Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ധോണി ഒരിക്കലും അതു ചെയ്യില്ല, ചിന്തിക്കുന്ന ക്യാപ്റ്റന്‍- ബാറ്റിങ് പൊസിഷനെക്കുറിച്ച് ഗുപ്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി നായകന്‍ എംഎസ് ധോണി ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ അനുകൂലിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്ത. രാജസ്ഥാന്‍ റോയല്‍സിനെതിരേ സിഎസ്‌കെ ജയിച്ച കഴിഞ്ഞ മല്‍സരത്തിലും ധോണി ഏഴാം നമ്പറിലായിരുന്നു കളിച്ചത്. പക്ഷെ റണ്ണെടുക്കാന്‍ പാടുപെട്ട അദ്ദേഹം 17 ബോളില്‍ രണ്ടു ബൗണ്ടറികളോടെ 18 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

ധോണിയുടെ സ്ലോ ബാറ്റിങിനെ പലരും വിമര്‍ശിച്ചിട്ടുണ്ട്. മികച്ച ഫോമിലുള്ള ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനേക്കാള്‍ മുമ്പിലായിരുന്നു ധോണി രാജസ്ഥാനെതിരേ ബാറ്റ് ചെയ്തത്. എന്നാല്‍ സാഹര്യം കൂടി പരിഗണിച്ച് ചിന്തിച്ച് തീരുമാനമെടുക്കുന്ന ക്യാപ്റ്റനാണ് ധോണിയെന്നു ഗുപ്ത ചൂണ്ടിക്കാട്ടി.

 പ്രായോഗികമായി തീരുമാനങ്ങളെടുക്കും

പ്രായോഗികമായി തീരുമാനങ്ങളെടുക്കും

വളരെ പ്രായോഗികമായി തീരുമാനങ്ങളെടുക്കുന്ന ക്യാപ്റ്റനാണ് ധോണി. താന്‍ എവിടെയാണ് നില്‍ക്കുന്നതെന്നും മറ്റുള്ളവര്‍ എവിടെയാണ് നില്‍ക്കുന്നതെന്നും അദ്ദേഹത്തിനു നന്നായി അറിയാം. ധോണി ഒരു തീരുമാനമെടുക്കുമ്പോള്‍ അദ്ദേഹത്തെ വിശ്വസിക്കണം. തന്നേക്കാള്‍ മികച്ച ഫോമിലുള്ള ഒരാള്‍ക്കു മുമ്പ് ധോണി ബാറ്റ് ചെയ്തുവെന്നു പറയുന്നത് ശരിയല്ല. നിങ്ങള്‍ പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരം നോക്കൂ, സാം കറെനു മുമ്പ് അദ്ദേഹം ബാറ്റ് ചെയ്യാനിറങ്ങിയില്ലെന്നു കാണാം. സാഹചര്യത്തിന് അനുസരിച്ചാണ് ഓരോ മല്‍സരത്തിലും ധോണി തീരുമാനങ്ങളെടുക്കാറുള്ളതെന്നും ദാസ്ഗുപ്ത വിശദമാക്കി.

ശരിയായ ബാറ്റിങ് ഓര്‍ഡര്‍

ശരിയായ ബാറ്റിങ് ഓര്‍ഡര്‍

രാജസ്ഥാനെതിരേ സിഎസ്‌കെയുടേത് ശരിയായ ബാറ്റിങ് ലൈനപ്പായിരുന്നു. നിങ്ങള്‍ ഏതു നമ്പറില്‍ ബാറ്റ് ചെയ്യുന്നുവെന്നത് പ്രധാനമല്ല. എന്റെ അഭിപ്രായത്തില്‍ ടി20 ഫോര്‍മാറ്റില്‍ ഓപ്പണര്‍മാരുടെ സ്ഥാനത്തില്‍ മാത്രമേ മാറ്റമില്ലാതിരിക്കുകയുള്ളൂ. മറ്റുള്ള പൊസിഷനുകളിലെല്ലാം ആര്‍ക്കും കളിക്കാം. ആദ്യത്തെ ഏഴ്- എട്ട് ഓവറില്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുകയാണെങ്കില്‍ നിങ്ങള്‍ക്കു തുടര്‍ന്നുള്ള പൊസിഷനുകളില്‍ ആരെ വേണമെങ്കിലും ബാറ്റിങിന് അയക്കാം. സിഎസ്‌കെയും അങ്ങനെ ആയിരിക്കുമെന്നു താന്‍ കരുതുന്നതായും ദാസ്ഗുപ്ത പറഞ്ഞു.

 ഏഴില്‍ തന്നെ തുടരുമെന്ന് ഓജ

ഏഴില്‍ തന്നെ തുടരുമെന്ന് ഓജ

സിഎസ്‌കെയില്‍ തുടര്‍ന്നും ധോണി ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നാണ് തനിക്കു തോന്നുന്നതെന്നു മറ്റൊരു മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ അഭിപ്രായപ്പെട്ടു. ധോണിയെ എല്ലാവര്‍ക്കുമറിയാം. തനിക്കു എന്താണ് ചെയ്യേണ്ടതെന്നു ധോണിക്കും നല്ല ബോധ്യമുണ്ട്. ധോണി മുന്‍നിരയില്‍ ബാറ്റ് ചെയ്യണമെന്ന് ആരൊക്കെ ആവശ്യപ്പെട്ടാലും അദ്ദേഹം അതേ പൊസിഷനില്‍ തന്നെ കളിക്കും. മുന്‍നിരയില്‍ കളിക്കണമെന്നു ധോണിക്കു സ്വയം തോന്നുന്നതു വരെ ഏഴം നമ്പറില്‍ തന്നെ അദ്ദേഹം ബാറ്റ് ചെയ്യും. ശരിയായ സമയമെത്തിയാല്‍ ധോണി തന്നെ അതു തീരുമാനിക്കുമെന്ന് ഓജ വിശദമാക്കി.
ബുധനാഴ്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് സിഎസ്‌കെയുടെ അടുത്ത മല്‍സരം. രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷമാണ് കെകെആര്‍ സിഎസ്‌കെയുമായി കൊമ്പുകോര്‍ക്കുന്നത്.

Story first published: Tuesday, April 20, 2021, 19:49 [IST]
Other articles published on Apr 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+