For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഹൈദരാബാദിന്റെ വഴിയടച്ച് ഡല്‍ഹിയുടെ കുതിപ്പ്, എല്ലാ പ്രധാന റെക്കോഡുകളുമറിയാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിലെ സണ്‍റൈസേഴ്‌സിന്റെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഹൈദരാബാദിനെ 13 പന്തുകള്‍ ബാക്കിനിര്‍ത്തി ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം പിടിച്ചെടുക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി തലപ്പത്തേക്കുമെത്തി.

1

ഹൈദരാബാദ് നിരയില്‍ 28 റണ്‍സ് നേടിയ അബ്ദുല്‍ സമദാണ് ടോപ് സ്‌കോറര്‍.റാഷിദ് ഖാന്‍ (22),കെയ്ന്‍ വില്യംസണ്‍ (18),വൃദ്ധിമാന്‍ സാഹ (18) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഡേവിഡ് വാര്‍ണര്‍ പൂജ്യത്തിന് പുറത്തായി. ഡല്‍ഹിക്ക് തുടക്കത്തിലേ തന്നെ പൃഥ്വി ഷായെ (11) നഷ്ടമായെങ്കിലും ശിഖര്‍ ധവാന്‍ (42),ശ്രേയസ് അയ്യര്‍ (47),റിഷഭ് പന്ത് (35) എന്നിവരുടെ പ്രകടനമാണ് ഡല്‍ഹിയെ അനായാസ ജയത്തിലേക്കെത്തിച്ചത്. മത്സരത്തിലെ പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2021: വരുന്ന സീസണില്‍ പുതിയ രണ്ട് ടീമുകള്‍, നായകസ്ഥാനത്തേക്ക് ഈ അഞ്ച് പേര്‍ യോഗ്യര്‍

2

ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടൂര്‍ണമെന്റിലെ ഉജ്ജ്വല ഫോം തുടരുകയാണ്. ഇത്തവണത്തെ ഓറഞ്ച് ക്യാപ് വേട്ടക്കാരില്‍ ധവാന്‍ തലപ്പത്താണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 422 റണ്‍സ് ധവാന്റെ പേരിലുണ്ട്. ഈ സീസണില്‍ 400 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാണ് ധവാന്‍. ഐപിഎല്ലില്‍ ഇത് എട്ടാം തവണയാണ് ധവാന്‍ 400 പ്ലസ് സ്‌കോര്‍ നേടുന്നത്. ഒമ്പത് തവണ ഈ നേട്ടത്തിലെത്തിയ സുരേഷ് റെയ്‌നയാണ് ഈ പട്ടികയില്‍ തലപ്പത്ത്. തുടര്‍ച്ചയായി ആറ് സീസണുകളില്‍ 400 പ്ലസ് റണ്‍സ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് ധവാന്‍. ഡേവിഡ് വാര്‍ണറും സുരേഷ് റെയ്‌നയുമാണ് ഈ റെക്കോഡുള്ള മറ്റുള്ളവര്‍. 37 പന്തില്‍ 6 ഫോറും ഒരു സിക്‌സുമാണ് ധവാന്‍ ഹൈദരാബാദിനെതിരേ നേടിയത്. 113.51 ആയിരുന്നു സ്‌ട്രൈക്കറേറ്റ്.

Also Read: IPL 2021: ഉപദേശങ്ങള്‍ പലതും കിട്ടി, പക്ഷെ ചെയ്യേണ്ടത് എനിക്കറിയാമായിരുന്നു- വെളിപ്പെടുത്തി ത്യാഗി

3

മുന്‍ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം വീണ്ടും കളത്തിലിറങ്ങിയപ്പോള്‍ പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. 4000 ടി20 റണ്‍സാണ് അദ്ദേഹം പിന്നിട്ടിരിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന 18ാമത്തെ ഇന്ത്യന്‍ താരമാണ് അയ്യര്‍. ആദ്യ പാദം കളിക്കാതിരുന്ന ശ്രേയസ് മടങ്ങിയെത്തിയെങ്കിലും നായകനായി രണ്ടാം പാദത്തിലും റിഷഭ് തുടരും.

Also Read: IPL 2021: രോഹിത്തിന്റെ സ്വപ്‌നം ആറാം ഐപിഎല്‍ കിരീടമല്ല! അതുക്കും മേലെ

4

ആദ്യ എട്ട് മത്സരത്തില്‍ ഏഴിലും ഹൈദരാബാദ് തോറ്റിരിക്കുകയാണ്. ഒരു ഐപിഎല്‍ സീസണില്‍ ആദ്യ എട്ട് മത്സരത്തില്‍ ഏഴിലും തോല്‍ക്കുന്ന അഞ്ചാമത്തെ ടീമായി ഹൈദരാബാദ് മാറിയിരിക്കുകയാണ്. ഒട്ടുമിക്ക സീസണുകളിലും പ്ലേ ഓഫ് ഉറപ്പിക്കാറുള്ള ഹൈദരാബാദ് ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഹൈദരാബാദിനെതിരേ ഡല്‍ഹിയുടെ വിക്കറ്റ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ ജയമാണിത്. 2016ല്‍ ഏഴ് വിക്കറ്റിന് ജയിച്ചതാണ് ഇതിന് മുമ്പ് ഹൈദരാബാദിനെതിരേ ഡല്‍ഹിയുടെ വലിയ ജയം.

Also Read: IPL 2021: 'ദൈവം തന്നെ പ്രതിഭയെ വെറുതെ നശിപ്പിക്കരുത്', സഞ്ജു സാംസണെ വിമര്‍ശിച്ച് ഗവാസ്‌കര്‍

5

Also Read: കോലിയുടെ ഫോം ഔട്ടിന് കാരണം 'കണ്ണിന്റെ' പ്രശ്‌നമോ? 2020ല്‍ കപില്‍ ദേവ് പറഞ്ഞത് സത്യമാകുന്നു

ഹൈദരാബാദിന്റെ വൃദ്ധിമാന്‍ സാഹ 2000 റണ്‍സ് ഐപിഎല്ലില്‍ പൂര്‍ത്തിയാക്കി. 17 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 18 റണ്‍സാണ് സാഹ നേടിയത്. മുന്‍ ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ 2016 സീസണിന് ശേഷം പൂജ്യത്തിന് പുറത്താകുന്നത് ഇതാദ്യം. ആദ്യ പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ വാര്‍ണര്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ്. പാതിവഴിയില്‍ പ്ലേയിങ് 11 സ്ഥാനം നഷ്ടപ്പെട്ട വാര്‍ണറെ നായകസ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. വാര്‍ണറുടെ മോശം ഹൈദരാബാദിന് കടുത്ത തിരിച്ചടിയാണ് നല്‍കുന്നത്. ഈ സീസണോടെ വാര്‍ണര്‍ ഹൈദരാബാദ് വിട്ടേക്കും.

Story first published: Thursday, September 23, 2021, 11:46 [IST]
Other articles published on Sep 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+