IPL 2021: ഡുപ്ലെസി സിക്‌സറടിക്കാന്‍ ആഗ്രഹിച്ചു! ഓറഞ്ച് ക്യാപ്പിനെക്കുറിച്ച് റുതുരാജിന്റെ മറുപടി

ഐപിഎല്ലില്‍ ഇത്തവണത്തെ ഓറഞ്ച് ക്യാപ്പിനു വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. ഒടുവില്‍ ഒരു മല്‍സരത്തിനു തുല്യമായ ത്രില്ലറില്‍ ടിമംഗവും ഓപ്പണിങ് പങ്കാളിയുമായ ഫഫ് ഡുപ്ലെസിയെ പിന്തള്ളി ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുകയായിരുന്നു. ചെന്നൈയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള ഫൈനലിനു മുമ്പ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലായിരുന്നു ഓറഞ്ച് ക്യാപ്പിന്റെ അവകാശി. 626 റണ്‍സായിരുന്നു അദ്ദേഹത്തിന്റ അക്കൗണ്ടിലുണ്ടായിരുന്നത്.
എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരേ 32 റണ്‍സെടുത്ത് പുറത്തായതോടെ റുതുരാജ് ഓറഞ്ച് ക്യാപ്പിന്റെ പുതിയ അവകാശിയായി മാറി. 635 റണ്‍സോടെയാണ് അദ്ദേഹം തലപ്പത്തേക്കു കയറിയത്. പക്ഷെ ടീമംഗമായ ഡുപ്ലെസി ഉജ്ജ്വല പ്രകടനത്തോടെ കുതിച്ചു. ഒടുവില്‍ റുതുരാജിന് തൊട്ടരികിലെത്തുകയും ചെയ്തു. ഇന്നിങ്‌സിലെ അവസാനത്തെ ബോളില്‍ സിക്‌സറായിരുന്നു റുതുരാജിനെ പിന്തള്ളി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാന്‍ ഡുപ്ലെസിക്കു വേണ്ടിയിരുന്നത്. പക്ഷെ അതു സംഭവിച്ചില്ല. ശിവം മാവിയെറിഞ്ഞ അവസാന ബോളില്‍ ഡുപ്ലെസിയെ ലോങ്ഓണില്‍ വെങ്കടേഷ് അയ്യര്‍ പിടികൂടുകയായിരുന്നു. വെറും രണ്ടു റണ്‍സിന്റെ വ്യത്യാസത്തില്‍ റുതുരാജ് ഓറഞ്ച് ക്യാപ്പ് കൈക്കലാക്കുകയും ചെയ്തു. അദ്ദേഹം 635 റണ്‍സെടുത്തപ്പോള്‍ ഡുപ്ലെസിയുടെ സമ്പാദ്യം 633 റണ്‍സായിരുന്നു.

ഇതേക്കുറിച്ച് മല്‍സരശേഷം റുതുരാജിനോടു കമന്റേറ്റര്‍മാര്‍ ചോദിക്കുകയും ചെയ്തു. ഫഫ് ഡുപ്ലെസി അവസാനത്തെ ബോളില്‍ സിക്‌സറടിക്കണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നായിരുന്നു റുതുരാജിന്റെ മറുപടി. സിക്‌സറടിച്ച് ടീം സ്‌കോറിലേക്കു വിലപ്പെട്ട ആറു റണ്‍സ് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും റുതുരാജ് കൂട്ടിച്ചേര്‍ത്തു.
16 മല്‍സരങ്ങളില്‍ നിന്നും 45.35 ശരാശരിയില്‍ 136.26 സ്‌ട്രൈക്ക് റേറ്റോടെയാണ് റുതുരാജ് 635 റണ്‍സ് വാരിക്കൂട്ടിയത്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 101 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. യുഎഇയിലെ രണ്ടാംപാദത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയായിരുന്നു ഈ സെഞ്ച്വറി. 64 ബൗണ്ടറികളും 23 സിക്‌സറും ടൂര്‍ണമെന്റില്‍ റുതുരാജ് നേടിയിരുന്നു. ഡുപ്ലെസിയാവട്ടെ 16 ഇന്നിങ്‌സുകളില്‍ നിന്നു തന്നെയാണ് 633 റണ്‍സിലെത്തിയത്. ആറു ഫിഫ്റ്റികള്‍ അദ്ദേഹത്തിന്റെ ഉഇന്നിങ്‌സിലുണ്ടായിരുന്നു. പുറത്താവാതെ നേടിയ 95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഡുപ്ലെസിയുടെ ശരാശരി 45.21ഉം സ്‌ട്രൈക്ക് റേറ്റ് 138.20വും ആയിരുന്നു. 60 ബൗണ്ടറികളും 23 സിക്‌സറും താരം പായിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications