Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭും ശ്രേയസുമല്ല, അടുത്ത സീസണിലെ ഡിസി ക്യാപ്റ്റനാവേണ്ടത് അശ്വിന്‍! ഞെട്ടിച്ച് ഗംഭീര്‍

1

ഐപിഎല്ലിന്റെ ഈ സീസണില്‍ വലിയ പ്രതീക്ഷ നല്‍കിയ ശേഷം ഫൈനല്‍ പോലുമെത്താതെ പുറത്തായ ടീമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ ഡിസിക്കായിരുന്നു. പക്ഷെ പ്ലേഓഫില്‍ ഡിസിക്കു അടിതെറ്റി. ആദ്യം ക്വാളിഫയര്‍ വണ്ണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും പിന്നീട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടും തോറ്റ് ഡല്‍ഹി ഫൈനലിലെത്തെ പുറത്താവുകയായിരുന്നു.

റിഷഭ് പന്തായിരുന്നു ഈ സീസണില്‍ ഡല്‍ഹിയെ നയിച്ചത്. സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു പരിക്കിനെ തുടര്‍ന്നു ശസ്തക്രികയ്ക്കു വിധേയനാവേണ്ടി വന്നിരുന്നു. ഇതുകാരണം അദ്ദേഹത്തിനു വിട്ടുനില്‍ക്കേണ്ടി വന്നതോടെയാണ് റിഷഭിനു ക്യാപ്റ്റന്‍ സ്ഥാനത്തേക്കു നറുക്കുവീണത്. അടുത്ത സീസണില്‍ ശ്രേയസ് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നേക്കുമെന്നാണ് സൂചനകളെങ്കിലും ഫ്രാഞ്ചൈസി ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. അതിനിടെ അടുത്ത സീസണില്‍ ഡല്‍ഹിയുടെ ക്യാപ്റ്റനാവേണ്ടത്് ആരായിരിക്കണമെന്നതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഡിസി, കെകെആര്‍ ടീമുകളുടെ ക്യാപ്റ്റനുമായിരുന്ന ഗൗതം ഗംഭീര്‍.

 അശ്വിന്‍ ക്യാപ്റ്റനാവണം

അശ്വിന്‍ ക്യാപ്റ്റനാവണം

ശ്രേയസ് അയ്യരും റിഷഭ് പന്തുമല്ല മറിച്ച് ടീമിലെ പരിചയ സമ്പന്നനായ ആര്‍ അശ്വിനായിരിക്കണം അടുത്ത സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കേണ്ടതെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ അശ്വിന്റെ വലിയൊരു ഫാനാണ്, ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇതു നിങ്ങള്‍ക്കു വിചിത്രമായി തോന്നിയേക്കാം, ഒരു പക്ഷെ ഞാന്‍ മാത്രമായിരിക്കാം ഇങ്ങനെ ചിന്തിക്കുന്നത്. അടുത്ത വര്‍ഷം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായി അശ്വിനെ വരണമെന്നാണ് തന്റെ ആഗ്രഹമെന്നു ഗംഭീര്‍ വ്യക്തമാക്കി.
ഐപിഎല്ലില്‍ നേരത്തേ ക്യാപ്റ്റനായിട്ടുള്ള താരം കൂടിയാണ് അശ്വിന്‍. 2018, 18 സീസണുകളില്‍ പഞ്ചാബ് കിങ്‌സിന്റെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) നായകനായിരുന്നു അദ്ദേഹം.

 അശ്വിനെ ടീമിലെടുക്കില്ലെന്നു മഞ്ജരേക്കര്‍

അശ്വിനെ ടീമിലെടുക്കില്ലെന്നു മഞ്ജരേക്കര്‍

ഗൗതം ഗംഭീര്‍ അശ്വിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനാക്കണമെന്നു ആവശ്യപ്പെടുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായമാണ് മറ്റൊരു മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ക്കുള്ളത്. തന്റെ ടി20 ടീമില്‍ ഒരിക്കലും അശ്വിനെ ഉള്‍പ്പെടുത്തുക പോലും ചെയ്യില്ലെന്നു അദ്ദേഹം തുറന്നടിച്ചു.
അശ്വിനെക്കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ടി20 ബൗളറെന്ന നിലയില്‍ ഒരു ടീമിലും വലിയ ഇംപാക്ചുണ്ടാക്കുന്ന ബൗളറല്ല അദ്ദേഹം. അശ്വിന്‍ മാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു നടക്കാനും പോവുന്നില്ല. കാരണം കഴിഞ്ഞ അഞ്ച്-ഏഴു വര്‍ഷമായി അദ്ദേഹം ഇങ്ങനെ തന്നെയാണ് ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും മഞ്ജരേക്കര്‍ വിലയിരുത്തി.

 വിക്കറ്റെടുക്കുന്ന ബൗളറല്ല

വിക്കറ്റെടുക്കുന്ന ബൗളറല്ല

ടി20 ഫോര്‍മാറ്റിനു ആവശ്യം റണ്‍സ് വങ്ങാതിരിക്കുന്ന ബൗളറെയല്ല, മറിച്ച് വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളറെയാണെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. കളിഞ്ഞ അഞ്ചു വര്‍ഷങ്ങളായി താന്‍ ഒരേപോലെ തന്നെയാണ് ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നു നമുക്ക് അശ്വിന്‍ കാണിച്ചു തന്നിരിക്കുകയാണ്. അശ്വിനെപ്പോലെയൊരു ബൗളറെ ഞാനൊരിക്കലും എന്റെ ടി20 ടീമില്‍ കളിപ്പിക്കില്ല. ടേണിങ് വിക്കറ്റുകളാണ് എനിക്കു ലഭിക്കുന്നതെങ്കില്‍ വരുണ്‍ ചക്രവര്‍ത്തിയോ സുനില്‍ നരെയ്‌നോ യുസ്വേന്ദ്ര ചഹലോ പോലെയുള്ള ബൗളര്‍മാരെയാണ് ഞാന്‍ കളിപ്പിക്കുക. ഇവരാണ് നിങ്ങള്‍ക്കു വിക്കറ്റ് നേടിത്തരുകയെന്നും മഞ്ജരേക്കര്‍ നിരീക്ഷിച്ചു.

അശ്വിന്റെ പ്രകടനം

അശ്വിന്റെ പ്രകടനം

ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ട അത്ര മികച്ച പ്രകടനമായിരുന്നില്ല അശ്വിന്റേത്. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ അദ്ദേഹത്തെ ഡിസി നിലനിര്‍ത്താനുള്ള സാധ്യതയും കുറവാണ്. 13 മല്‍സരങ്ങളില്‍ നിന്നും 47 എന്ന മോശം ശരാശരിയില്‍ ഏഴു വിക്കറ്റുകള്‍ മാത്രമാണ് അശ്വിനു ലഭിച്ചത്. ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്. ലോകകപ്പ് സംഘത്തിലെ ഏറ്റവും വലിയ സര്‍പ്രൈസും അശ്വിന്റെ മടങ്ങിവരവായിരുന്നു.

Story first published: Friday, October 15, 2021, 15:13 [IST]
Other articles published on Oct 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+