For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കെകെആര്‍ X ആര്‍സിബി, ചരിത്ര നേട്ടത്തിനരികെ കോലി, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളുമിതാ

അബുദാബി: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആവേശ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. വിരാട് കോലിയുടെ ആര്‍സിബി നിലവില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കെകെആര്‍ ആറാം സ്ഥാനത്താണ്. ആദ്യ പാദത്തില്‍ ഏഴില്‍ അഞ്ചിലും ജയിച്ച ആത്മവിശ്വാസത്തിലാണ് ആര്‍സിബി. ഇത്തവണയോടെ കോലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുമെന്ന പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ കിരീടത്തോടെ നായകസ്ഥാനത്ത് നിന്ന് യാത്രയയപ്പ് നല്‍കാനാവും സഹതാരങ്ങള്‍ ശ്രമിക്കുക.

1

പ്ലേ ഓഫ് സാധ്യത സജീവമായുള്ള താരനിരയാണ് ആര്‍സിബി. എന്നാല്‍ കെകെആറിന് കാര്യങ്ങള്‍ എളുപ്പമല്ല. ഇനിയുള്ള ഏഴ് മത്സരങ്ങളും ജയിച്ചാല്‍ ഒരു പക്ഷെ പ്ലേ ഓഫില്‍ കടക്കാന്‍ സാധിച്ചേക്കും. അതിനുള്ള സാധ്യതകളും വിരളമാണ്. തങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത നിരയായതിനാല്‍ എതിരാളികള്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് കെകെആര്‍ നായകന്‍ മോര്‍ഗന്‍ നല്‍കിക്കഴിഞ്ഞു. വാശിയേറിയ പോരാട്ടത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും എന്തൊക്കെയാണെന്നറിയാം.

Also Read: IPL 2021: മാക്‌സ്വെല്‍ ക്ലീന്‍ ബൗള്‍ഡ്! ആര്‍സിബിയുടെ സൂപ്പര്‍ ഓവര്‍ ട്രയല്‍ ടൈയില്‍ കലാശിച്ചു

2

27 മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 14 മത്സരത്തില്‍ ജയം കെകെആറിനായിരുന്നു. 13 മത്സരത്തില്‍ ആര്‍സിബിയും വിജയം നേടിയെടുത്തു. ആര്‍സിബി നായകന്‍ വിരാട് കോലിയെ ചരിത്ര നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. കോലിയുടെ 200ാമത്തെ ഐപിഎല്‍ മത്സരമാണിത്. ഒരു ഫ്രാഞ്ചൈസിക്കുവേണ്ടി മാത്രം 200 മത്സരം കളിക്കുന്ന ആദ്യത്തെ താരമാണ് കോലി. തുടക്കം മുതല്‍ ആര്‍സിബിയുടെ താരമാണ് കോലി. 71 റണ്‍സുകൂടി നേടിയാല്‍ ടി20യില്‍ 10000 ടി20 റണ്‍സെന്ന ചരിത്ര നേട്ടത്തിലേക്കെത്താനും കോലിക്കാവും. ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് കോലി. സമീപകാലത്തായി പഴയ പ്രതാപത്തിനൊത്ത് ഉയരാനാവാത്ത കോലിക്ക് കെകെആറിനെതിരാ മത്സരം വളരെ നിര്‍ണ്ണായകമാണ്.

Also Read: IPL: 'രണ്ടാം പാദത്തില്‍ തിളങ്ങൂ', ദേവ്ദത്തിന് മുന്നില്‍ ലോകകപ്പിന്റെ വഴി അടഞ്ഞട്ടില്ലെന്ന് സെവാഗ്

3

ആര്‍സിബിയുടെ മറ്റൊരു വെടിക്കെട്ട് താരമായ എബി ഡിവില്ലിയേഴ്‌സിനെയും ചരിത്ര നേട്ടം കാത്തിരിക്കുന്നു. അഞ്ച് സിക്‌സുകള്‍ നേടിയാല്‍ ക്രിസ് ഗെയ്‌ലിന് ശേഷം ഐപിഎല്ലില്‍ 250 സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ എബിഡിക്കാവും. സന്നാഹ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ എബിഡി കെകെആറിനെതിരേ തന്നെ ഈ റെക്കോഡിലേക്കെത്തുമോയെന്ന് കാത്തിരുന്ന് കാണാം. കെകെആര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക് 54 റണ്‍സുകൂടി നേടിയാല്‍ 4000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കും.

Also Read: IPL 2021: വിക്കറ്റ് കീപ്പറായി കൂടുതല്‍ പുറത്താക്കല്‍, ധോണിയോളം വരില്ല ആരും, ടോപ് ഫൈവ് ഇതാ

4

ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ താരവും 11ാമത്തെ താരവുമാകാന്‍ കാര്‍ത്തികിന് സാധിക്കും.മത്സരത്തില്‍ രണ്ട് ക്യാച്ചുകൂടി നേടിയാല്‍ എംഎസ് ധോണിയെ മറികടന്ന് ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ച് നേടുന്ന താരമാകാനും കാര്‍ത്തികിന് സാധിക്കും. ധോണിയുടെ പേരില്‍ 114 ക്യാച്ചും കാര്‍ത്തികിന്റെ പേരില്‍ 113 ക്യാച്ചുമാണുള്ളത്.

Also Read: 'അവന്‍ നിങ്ങളുടെ ഭാവിയിലെ നായകനാണ്', ധോണിയെക്കുറിച്ച് അന്ന് ഗ്രേഗ് ചാപ്പല്‍ പ്രവചിച്ചു

5

Also Read: IPL 2021: ധോണിക്ക് മുമ്പ് രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിറങ്ങണം- നിര്‍ദേശിച്ച് സഞ്ജയ് മഞ്ജരേക്കര്‍

ആര്‍സിബി സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന് 50 വിക്കറ്റ് ക്ലബ്ബിലെത്താന്‍ വേണ്ടത് അഞ്ച് വിക്കറ്റ് കൂടി. 42 മത്സരത്തില്‍ നിന്ന് 45 വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്താന്‍ സിറാജിനായി. രണ്ടാം പാദത്തില്‍ ആര്‍സിബിയുടെ മുഖ്യ പേസര്‍ സിറാജ് തന്നെയാവാണ് സാധ്യത. കെകെആറിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ 98 റണ്‍സ് നേടിയാല്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാവും. 124 മത്സരത്തില്‍ നിന്ന് 902 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ടോപ് ഓഡറില്‍ കെകെആര്‍ നരെയ്‌നെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. ആര്‍സിബിക്കെതിരായ മത്സരത്തിലൂടെ ഈ റെക്കോഡിലെത്തുക നരെയ്‌നെ സംബന്ധിച്ച് പ്രയാസമാണ്. ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസ് കാരനായ സുനില്‍ നരെയ്ന്‍.

Story first published: Monday, September 20, 2021, 13:49 [IST]
Other articles published on Sep 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+