For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണിക്കെതിരേ റിഷഭിന് ഇരട്ടിമധുരം, വീണ്ടും ജയം- ഡിസി ഒന്നാമത്

മൂന്നു വിക്കറ്റിനാണ് ഡിസിയുടെ വിജയം

1

ദുബായ്: തന്റെ ആരാധനാപാത്രവും വഴികാട്ടിയുമായ എംഎസ് ധോണിക്കെതിരേ റിഷഭ് പന്തിനു വിജയത്തിന്റെ ഇരട്ടിമധുരം. ഐപിഎല്ലിന്റെ ഈ സീസണില്‍ രണ്ടാം തവണയും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ റിഷഭിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് മലര്‍ത്തിയടിച്ചു. ലോ സ്‌കോറിങ് ഗെയിമില്‍ മൂന്നു വിക്കറ്റിനാണ് മുന്‍ ചാംപ്യന്‍മാരെ ഡിസി മറികടന്നത്. ഈ വിജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

137 എന്ന ചെറിയ സ്‌കോറിലേക്കു ബാറ്റ് വീശിയ ഡല്‍ഹിക്കു ലക്ഷ്യം എളുപ്പമായിരുന്നില്ല. അവസാനം വരെ പൊരുതിയാണ് ചെന്നൈ പരാജയം സമ്മതിച്ചത്. രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനു ഡല്‍ഹി ലക്ഷ്യം മറികടക്കുകയായിരുന്നു. പരാജയഭീതിയിലായിരുന്ന ഡിസിയെ രക്ഷിച്ചത് ഷിംറോണ്‍ ഹെറ്റ്‌മെയറുടെ പ്രകടനമായിരുന്നു. താരം 18 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 28 റണ്‍സ് നേടി. ശിഖര്‍ ധവാനായിരുന്നു (39) ഡല്‍ഹിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 35 ബോളില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കമാണ് ധവാന്‍ 39 റണ്‍സെടുത്തത്.

പൃഥ്വി ഷാ (18), ശ്രേയസ് അയ്യര്‍ (2), നായകന്‍ റിഷഭ് (15), റിപാല്‍ പട്ടേല്‍ (18), ആര്‍ അശ്വിന്‍ (2), അക്ഷര്‍ പട്ടേല്‍ (5) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ഹെറ്റ്‌മെയര്‍ക്കൊപ്പം നാലു റണ്‍സുമായി കാഗിസോ റബാഡ പുറത്താവാതെ നിന്നു. ചെന്നൈയ്ക്കു വേണ്ടി രവീന്ദ്ര ജഡേജയും ശര്‍ദ്ദുല്‍ ടാക്കൂറും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ ദീപക് ചാഹറും ജോഷ് ഹേസല്‍വുഡും ഓരോ വിക്കറ്റ് വീതം നേടി.

2

18ാം ഓവറില്‍ ഡല്‍ഹി താരം ഹെറ്റ്‌മെയറുടെ സിംപിള്‍ ക്യാച്ച് സിഎസ്‌കെയ്ക്കു വേണ്ടി പകരക്കാരനായി ഫീല്‍ഡിലെത്തിയ ഗൗതം നഷ്ടപ്പെടുത്തിയിരുന്നു. ഇതാണ് കളിയില്‍ വഴിത്തിരിവായത്. ഡ്വയ്ന്‍ ബ്രാവോയുടെ ഓവറിലായിരുന്നു ഗൗതമിന്റെ വന്‍ പിഴവ്. ഹെറ്റ്‌മെയര്‍ 13 റണ്‍സ് മാത്രമെടുത്തു നില്‍ക്കെയായിരുന്നു ഇത്. ലോങ്ഓണില്‍ ഫീല്‍ഡ് ചെയ്ത ഗൗതമിന്റെ കൈകളിലേക്കായിരുന്നു ഹെറ്റ്‌മെയറുടെ ഷോട്ട്. പക്ഷെ താരത്തിന്റെ കൈകള്‍ക്കിടയിലൂടെ വഴുതിപ്പോയ ബോള്‍ ബൗണ്ടറിയില്‍ കലാശിച്ചത് മറ്റൊരു ദുരന്തമായി മാറി.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിയക്കപ്പെട്ട ചെന്നൈയെ ഡിസി മികച്ച ബൗളിങിലൂടെ പിടിച്ചുകെട്ടി. അഞ്ചു വിക്കറ്റിനു 136 റണ്‍സാണ് ചെന്നൈയ്ക്കു നിശ്ചിത ഓവറില്‍ നേടാനായത്. മുന്‍ മല്‍സരങ്ങളിലെല്ലാം സിഎസ്‌കെ ഇന്നിങ്‌സിനു കരുത്തായ മുന്‍നിര പക്ഷെ ഈ കളിയില്‍ ഫ്‌ളോപ്പായി മാറിയത്. ഇതാണ് വലിയ ടോട്ടല്‍ നേടുന്നതില്‍ നിന്നും ചെന്നൈയെ തടഞ്ഞത്. അമ്പാട്ടി റായുഡുവിന്റെ (55*) ഒറ്റയാന്‍ പോരാട്ടമാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 43 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മറ്റാരും തന്നെ ചെന്നൈ നിരയില്‍ കാര്യമായ സംഭാവന നല്‍കിയില്ല. റുതുരാജ് ഗെയ്ക്വാദ് (13), ഫഫ് ഡുപ്ലെസി (10), റോബിന്‍ ഉത്തപ്പ (19), മോയിന്‍ അലി (5), നായകന്‍ എംഎസ് ധോണി (18) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. റായുഡുവിനോടൊപ്പം ഒരു റണ്ണോടെ രവീന്ദ്ര ജഡേജ പുറത്താവാതെ നിന്നു. രണ്ടു വിക്കറ്റുകളെടുത്ത അക്ഷര്‍ പട്ടേലാണ് ഡിസി ബൗളര്‍മാരില്‍ മികച്ചുനിന്നത്. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം രണ്ടു വിക്കറ്റുകളെടുത്തു. ആന്റിച്ച് നോര്‍ക്കിയ, ആവേശ് ഖാന്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

