Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 2015നു ശേഷം ധോണിക്ക് ഈ നാണക്കേട് ഇതാദ്യം! എലൈറ്റ് ലിസ്റ്റില്‍ ഇനി അവേശ് ഖാനും

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വെടിക്കെട്ട് പ്രതീക്ഷിച്ചവര്‍ നിരാശരായി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. രണ്ടാമത്തെ ബോളില്‍ അവേശ് ഖാനു മുന്നില്‍ ധോണി ക്ലീന്‍ ബൗള്‍ഡായായപ്പോള്‍ ആരാധകര്‍ സ്തബ്ധരായി. 2015നു ശേഷം ആദ്യമായിട്ടാണ് ഐപിഎല്ലില്‍ ധോണി ഡെക്കായി മടങ്ങിയത്.

1

അവസാനമായി അദ്ദേഹം പൂജ്യത്തിന് കീഴടങ്ങിയത് മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ മുന്നിലായിരുന്നു. ധോണിയുടെ മറ്റു രണ്ടു ഡെക്കുകള്‍ 2010ലെ ടൂര്‍ണമെന്റിലായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ഷെയ്ന്‍ വാട്‌സനും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ഡിര്‍ക് നാനസുമാണ് അദ്ദേഹത്തെ അക്കൗണ്ട് തുറക്കും മുമ്പ് പവലിയനിലേക്കു അയച്ചത്.

യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലും ധോണിക്കു ബാറ്റിങില്‍ തിളങ്ങാനായിരുന്നില്ല. 14 മല്‍സരങ്ങളില്‍ നിന്നും 200 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ. ഒരു ഫിഫ്റ്റി പോലും ധോണിയുടെ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു. പുറത്താവാതെ നേടിയ 47 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ധോണിയുടെ 13 സീസണുകളിലെ ഐപിഎല്‍ പ്രകടനമെടുത്താല്‍ ഏറ്റവും മോശം ബാറ്റിങ് പ്രകടനം കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്. ഇത്തവണ ഇതിനു പ്രായശ്ചിത്തം ചെയ്യാനുറച്ച് ഇറങ്ങിയ സിഎസ്‌കെ നായകന്റെ തുടക്കം പാളിയിരിക്കുകയാണ്.

സുരേഷ് റെയ്‌നയുടെ റണ്ണൗട്ടിനു ശേഷം 16ാം ഓവറിലാണ് ധോണി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. പഴയ ഫിനിഷിങ് പാടവം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ച ആരാധകര്‍ പക്ഷെ നിരാശരായി. ആദ്യ ബോളില്‍ റണ്ണൊന്നുമില്ല. അടുത്ത ബോളില്‍ മുഴുവന്‍ കരുത്തുമെടുത്തു പുള്‍ ഷോട്ടിനു ശ്രമിച്ച ധോണിയുടെ ബാറ്റിന് അരികില്‍ തട്ടിയ ബോള്‍ സ്റ്റുപകളിലേക്കു വീണപ്പോള്‍ ഒരുനിമിഷം അമ്പരന്ന അദ്ദേഹം തലതാഴ്ത്തി ഗ്രൗണ്ട് വിടുകയായിരുന്നു.

അതേസമയം ഡിസിക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സിഎസ്‌കെ ഏഴു വിക്കറ്റിന് 188 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. ഓപ്പണര്‍മാര്‍ ഫ്‌ളോപ്പായെങ്കിലും ഒരു സീസണിനു ശേഷം ടീമിലേക്കു മടങ്ങിയെത്തിയ സുരേഷ് റെയ്‌നയുടെ (54) ഇന്നിങ്‌സ് സിഎസ്‌കെയെ രക്ഷിച്ചു. 36 ബോളില്‍ മൂന്നു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് അദ്ദേഹം 54 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായത്. മോയിന്‍ അലി (36), സാം കറെന്‍ (34), രവീന്ദ്ര ജഡേജ (26) എന്നിവരാണ് സിഎസ്‌കെയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Story first published: Saturday, April 10, 2021, 22:56 [IST]
Other articles published on Apr 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+