Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021- 20 കളികളില്‍ ഫിഫ്റ്റിയില്ല, ധോണി സിഎസ്‌കെയ്ക്കു ബാധ്യതയോ? പ്രതികരിച്ച് ടീം സിഇഒ

ഐപിഎല്ലിന്റെ 14ാം സീസണില്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയ തോല്‍വിക്കു ശേഷം ശക്തമായ തിരിച്ചുവരവാണ് സിഎസ്‌കെ നടത്തിയത്. തുടരെ രണ്ട് ആധികാരിക വിജയങ്ങളുമായി സിഎസ്‌കെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു കഴിഞ്ഞു.

എന്നാല്‍ ബാറ്റിങില്‍ നായകന്‍ ധോണിയുടെ ഫോമില്ലായ്മ സിഎസ്‌കെയെ അലട്ടുന്നുണ്ട്. ബാറ്റ് ചെയ്ത രണ്ടിന്നിങ്‌സുകളിലും അദ്ദേഹം ഫ്‌ളോപ്പായി മാറി. ആദ്യകളിയില്‍ ഡെക്കായ ധോണി കഴിഞ്ഞ മല്‍സരത്തില്‍ 18 റണ്‍സിനും പുറത്തായിരുന്നു. ധോണിയുടെ മോശം ഫോം ടീമിനു ബാധ്യതയായി മാറിയിട്ടുണ്ടോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍.

 ധോണി മുതല്‍ക്കൂട്ട്

ധോണി മുതല്‍ക്കൂട്ട്

ധോണി എല്ലായ്‌പ്പോഴും ടീമിനു മുതല്‍ക്കൂട്ടാണെന്നും ഒരിക്കലും ബാധ്യതയല്ലെന്നും വിശ്വനാഥന്‍ വ്യക്തമാക്കി. സിഎസ്‌കെ ട്രാക്കില്‍ തിരിച്ചെത്തിക്കഴിഞ്ഞു. ഞങ്ങള്‍ ിപ്പോള്‍ ലീഗില്‍ രണ്ടാംസ്ഥാനത്തുണ്ട്. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ധോണിക്കു അവകാശപ്പെട്ടതാണ്. അത്രയും മികച്ച രീതിയിലാണ് അദ്ദേഹം ടീമിനെ നയിക്കുന്നത്.
ധോണിയുടെ മാസ്മരിക പ്രഭാവം കൊണ്ടു തന്നെ ടീം പകുതി ജയിക്കും. അദ്ദേഹം തീര്‍ച്ചയായും ടീമിനു മുതല്‍ക്കൂട്ടാണ്. സിഎസ്‌കെയെ ധോണി പ്ലേഓഫിലെത്തിക്കുമെന്നും മറ്റൊരു കിരീടം കൂടി നേടിത്തരുമെന്നും വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു.

 എന്തുകൊണ്ട് ഏഴാം നമ്പര്‍?

എന്തുകൊണ്ട് ഏഴാം നമ്പര്‍?

ബാറ്റിങിലെ ആത്മവിശ്വാസക്കുറവ് കൊണ്ടാണോ ധോണി സിഎസ്‌കെയ്ക്കായി ഏഴാം നമ്പറില്‍ ഇറങ്ങുന്നത് എന്ന ചോദ്യത്തിനു വിശ്വനാഥന്റെ മറുപടി ഇങ്ങനെയായിരുന്നു- നോക്കൂ, ധോണി ടീമിനു വേണ്ടിയാണ് കളിക്കുന്നത്. ടീം മാനേജ്‌മെന്റുമായി ആലോചിച്ച ശേഷമാണ് അദ്ദേഹം ബാറ്റിങ് പൊസിഷന്‍ തീരുമാനിച്ചത്. സാഹചര്യത്തിന് അനുസരിച്ച് കളിക്കുന്നയാളാണ് ധോണി.
ധോണിയുടെ സേവനം കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും മുന്‍നിരയില്‍ കളിക്കും. പക്ഷെ ഇക്കാര്യമെല്ലാം ധോണിയും ടീം മാനേജ്‌മെന്റും തീരുമാനിക്കുന്ന കാര്യങ്ങളാണ്. ഈ സീസണില്‍ രണ്ടിന്നിങ്‌സുകളില്‍ മാത്രമേ ധോണി ബാറ്റ് ചെയ്തിട്ടുള്ളൂ. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ വലിയ ഇന്നിങ്‌സ് അദ്ദേഹം കളിക്കുമെന്നു എനിക്കുറപ്പുണ്ട്. മുമ്പത്തേക്കാള്‍ കൂടുതല്‍ സിഎസ്‌കെയ്ക്കു ഇപ്പോള്‍ അവരുടെ ക്യാപ്റ്റനെ ആവശ്യമുണ്ടെന്നും സിഇഒ വിശദമാക്കി.

പിന്തുണച്ച് മുന്‍ താരങ്ങളും

പിന്തുണച്ച് മുന്‍ താരങ്ങളും

ധോണിയുടെ ഇപ്പോഴത്തെ പ്രകടനത്തിന്റെ പേരില്‍ എഴുതിത്തള്ളരുതെന്നും ശക്തമായി തിരിച്ചുവരാന്‍ അദ്ദേഹത്തിനു കഴിയുമെന്നും മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടു. ധോണി ഇപ്പോള്‍ അധികം മല്‍സരങ്ങളില്‍ കളിക്കുന്നില്ലാവാം, പക്ഷെ അദ്ദേഹത്തെ ബാധ്യതയെന്നു പറയാന്‍ കഴിയില്ലെന്നു മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ അരുണ്‍ ലാല്‍ പറഞ്ഞു.
നിങ്ങളൊരു താരത്തെ വിലയിരുത്തേണ്ടത് അവരുടെ നല്ല കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്, മോശം കാലത്തേത് പരിഗണിച്ചാവരുത്. എംഎസ് ഇപ്പോഴും മാച്ച് വിന്നറാണ്. കുറച്ചു മല്‍സരങ്ങള്‍ കാത്തിരിക്കൂ, തന്നെ സംശയിച്ചവര്‍ക്കു തെറ്റിപ്പോയെന്നു അദ്ദേഹം തെളിയിക്കുന്നത് എങ്ങനെയാണ് നമുക്ക് കാണാനാവുമെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

 ഒരു ഫിഫ്റ്റി പോലുമില്ല

ഒരു ഫിഫ്റ്റി പോലുമില്ല

ഐപിഎല്ലില്‍ അവസാനമായി കളിച്ച 20 ഇന്നിങ്‌സുകളെടുത്താല്‍ ധോണിക്കു ഒരു ഫിഫ്റ്റി പോലും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാം.മാത്രമല്ല 11 ഇന്നിങ്‌സുകളില്‍ ഒരേയൊരു തവണ മാത്രമേ അദ്ദേഹം 30ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുമുള്ളൂ. യുഇഎയില്‍ നടന്ന കഴിഞ്ഞ സീസണിലും ധോണി ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 25 ശരാശരിയില്‍ 200 റണ്‍സ് മാത്രമാണ് ധോണിക്കു നേടാനായത്. 47 ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ പഴയ ടൈമിങ് നഷ്ടമായ അദ്ദേഹം റണ്ണെടുക്കാന്‍ നന്നായി പാടുപെടുന്നതാണ് കാണുന്നത്.

Story first published: Tuesday, April 20, 2021, 15:22 [IST]
Other articles published on Apr 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+