Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഒറ്റ സീസണ്‍ കൊണ്ട് സിഎസ്‌കെ എങ്ങനെ പ്രതാപം തിരിച്ചുപിടിച്ചു? ഇര്‍ഫാന്‍ പഠാന്‍ പറയുന്നു

1

യുഎഇയില്‍ സമാപിച്ച കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഏറ്റവുമധികം ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ടീമായിരുന്നു എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സ്. നായകസ്ഥാനത്തു ധോണിയുള്ളതിനാല്‍ തന്നെ എല്ലാ സീസണിലും സിഎസ്‌കെയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്. കഴിഞ്ഞ തവണ പക്ഷെ സിഎസ്‌കെ തീര്‍ത്തും നിരാശപ്പെടുത്തി. ചരിത്രത്തില്‍ ആദ്യമായി അവര്‍ക്കു പ്ലേഓഫ് പോലുമെത്താതെ പുറത്താവേണ്ടി വന്നു.

പക്ഷെ ഈ സീസണില്‍ ഗംഭീര തിരിച്ചുവരവാണ് സിഎസ്‌കെ നടത്തിയത്. ആആദ്യ മല്‍സരം തോറ്റെങ്കിലും തുടര്‍ന്നുള്ള അഞ്ചു മല്‍സരങ്ങളിലും വെന്നിക്കൊടി പാറിച്ച് ധോണിപ്പട തങ്ങളെ എഴുതിത്തള്ളിയവരുടെ വായടപ്പിച്ചു. പാതിവഴിയില്‍ സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ സിഎസ്‌കെ രണ്ടാംസ്ഥാനത്തുണ്ട്. കഴിഞ്ഞ ലേലത്തില്‍ ഒരുപാട് താരങ്ങളെയൊന്നും വാങ്ങാതിരുന്നിട്ടും സിഎസ്‌കെ ഇത്രയും മികച്ച തിരിച്ചുവരവ് തിരിച്ചുവരവ് നടത്താനുള്ള കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

ധോണിക്കു നിര്‍ണായക റോള്‍

ധോണിക്കു നിര്‍ണായക റോള്‍

ഇത്രയും ഗംഭീര തിരിച്ചുവരവ് സിഎസ്‌കെ നടത്തിയതില്‍ നായകന്‍ എംഎസ് ധോണിക്കു നിര്‍ണായക റോളുണ്ടെന്നു ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു. ബാറ്റിങില്‍ നിന്നും കാര്യമായ സംഭാവന നല്‍കാന്‍ അദ്ദേഹത്തിനായിട്ടില്ല. എങ്കിലും കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ളപ്പോള്‍ നമ്മള്‍ കണ്ടതുപോലെയുള്ള പ്രകടനം അദ്ദേഹത്തിന് ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും ഇര്‍ഫാന്‍ നിരീക്ഷിച്ചു.
കഴിഞ്ഞ സീസണിലും ധോണി ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. ഇത്തവണയും കാര്യങ്ങള്‍ വ്യത്യസ്തമല്ല. അദ്ദേഹത്തിന് ഇപ്പോള്‍ പഴയ ടൈമിങും ചടുലതയും നഷ്ടമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഏഴാം നമ്പറിലാണ് ധോണി ഇറങ്ങാറുള്ളത്. ഏഴു മല്‍സരങ്ങളില്‍ നിന്നും വെറും 37 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

 മോയിന്‍ അലിയുടെ വരവ്

മോയിന്‍ അലിയുടെ വരവ്

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ ഇത്തവണ സിഎസ്‌കെ ടീമിലുള്‍പ്പെടുത്തിയത് വലിയ വ്യത്യാസമുണ്ടാക്കിയതായി ഇര്‍ഫാന്‍ വിലയിരുത്തി. സുരേഷ് റെയ്‌നയുടെ തിരിച്ചുവരവും സിഎസ്‌കെയ്ക്കു ഗുണം ചെയ്തിട്ടുണ്ട്. എങ്കിലും പഴയതു പോലെയുള്ള പ്രകടനം അദ്ദേഹത്തിന് ആവര്‍ത്തിക്കാനായിട്ടില്ല.
തന്റെ സംഘത്തെ എങ്ങനെ മാനേജ് ചെയ്യുമെന്നത് ധോണിയെ സംബന്ധിച്ച് വലിയ ഉത്തരവാദിത്വമായിരുന്നു. അദ്ദേഹം അതു മികച്ച രീതിയില്‍ കൈകാര്യം ചെയ്തതായും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

 സ്പിന്നര്‍മാരെ നന്നായി ഉപയോഗിച്ചു

സ്പിന്നര്‍മാരെ നന്നായി ഉപയോഗിച്ചു

മുംബൈയിലെ വാംഖഡെയിലെ ബാറ്റിങ് ട്രാക്കില്‍ തന്റെ സ്പിന്നര്‍മാരെ നന്നായി ഉപയോഗിക്കാന്‍ ധോണിക്കു കഴിഞ്ഞതായും അദ്ദേഹം തീര്‍ച്ചയായും ഇതിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ടെന്നും ഇര്‍ഫാന്‍ വിലയിരുത്തി.
വാംഖഡെ പിച്ചില്‍ സ്പിന്‍ ബൗളിങിലൂടെ വിജയം നേടുകയെന്നത് വലിയ കാര്യം തന്നെയാണ്. അതു എല്ലാവര്‍ക്കും സാധ്യമായ കാര്യമല്ല. അതുകൊണ്ടു തന്നെ ധോണി ഒരുപാട് ക്രെഡിറ്റ് അര്‍ഹിക്കുന്നു. പക്ഷെ ടീം കോമ്പിനേഷനിലാകെ വലിയ ഇംപാക്ടുണ്ടാക്കിയത് മോയിന്‍ അലിയുടെ സാന്നിധ്യമാണെന്നു നിസംശയം പറയാന്‍ കഴിയുമെന്നും ഇര്‍ഫാന്‍ പറഞ്ഞു. ഈ സീസണില്‍ സിഎസ്‌കെ അവരുടെ ആദ്യത്തെ അഞ്ചു മല്‍സരങ്ങളും കളിച്ചത് വാംഖഡെയിലായിരുന്നു.

 ധോണിയുടെ തന്ത്രം

ധോണിയുടെ തന്ത്രം

വിക്കറ്റിനു പിന്നില്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനൊപ്പം പിച്ചിന്റെ സ്വഭാവം കൂടി മനസ്സിലാക്കി ധോണി ബൗളിങിനിടെ താരങ്ങള്‍ക്കു നിര്‍ണായക ഉപദേശം നല്‍കാറുണ്ട്. ഇത്തവണയും അദ്ദേഹം പതിവ് തെറ്റിച്ചിരുന്നില്ല.
രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ ധോണിയുടെ നിര്‍ദേശങ്ങള്‍ സ്റ്റംപ് മൈക്കിലൂടെ പുറത്തുവരികയും ചെയ്തിരുന്നു. ധോണിയുയെ ഇഉപദേശം രണ്ടു മല്‍സരങ്ങളിലും രവീന്ദ്ര ജഡേജയെ നിര്‍ണായക വിക്കറ്റുകളെടുക്കാനും സഹായിച്ചിരുന്നു.

Story first published: Wednesday, May 5, 2021, 11:08 [IST]
Other articles published on May 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+