3

സിഎസ്‌കെയുടെ തുടക്കം മോശമായിരുന്നു. ആദ്യ പവര്‍പ്ലേയില്‍ തന്നെ അവര്‍ക്കു ഓപ്പണര്‍മാരെ നഷ്ടമായി. ഡുപ്ലെസിയാണ് ആദ്യം ക്രീസ് വിട്ടത്. സ്പിന്നര്‍ അക്ഷര്‍ പട്ടേലായിരുന്നു ഡിസിക്കു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഡുപ്ലെസിയെ അക്ഷറിന്റെ ബൗളിങില്‍ ശ്രേയസ് അയ്യര്‍ പിടികൂടുകയായിരുന്നു. 11 റണ്‍സ് കൂടി നേടുമ്പോഴേക്കും കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി വീരനായ റുതുരാജും ക്രീസ് വിട്ടു. 13 ബോളില്‍ രണ്ടു ബൗണ്ടറികളോടെ 13 റണ്‍സെടുത്ത റുതുരാജിനെ നോര്‍ക്കിയയുടെ ബൗളിങില്‍ അശ്വിന്‍ പിടികൂടി.പിന്നീട് സിഎസ്‌കെയ്ക്കു രണ്ടു വിക്കറ്റുകള്‍ കൂടി തുടരെ നഷ്ടമായി. അഞ്ചാം വിക്കറ്റില്‍ റായുഡു-ധോണി സഖ്യം ചേര്‍ന്നെടുത്ത 70 റണ്‍സാണ് സിഎസ്‌കെ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. പക്ഷെ ധോണിയുടെ ബാറ്റിങ് നിരാശാജനകമായിരുന്നു. 27 ബോളുകളാണ് 18 റണ്‍സെടടുക്കാന്‍ അദ്ദേഹത്തിനു വേണ്ടിവന്നത്. ബൗണ്ടറിയോ, സിക്‌സറോ ധോണിയുടെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നില്ല.

ടോസിനു ശേഷം ഡിസി നായകന്‍ റിഷഭ് പന്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തേ തന്നെ പ്ലേഓഫിലെത്തിയതിനാല്‍ ചില മാറ്റങ്ങളുമായാണ് ഇരുടീമുകളുമിറങ്ങിയത്. സിഎസ്‌കെ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയിരുന്നു. സാം കറെനു പകരം ഡ്വയ്ന്‍ ബ്രാവോയും മലയാളി താരം കെഎം ആസിഫിനു പകരം ദീപക് ചാഹറും സുരേഷ് റെയ്‌നയ്ക്കു പകരം റോബിന്‍ ഉത്തപ്പയും കളിക്കുകയായിരുന്നു. മറുഭാഗത്തു ഡിസി ടീമില്‍ ഒരു മാറ്റമാണുണ്ടായിരുന്നത്. സ്റ്റീവ് സ്മിതത്തിനു പകരം പുതുമുഖം റിപാല്‍ പട്ടേലിനു നറുക്കുവീഴുകയായിരുന്നു.

ഈ സീസണില്‍ സിഎസ്‌കെ ടീമിലേക്കു വന്ന ഉത്തപ്പയുടെ നീണ്ട കാത്തിരിപ്പ് കൂടിയാണ് അവസാനിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു അദ്ദേഹം. ലേലത്തില്‍ സിഎസ്‌കെയിലെത്തിയ ഉത്തപ്പയ്ക്കു പക്ഷെ അരങ്ങേറാന്‍ കാത്തിരിക്കേണ്ടി വരികയായിരുന്നു. പരിക്കു കാരണമാണ് റെയ്‌നക്കു വിശ്രമം നല്‍കിയതെന്നാണ് ടോസിനു ശേഷം ധോണി വ്യക്തമാക്കിയത്. എന്നാല്‍ റെയ്‌നയുടെ മോശം ഫോമും ഇതിനു പിന്നിലുണ്ടെന്ന് സംശയിച്ചാല്‍ തെറ്റില്ല. ബാറ്റിങില്‍ മോശം പ്രകടനമാണ് റെയ്‌ന ഈ സീസണില്‍ കാഴ്ചവച്ചത്. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ധോണിയെയും സംഘത്തെയും റിഷഭിന്റെ ഡിസി തകര്‍ത്തുവിട്ടിരുന്നു. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു അന്നു ഡല്‍ഹി നേടിയത്. സീസണില്‍ രണ്ടു ടീമുകളുടെയും ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, റിപാല്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ആവേശ് ഖാന്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഫഫ് ഡുപ്ലെസി, മോയിന്‍ അലി, അമ്പാട്ടി റായുഡു, റോബിന്‍ ഉത്തപ്പ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജോഷ് ഹേസല്‍വുഡ്, ഡ്വയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍.

Story first published: Monday, October 4, 2021, 23:17 [IST]
Other articles published on Oct 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+