Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ബുംറയ്ക്കും 'സെഞ്ച്വറി'!, നേട്ടത്തിലെത്തിയ മുംബൈയുടെ ആദ്യ ഇന്ത്യന്‍ പേസര്‍

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചതോടെ ഫ്രാഞ്ചൈസിക്കായി 100 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്ന ടീമാണ് മുംബൈ. ഫ്രാഞ്ചൈസിക്കായി മല്‍സരങ്ങളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ച ആറാമത്തെ താരമാണ് ബുംറ. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ പേസറും അദ്ദേഹമാണ്. അദ്ദേഹത്തിന്റെ 97 മല്‍സരങ്ങള്‍ ഐപിഎല്ലിലാണെങ്കില്‍ മൂന്നെണ്ണം നേരത്തേ നിര്‍ത്തലാക്കിയ ചാംപ്യന്‍സ് ലീഗ് ടി20യിലാണ്.

1

വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ് നിലവില്‍ മുംബൈയ്ക്കായി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളത്. 191 മല്‍സറങ്ങളില്‍ അദ്ദേഹം മുംബൈയ്ക്കായി ഇറങ്ങിയിട്ടുണ്ട്. 169 മല്‍സരങ്ങള്‍ കളിച്ച നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാംസ്ഥാനത്ത്. മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനാണ് മൂന്നാംസ്ഥാനം. നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായ ഭാജി 158 മല്‍സരങ്ങളാണ് കളിച്ചത്. ശ്രീലങ്കയുടെ മുന്‍ പേസ് ഇതിഹാസം ലസിത് മലിങ്ക (139), നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായ അമ്പാട്ടി റായുഡു എന്നിവരാണ് ലിസ്റ്റില്‍ ബുംറയ്ക്കു മുന്നിലുള്ള മറ്റുള്ളവര്‍.

2013ലാണ് ബുംറ മുംബൈ ടീമിനൊപ്പം ചേരുന്നത്. ആദ്യ മൂന്നു സീസുകളിലും അദ്ദേഹത്തിനു കാര്യമായി അവസരങ്ങള്‍ ലഭിച്ചില്ല. ആദ്യ സീസണില്‍ അഞ്ചും രണ്ടാം സീസണില്‍ 11ഉം മൂന്നാം സീസണില്‍ നാലു മല്‍സരങ്ങളില്‍ മാത്രമേ പേസര്‍ ബൗള്‍ ചെയ്തുള്ളൂ. പിന്നീടുള്ള എല്ലാ സീസണുകളിലും ചുരുങ്ങിയത് 14 മല്‍സരങ്ങളിലെങ്കിലും ബുംറ മുംബൈയ്ക്കായി കളിച്ചു.

ഇതുവരെ 97 മല്‍സരങ്ങളില്‍ നിന്നായി 113 വിക്കറ്റുകളാണ് ബുംറ കൊയ്തത്. രണ്ടു തവണ നാലു വിക്കറ്റ് നേട്ടം കൈവരിക്കാന്‍ പേസര്‍ക്കു കഴിഞ്ഞു. 14 റണ്‍സിനു നാലു വിക്കറ്റുകള്‍ കൊയ്തതാണ് ബുംറയുടെ ഏറ്റവും മികച്ച പ്രകടനം. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണ്‍ യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണായിരുന്നു. 27 വിക്കറ്റുളാണ് ബുംറ കൊയ്തത്. കരിയര്‍ ബെസ്റ്റ് പ്രകടനം അദ്ദേഹം പുറത്തെടുത്തതും ഇതേ സീസണിലായിരുന്നു. 2020 മാറ്റി നിര്‍ത്തിയാല്‍ ബുംറ 20 വിക്കറ്റുകള്‍ തികച്ച മറ്റൊരു സീസണ്‍ 2017 ആയിരുന്നു. 20 വിക്കറ്റുകളാണ് അന്നു അദ്ദേഹം നേടിയത്.19ല്‍ 19ഉം 18ല്‍ 17ഉം 16ല്‍ 15ഉം വിക്കറ്റുകള്‍ ബുംറ വീഴ്ത്തിയിരുന്നു.

Story first published: Friday, April 23, 2021, 22:29 [IST]
Other articles published on Apr 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+