IPL 2021: അവന്‍ മുംബൈയുടെ തുറുപ്പുചീട്ട്- ആവശ്യമുള്ളപ്പോള്‍ മാത്രം 'കെട്ടഴിച്ചു വിടുമെന്ന്' സഹീര്‍
ഐപിഎല്ലിന്റെ 14ം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ജസ്പ്രീത് ബുംറയ്ക്കു മുംബൈ ഇന്ത്യന്‍സ് കൂടുതല്‍ ഓവറുകള്‍ നല്‍കിയിരുന്നില്ല. രണ്ടാമത്തെ ഓവറിലായിരുന്നു ബുംറ ബൗള്‍ ചെയ്യാനെത്തിയത്. ഈ ഓവറില്‍ അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ.
എന്നാല്‍ പിന്നീട് ബുംറയെ കണ്ടത് 13ാം ഓവറിനായിരുന്നു. മൂന്നാമത്തെ ബോളില്‍ തന്നെ അദ്ദേഹം വിക്കറ്റെടുക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ബുംറയ്ക്കു മുംബൈ തുടക്കത്തില്‍ കൂടുതല്‍ ഓവറുകള്‍ നല്‍കാത്തത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയരക്ടര്‍ സഹീര്‍ ഖാന്‍.

ബുംറ ടീമിന്റെ തുറുപ്പുചീട്ട്
ബുംറ ഞങ്ങളുടെ തുറുപ്പുചീട്ടാണ്. നിങ്ങള്‍ക്കു ഒരു തുറുപ്പുചീട്ടുണ്ടങ്കില്‍ അയാളെ വളരെ അഗ്രസീവായ രീതിയില്‍ മാത്രമേ നിങ്ങള്‍ ഉപയോഗിക്കുകയുള്ളൂ. ടീമിന് ഏറ്റവുമധികം ആവശ്യമുള്ളപ്പോഴായിരിക്കും ഈ തുറുപ്പുചീട്ടിനെ നിങ്ങള്‍ രംഗത്തിറക്കുക. ഇതു തന്നെയാണ് ബുംറയുടെ കാര്യത്തിലും ഞങ്ങള്‍ പിന്തുടരുന്നത്. ഏതു ഘട്ടത്തിലും കളിയുടെ ഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹമെന്നും സഹീര്‍ വിശദമാക്കി.

ഇഷാന്‍ പക്വത നേടി
യുവതാരം ഇഷാന്‍ കിഷനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് സഹീറിനുള്ളത്. അവന്‍ ഇപ്പോള്‍ കൂടുതല്‍ പക്വത നേടിയിട്ടുണ്ട്, വളരെ കൂളായിട്ടാണ് ബാറ്റ് ചെയ്യുന്നത്. ഒരു ക്രിക്കറ്ററെന്ന നിലയില്‍ അവന്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമായിരുന്നു ഇഷാന്റേത്. പ്രത്യേകിച്ചും ആര്‍സിബിക്കെതിരേയുള്ള ഇന്നിങ്‌സ് ഉജ്ജ്വലമായിരുന്നു. അതിനു ശേഷമാണ് അവന്റെ കരിയര്‍ ഗ്രാഫ് മുന്നോട്ട് കുതിച്ചത്. കൂടുതല്‍ മെച്ചപ്പെടാന്‍ കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അവന്‍. ഇതിനായി നെറ്റ്‌സില്‍ ഒരുപാട് സമയം ചെലവഴിക്കാറുണ്ടെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

കഴിവ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം
ഒരു താരത്തിനു തന്റെ മുഴുവന്‍ കഴിവും പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം അയാളുടെ ടീം നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഞങ്ങള്‍ എല്ലായ്‌പ്പോഴും അതാണ് ടീമിലെ ഓരോ താരത്തിനും നല്‍കിക്കൊണ്ടിരിക്കുന്നത്. ടീമിലെ ഓരോരുത്തരോടും തങ്ങളുടെ യഥാര്‍ഥ മികവ് കളിക്കളത്തില്‍ പുറത്തു കൊണ്ടു വരണമെന്നു മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടാറുള്ളത്.
ഒരു താരത്തിനു അയാളുടെ ഗെയിമിലേക്കു എന്തൊക്ക പുതുതായി കൊണ്ടു വരാന്‍ കഴിയുമെന്നതിനെക്കുറിച്ച് ഞങ്ങള്‍ ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ നടത്താറുണ്ട്. ക്രിക്കറ്റര്‍മാരെന്ന നിലയില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും ഗെയിമിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായിരിക്കും ശ്രമിക്കുക. എന്തിനും തയ്യാറായി നില്‍ക്കുന്ന ഒരു സ്‌കാഡിനെ ലഭിച്ചത് തങ്ങളുടെ ഭാഗ്യമാണെന്നും സഹീര്‍ വ്യക്തമാക്കി.

ഡികോക്കിന്റെ മടങ്ങിവരവ്
ഉദ്ഘാടനമല്‍സരം നഷ്ടമായ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക് ബുധനാഴ്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയുള്ള മല്‍സരത്തില്‍ മുംബൈ ടീമില്‍ തിരിച്ചെത്തും. ഇതോടെ ആദ്യ കളിയില്‍ പകരക്കാരനായി വന്ന് തിളങ്ങിയ ക്രിസ് ലിന്നിന്റെ ഭാവിയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആര്‍സിബിക്കെതിരേ ലിന്‍ 49 റണ്‍സോടെ മുബൈയുടെ ടോപ്‌സ്‌കോററായിരുന്നു.
ടീം മാനേജ്‌മെന്റിനെ സംബന്ധിച്ച് ഇതു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. അവസരത്തിനു വേണ്ടി താരങ്ങള്‍ കാത്തിരിക്കുന്ന ഇത്രയും മികച്ചൊരു സ്‌ക്വാഡിനെ ലഭിച്ചത് തങ്ങളുടെ ഭാഗ്യമാണെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications