ഞാന്‍ കരുതുന്നത്. ഒരിക്കലും അഞ്ചില്‍ താഴേക്കു അദ്ദേഹം ഇറങ്ങാന്‍ പാടില്ലെന്നും ഗംഭീര്‍ നിരീക്ഷിച്ചു. സിഎസ്‌കെയുടെ ബൗളിങ് ലൈനപ്പിലും ചില പ്രശനങ്ങളുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

 കഴിഞ്ഞ സീസണിലും നിരാശപ്പെടുത്തി

കഴിഞ്ഞ സീസണിലും നിരാശപ്പെടുത്തി

യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലും ധോണി ബാറ്റിങില്‍ നിറംമങ്ങിയിരുന്നു. ഐപിഎല്‍ കരിയറിലാദ്യമായി മോശം ബാറ്റിങിന്റെ പേരില്‍ അദ്ദേഹം ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. ധോണിയുടെ മോശം പ്രകടനം സിഎസ്‌കെയെയും തളര്‍ത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായി അവര്‍ കഴിഞ്ഞ തവണ പ്ലേഓഫിലെത്താതെ പുറത്താവുകയും ചെയ്തു.
39കാരനായ ധോണിയുടെ കരിയറിലെ ഒരുപക്ഷെ അവസാനത്തെ ഐപിഎല്‍ സീസണായിരിക്കും ഇത്തവണത്തേത്. ടീമിനു മൂന്നു കിരീടങ്ങള്‍ സമ്മാനിച്ചിട്ടുള്ള അദ്ദേഹത്തിനു വീണ്ടുമൊരു കിരീടവിജയത്തോടെ പടിയറങ്ങാന്‍ കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Story first published: Friday, April 16, 2021, 14:59 [IST]
Other articles published on Apr 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+