For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെ പ്ലേഓഫിലെത്തിയാല്‍ ധോണി ബാറ്റിങ് പൊസിഷന്‍ മാറണം!- ഗംഭീറിന്റെ നിര്‍ദേശം

പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് സിഎസ്‌കെ

ഐപിഎല്ലില്‍ കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കുതിക്കുന്ന എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിര്‍ദേശവുമായി രംഗത്തുവന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. നിലവില്‍ സിഎസ്‌കെ പ്ലേഓഫിനു കൈയെത്തുംദൂരത്താണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ഏഴു ജയവും രണ്ടു തോല്‍വിയുമടക്കം 14 പോയിന്റോടെ രണ്ടാംസ്ഥാനത്താണ് സിഎസ്‌കെ.

ഞായറാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തോല്‍പ്പിക്കാനായാല്‍ സിഎസ്‌കെയ്ക്കു പ്ലേഓഫ് ഏറെക്കുറെ ഉറപ്പിക്കാം. നിലവില്‍ യുഎഇയിലെ രണ്ടാംപാദത്തിലെ രണ്ടു മല്‍സരങ്ങളിലും ജയിച്ച സിഎസ്‌കെ ഉജ്ജ്വല ഫോമിലാണ്. കഴിഞ്ഞ സീസണില്‍ ചരിത്രത്തില്‍ ആദ്യമായി പ്ലേഓഫിലെത്താനാവാത പോയതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് സിഎസ്‌കെ ഇത്തവണ കാഴ്ചവയ്ക്കുന്നത്.

 നാലാമനായി ഇറങ്ങണം

നാലാമനായി ഇറങ്ങണം

സിഎസ്‌കെ പ്ലേഓഫിലേക്കു യോഗ്യത നേടുകയാണെങ്കില്‍ നായകന്‍ എംഎസ് ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുഎഇയില്‍ രണ്ടാംപാദ മല്‍സരങ്ങള്‍ പുനരാരംഭിച്ച ശേഷം സിഎസ്‌കെയുടെ രണ്ടു കളികളിലും ധോണി ആറാമനായാണ് ഇറങ്ങിയത്. ബാറ്റിങില്‍ അദ്ദേഹം നിരാശപ്പെടുത്തുകയും ചെയ്തും. മുംബൈ ഇന്ത്യന്‍സിനെതിരേ മൂന്നും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ പുറത്താവാതെ 11ഉം റണ്‍സുമായിരുന്നു ധോണി നേടിയത്.
സിഎസ്‌കെ പ്ലേഓഫില്‍ കളിക്കുകയാണെങ്കില്‍ ധോണി ബാറ്റിങില്‍ സ്വയം പ്രൊമോട്ട് ചെയ്ത് നാലാം നമ്പറിലേക്കു വരണം. സിഎസ്‌കെ ആദ്യം ബാറ്റ് ചെയ്താലും, റണ്‍ ചേസാണെങ്കിലും അദ്ദേഹം നാലാംസ്ഥാനത്തു തന്നെ തുടരണം. ഇതു കുറച്ചു സമയം ക്രീസില്‍ ചെലവിടാന്‍ ധോണിയെ സഹായിക്കുമെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

 സംഭവിക്കുമെന്ന് പ്രതീക്ഷ

സംഭവിക്കുമെന്ന് പ്രതീക്ഷ

നോക്കൗട്ട് റൗണ്ടില്‍ എംഎസ് ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതു സംഭവിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരു ക്യാപ്റ്റനെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യം അയാള്‍ക്കു ആഗ്രഹിക്കുന്ന ബാറ്റിങ് പൊസിഷനില്‍ ഇറങ്ങാമെന്നതാണെന്നും ഗംഭീര്‍ പറഞ്ഞു.
2020ലെ കഴിഞ്ഞ ഐപിഎല്ലില്‍ ധോണി ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. ഇത്തവണ ടീം മിന്നുന്ന ഫോമിലാണെങ്കിലും ധോണിയുടെ പ്രകടനത്തില്‍ മെച്ചമൊന്നുമില്ല. വെറും 51 റണ്‍സ് മാത്രമേ അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളൂ.

 എല്ലായ്‌പ്പോഴും റണ്‍സെടുക്കണമെന്നില്ല

എല്ലായ്‌പ്പോഴും റണ്‍സെടുക്കണമെന്നില്ല

നിങ്ങളുടെ മൂന്ന്, നാല് നമ്പറുകളില്‍ ബാറ്റ് ചെയ്യുന്നവര്‍ എല്ലായ്‌പ്പോഴും റണ്‍സെടുക്കണമെന്നില്ല. നിങ്ങള്‍ കുറച്ചുകൂടി ബാറ്റ് ചെയ്യേണ്ടത് ആവശ്യമാണ്. കൂടുതല്‍ റണ്‍സെടുക്കാനായാല്‍ അതു നിങ്ങള്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യും.
നിങ്ങള്‍ പ്ലേഓഫിലേക്കു യോഗ്യത നേടും. പക്ഷെ ഉത്തരവാദിത്വം നിങ്ങളുടെമേല്‍ പതിക്കരുത്. നിങ്ങള്‍ക്കു നേരത്തേ വിക്കറ്റുകള്‍ നഷ്ടപ്പെടും, നിങ്ങള്‍ ക്രീസിലെത്തി റണ്‍സ് നേടുകയും വേണമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഗംഭീര്‍ വിശദമാക്കി.

സിഎസ്‌കെയുടെ പ്രകടനം

സിഎസ്‌കെയുടെ പ്രകടനം

2020ലെ കഴിഞ്ഞ സീസണിലെ ഐപിഎല്‍ സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റായിരിക്കും. കാരണം കളിച്ച എല്ലാ സീസണിലും പ്ലേഓഫിലേക്കു യോഗ്യത നേടിയ ഏക ടീമെന്ന അവരുടെ റെക്കോര്‍ഡ് തിരുത്തപ്പെട്ട സീസണായിരുന്നു അത്. എന്നാല്‍ ഇത്തവണ ഇതിന്റെ ക്ഷീണം തീര്‍ത്തു കൊണ്ട് ശക്തമായ തിരിച്ചുവരവാണ് ധോണിയും സംഘവും നടത്തിയിരിക്കുന്നത്. നാലാം കിരീടത്തിനു തങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്നു സിഎസ്‌കെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഇതുവരെ കളിച്ച ഒമ്പതു മല്‍സരങ്ങളില്‍ ഏഴിലും ജയിക്കാന്‍ ധോണിപ്പടയ്ക്കു കഴിഞ്ഞു. രണ്ടെണ്ണത്തില്‍ അവര്‍ തോറ്റിട്ടുള്ളൂ. ഇന്ത്യയിലെ ആദ്യപാദത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.

രണ്ടു തുടര്‍ വിജയങ്ങളുമായി ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഞായറാഴ്ച തോല്‍പ്പിച്ച് പ്ലേഓഫ് ഉറപ്പിക്കുകയാണ് ഇനി സിഎസ്‌കെയുടെ ലക്ഷ്യം. നേരത്തേ ഇന്ത്യയിലെ ആദ്യപാദത്തില്‍ കെകെആറിനെതിരേ സിഎസ്‌കെ 18 റണ്‍സിന്റെ വിജയം നേടിയിരുന്നു.

Story first published: Sunday, September 26, 2021, 0:51 [IST]
Other articles published on Sep 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+