For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്തത് കടുത്ത നിരാശയുണ്ടാക്കി, തുറന്ന് പറഞ്ഞ് സഞ്ജു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദ മത്സരത്തിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം നാളെ പഞ്ചാബ് കിങ്‌സിനെതിരേ നടക്കുകയാണ്. ആദ്യ പാദം പിന്നിടുമ്പോള്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സ് സജീവ പ്ലേ ഓഫ് പ്രതീക്ഷയിലാണ്. രണ്ടാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ പ്ലേ ഓഫില്‍ ഇടം പിടിക്കുക രാജസ്ഥാനെ സംബന്ധിച്ച് വലിയ പ്രയാസമാവില്ല.

1

രാജസ്ഥാന്റെ ബാറ്റിങ് നിരയിലെ വിശ്വസ്തന്‍ നായകന്‍ സഞ്ജു സാംസണ്‍ തന്നെയാണ്. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള സഞ്ജുവിന് പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാറില്ല. അതിനാല്‍ത്തന്നെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ നിരയില്‍ നിന്നും സഞ്ജു തഴയപ്പെട്ടു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.

Also Read: കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റാവേശം, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20ക്ക് കാര്യവട്ടം വേദിയാവും

2

ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. 'ഇന്ത്യയുടെ ടി20 ലോകകപ്പിനായുള്ള ടീം തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. അതിനാല്‍ത്തന്നെ എന്റെ പൂര്‍ണ്ണ ശ്രദ്ധ ഇപ്പോള്‍ ഐപിഎല്ലിലാണ്. ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടാതെ പോയതില്‍ കടുത്ത നിരാശ എനിക്കുണ്ട്.

Also Read: IPL 2021: എല്ലാ കണ്ണും രോഹിത്തില്‍! രണ്ടാംഘട്ടം ടീം ഇന്ത്യക്കും നിര്‍ണായകം, കാരണങ്ങളറിയാം

3

ഇന്ത്യന്‍ ടീമില്‍ കളിക്കുകയെന്നതും ലോകകപ്പ് ടീമിന്റെ ഭാഗമാവുകയെന്നതും ഏത് താരത്തിന്റെയും സ്വപ്‌നമാണ്. ടീം തിരഞ്ഞെടുപ്പ് ഒരിക്കലും താരങ്ങളുടെ കൈകളിലല്ല. അതിനാല്‍ത്തന്നെ എന്താണോ നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യം അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.ചിന്തകളില്‍ പക്വത കണ്ടെത്താന്‍ താരമെന്ന നിലയില്‍ സാധിക്കണം'-സഞ്ജു സാംസണ്‍ പറഞ്ഞു.

Also Read: IPL 2021: ഞങ്ങളുടെ വരവ് വെറുതെയല്ല, പ്ലേഓഫില്‍ റോയല്‍സുണ്ടാവും- സങ്കക്കാരയ്ക്ക് ഉറപ്പ്

4

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. റിഷഭ് പന്ത് ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറായപ്പോള്‍ ഇഷാന്‍ കിഷനെ രണ്ടാം വിക്കറ്റ് കീപ്പറായും പരിഗണിച്ചു. ആവിശ്യമെങ്കില്‍ കെ എല്‍ രാഹുലും ഇന്ത്യന്‍ ടീമിലുണ്ട്. അതിനാലാണ് സഞ്ജുവിന് അവസരം ലഭിക്കാതെ പോയത്.

