Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഹര്‍ഷല്‍ ഇന്ത്യന്‍ ബൗളിങ് ഹീറോ, ബുംറയുടെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ത്തു!

1

ഐപിഎല്ലിന്റെ ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ അപൂര്‍വ്വ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഒരു സീസണില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്ത ഇന്ത്യന്‍ ബൗളറായി അദ്ദേഹം മാറിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് ഹര്‍ഷല്‍ ഓള്‍ടൈം റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്.

13 മല്‍സരങ്ങളില്‍ നിന്നും 29 വിക്കറ്റുകള്‍ ഹര്‍ഷല്‍ ഇതിനം വീഴ്ത്തിക്കഴിഞ്ഞു. നിലവില്‍ ഏറ്റവുമധികം വിക്കറ്റകളുമായി പര്‍പ്പിള്‍ ക്യാപ്പിനു അവകാശി കൂടിയാണ് അദ്ദേഹം. മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് ഹര്‍ഷല്‍ പഴങ്കഥയാക്കിയത്. യുഎഇയില്‍ തന്നെ നടന്ന കഴിഞ്ഞ സീസണിലായിരുന്നു 27 വിക്കറ്റുകളുമായി ബുംറ റെക്കോര്‍ഡിട്ടത്. ഇതാണ് തൊട്ടടുത്ത സീസണില്‍ തന്നെ ദേശീയ ടീമിനു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ഹര്‍ഷല്‍ തകര്‍ത്തിരിക്കുന്നത്. ഈ ലിസ്റ്റിലെ മൂന്നാമന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറാണ്. 2017ലായിരുന്നു 26 വിക്കറ്റുകളുമായി ഭുവി റെക്കോര്‍ഡ് സ്ഥാപിച്ചത്.

മറ്റൊരു റെക്കോര്‍ഡ് കൂടി ഹര്‍ഷല്‍ കുറിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത 30ന് മുകളില്‍ പ്രായമുള്ള ബൗളറും കൂടിയായി അദ്ദേഹം മാറി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയെയാണ് ഹര്‍ഷല്‍ മറികടന്നത്. 2015ല്‍ ബ്രാവോ 26 വിക്കറ്റുകളെടുത്തതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇമ്രാന്‍ താഹിര്‍ (26 വിക്കറ്റ്, 2019), ട്രെന്റ് ബോള്‍ട്ട് (25 വിക്കറ്റ്, 2020) എന്നിവരും ഈ ലിസ്റ്റിലുണ്ട്.

2

വിക്കറ്റ് വേട്ടയില്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ റെക്കോര്‍ഡിന് തൊട്ടരികിലെത്തിയിരിക്കുകയാണ് ഹര്‍ഷല്‍. ഐപിഎല്ലിന്റെ ഒരു സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെവ്വ റെക്കോര്‍ഡ് ചെന്നൈയുടെ ഡ്വയ്ന്‍ ബ്രാവോയുടെ പേരിലാണ്. 2013ലായിരുന്നു 32 വിക്കറ്റുകളുമായി അദ്ദേഹം ചരിത്രം കുറിച്ചത്. മറ്റാര്‍ക്കും ഇത് മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സൗത്താഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ 30 വിക്കറ്റുകളോടെ ഇതിനു തൊട്ടരികെയെത്തിയിരുന്നു. ഇത്തവണ ഹര്‍ഷല്‍ ചരിത്രം തിരുത്തുമോയെന്നാണ് അറിയാനുള്ളത്. ബ്രാവോയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കാന്‍ അദ്ദേഹത്തിന് നാലു വിക്കറ്റുകള്‍ കൂടി മതി.

ഈ സീസണില്‍ ഒരു ഹാട്രിക്കടക്കമാണ് 8.4 ഇക്കോണമി റേറ്റില്‍ ഹര്‍ഷല്‍ 29 വിക്കറ്റുകള്‍ പിഴുതത്. മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തിലായിരുന്നു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. അന്നു 27 റണ്‍സിനു ഹര്‍ഷല്‍ അഞ്ചു വിക്കറ്റുകളെടുത്തിരുന്നു. പിന്നീട് യുഎഇയിലെ രണ്ടാംപാദത്തില്‍ മുംബൈയ്‌ക്കെതിരേ ഹര്‍ഷല്‍ ഹാട്രിക്കുമായി വീണ്ടും കസറുകയായിരുന്നു.

Story first published: Wednesday, October 6, 2021, 22:03 [IST]
Other articles published on Oct 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+