Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അവസാന ലീഗ് മല്‍സരങ്ങള്‍ ഒരേ സമയത്ത്, പുതിയ ഫ്രാഞ്ചൈസികളെ 25ന് അറിയാം

1

ഐപിഎല്ലിന്റെ ഈ സീസണിലെ അവസാനത്തിലെ രണ്ടു ലീഗ് മല്‍സരങ്ങളും ഒരേ സമയത്തു നടത്താന്‍ ഇന്നു ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗം തീരുമാനിച്ചു. നേരത്തേ നിശ്ചയിച്ച മല്‍സരക്രമം പ്രകാരം ഒക്ടോബര്‍ എട്ടിനാണ് ലീഗ് ഘട്ടം അവസാനിക്കുന്നത്. അന്നു ഡബിള്‍ ഹെഡ്ഡറുകളാണുള്ളത്. വൈകീട്ട് 3.30ന് അബുദാബിയില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലായിരുന്നു ആദ്യത്തെ മല്‍സരം. രാത്രി 7.30ന് രണ്ടാമത്തെ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ് ഏറ്റുമുട്ടുന്നത്. എന്നാല്‍ പുതിയ തീരുമാന പ്രകാരം രണ്ടു മല്‍സരങ്ങളും ഇനി 7.30നായിരിക്കും.

പ്ലേഓഫ് യോഗ്യത തീരുമാനിക്കുന്നതില്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാവുകയാണെങ്കില്‍ ഏതെങ്കിലുമൊരു ടീം അന്യായമായി ഇതു പ്രയോജനപ്പെടുത്തുന്നതില്‍ നിന്നും തടയുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടു മല്‍സരങ്ങളും ഒരുമിച്ചാക്കിയത്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ സ്ഥിരമായി ഈ രീതിയാണ് പിന്തുടര്‍ന്നു പോരുന്നത്. ഐപിഎല്ലിലേക്കും ഇതു കൊണ്ടുവരാന്‍ ഇപ്പോള്‍ ഭരണ സമിതി തീരുമാനിച്ചിരിക്കുകയാണ്.

2022ലെ അടുത്ത ഐപിഎല്ലിലേക്കു പുതുതായി രണ്ടു ടീമുകള്‍ വരുന്നതിനെക്കുറിച്ചും ഇന്നു നടന്ന ഭരണസമിതി യോഗം ചര്‍ച്ച ചെയ്തു. പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ ഏതൊക്കെയായിരിക്കുമെന്ന് ഒക്ടോബര്‍ 25ന് പ്രഖ്യാപിക്കും. 2023 മുതല്‍ 27 വരെയുള്ള സീസണുകളിലെ മീഡിയ അവകാശങ്ങള്‍ക്കുള്ള ടെന്‍ഡര്‍ ക്ഷണിക്കാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.

ആദ്യമായിട്ടല്ല ഐപിഎല്ലില്‍ 10 ടീമുകള്‍ ഒരു സീസണില്‍ മാറ്റുരയ്ക്കാന്‍ പോവുന്നത്. 2011ലെ സീസണില്‍ 10 ഫ്രാഞ്ചൈസികള്‍ ലീഗില്‍ അണിനിരന്നിരുന്നു. പൂനെ വാരിയേഴ്‌സും കേരളത്തില്‍ നിന്നുള്ള കൊച്ചി ടസ്‌കേഴ്‌സ് കേരളയുമായിരുന്നു പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍. 70 ലീഗ് മല്‍സരങ്ങളും നാലു പ്ലേഓഫുകളുമായിരുന്നു സീസണിലുണ്ടായിരുന്നത്. അഞ്ചു ടീമുകള്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയത്. ഈ സീസണിലേതു പോലെ തന്നെ ഓരോ ടീമിനും 14 മല്‍സരങ്ങള്‍ വീതമായിരുന്നു പ്രാഥമിക റൗണ്ടിലുണ്ടായിരുന്നത്. ഗ്രൂപ്പിലെ ടീമുകള്‍ ഹോം- എവേ രീതികളിലായിട്ടാണ് പരസ്പരം ഏറ്റുമുട്ടിയത്.

2

2013ലായിരുന്നു അവസാനമായി എട്ടിലധികം ടീമുകള്‍ ഐപിഎല്ലില്‍ മാറ്റുരച്ചത്. അതിനു ശേഷം നടന്ന മുഴുവന്‍ ടൂര്‍ണമെന്റുകളിലും എട്ടു ടീമുകള്‍ വീതമേ കളിച്ചിട്ടുള്ളൂ. 2013ല്‍ ഒമ്പത് ടീമുകള്‍ ഐപിഎല്ലിലുണ്ടായിരുന്നു. 76 മല്‍സരങ്ങളായിരുന്നു ടൂര്‍ണമെന്റില്‍ ആകെയുണ്ടായിരുന്നത്. 2015ലായിരുന്നു ബിസിസിഐ പുതിയ രണ്ടു ടീമുകളെ കൊണ്ടു വരാന്‍ ബിസിസിഐ ലേലം നടത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ രണ്ടു വര്‍ഷത്തേക്കു ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ലയണ്‍സ് ടീമുകളായിരുന്നു പുതുതായി വന്ന രണ്ടു ടീമുകള്‍. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും സസ്‌പെന്‍ഷനു ശേഷം തിരിച്ചെത്തിയതോടെ പൂനെയും ഗുജറാത്തും പുറത്തു പോവുകയും ചെയ്യുകയായിരുന്നു.

വരാനിരിക്കുന്ന ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയുടെ കുറഞ്ഞ ബിഡ് തുക 2000 കോടിയായി നിശ്ചയിച്ചിട്ടുണ്ട്. അഹമ്മദാബാദ്, ലഖ്‌നൗ, ഗുവാഹത്തി, കട്ടക്ക് എന്നീ നഗരങ്ങളില്‍ നിന്നുള്ള ഫ്രാഞ്ചൈസികളാണ് പ്രധാനമായും രംഗത്തുള്ളത്.

Story first published: Tuesday, September 28, 2021, 23:06 [IST]
Other articles published on Sep 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+