Also Read: T20 World Cup 2021: 'എല്ലാവരും കരുതിയിരിക്കേണ്ട താരം ഇന്ത്യയുടെ രോഹിത് ശര്‍മ'- മുദാസര്‍ നാസര്‍

5

ഐപിഎല്ലിലെ രാജസ്ഥാന്റെ മനോഭാവത്തെക്കുറിച്ചും സഞ്ജു സാംസണ്‍ പറഞ്ഞു. 'കൊല്ലുക അല്ലെങ്കില്‍ മരിക്കുക' എന്നതാണ് ഞങ്ങളുടെ മനോഭാവം എന്നാണ് സഞ്ജു പറഞ്ഞത്. 'അവസാന സീസണില്‍ യുഎഇയില്‍ എട്ടാം സ്ഥാനക്കാരായാണ് ഞങ്ങള്‍ മടങ്ങിയത്. അതിനാല്‍ത്തന്നെ ചെറിയ മെച്ചപ്പെടലുകള്‍ പോലും നേട്ടമാണ്. എന്നാല്‍ ഈ വര്‍ഷത്തെ ഞങ്ങളുടെ പദ്ധതിയെന്തെന്ന് വ്യക്തമാക്കിയാല്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയെന്നത് മാത്രമാണ്.

Also Read: IPL 2021: മാക്‌സ്വെല്‍ ക്ലീന്‍ ബൗള്‍ഡ്! ആര്‍സിബിയുടെ സൂപ്പര്‍ ഓവര്‍ ട്രയല്‍ ടൈയില്‍ കലാശിച്ചു

6

ഞങ്ങളുടെ മുന്നൊരുക്കത്തില്‍ ശ്രദ്ധ നല്‍കുകയാണ് ചെയ്യുന്നത്. എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താലും അതിന് വലിയ പ്രാധാന്യം നല്‍കുന്നില്ല. എന്നാല്‍ എല്ലാവരും കഴിവിന്റെ പരമാവധി കാഴ്ചവെക്കാന്‍ ശ്രമിക്കണം.കൊല്ലുക,മരിക്കുക,അല്ലെങ്കില്‍ ജയിക്കുക എന്നതാണ് മനോഭാവം.ആരും പിന്നോട്ട് പോവാന്‍ പാടില്ല. എല്ലാവരില്‍ നിന്നും പൂര്‍ണ്ണമായ മികവാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിലെ യുവനിരയാണ് ഞങ്ങള്‍. വിജയത്തിനായി പോരാടാനാണ് ഞാനും എന്റെ ടീമും ആഗ്രഹിക്കുന്നത്. അവശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ കഴിയുന്നത്രെ മത്സരം ജയിക്കാനാണ് ലക്ഷ്യം. പ്ലേ ഓഫില്‍ കടന്ന് കിരീടം നേടാന്‍ കഴിയുന്നതെല്ലാം ചെയ്യും'-സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

Also Read: IPL: 'രണ്ടാം പാദത്തില്‍ തിളങ്ങൂ', ദേവ്ദത്തിന് മുന്നില്‍ ലോകകപ്പിന്റെ വഴി അടഞ്ഞട്ടില്ലെന്ന് സെവാഗ്

7

Also Read: IPL 2021: വിക്കറ്റ് കീപ്പറായി കൂടുതല്‍ പുറത്താക്കല്‍, ധോണിയോളം വരില്ല ആരും, ടോപ് ഫൈവ് ഇതാ

സൂപ്പര്‍ താരങ്ങളുടെ അഭാവം രണ്ടാം പാദത്തില്‍ രാജസ്ഥാന് തിരിച്ചടി നല്‍കിയേക്കും. ബെന്‍ സ്റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍,ജോസ് ബട്‌ലര്‍,ലിയാം ലിവിങ്‌സ്റ്റന്‍ എന്നിവരൊന്നും രാജസ്ഥാന്‍ നിരയിലില്ല. എവിന്‍ ലെവിസ്,തബ്രൈസ് ഷംസി തുടങ്ങിയവരെ രണ്ടാം പാദത്തില്‍ ടീമിലെത്തിച്ചത് രാജസ്ഥാന് ഗുണം ചെയ്‌തേക്കും. ക്രിസ് മോറിസിന്റെ ഓള്‍റൗണ്ട് മികവും രാജസ്ഥാന്റെ കുതിപ്പില്‍ നിര്‍ണ്ണായകമാവും.

Story first published: Monday, September 20, 2021, 17:02 [IST]
Other articles published on Sep 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+