Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ധോണി നിര്‍ത്തില്ല, ഒരു വര്‍ഷം കൂടി തുടരും- നിലനിര്‍ത്താനിടയുള്ളവരെ കുറിച്ച് ചോപ്ര

1

അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു മുമ്പ് മെഗാര താരലേലം വരാനിരിക്കുകയാണ്. പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവാന്‍ പോവുകയും ചെയ്യുന്നുണ്ട്. മെഗാലേലമുള്ളതിനാല്‍ തന്നെ മുഴുവന്‍ ഫ്രാഞ്ചൈസികളിലും അടിമുടി മാറ്റങ്ങള്‍ ഉറപ്പാണ്. ടീമിന്റെ നെടുംതൂണുകളായ ചിലരെ മാത്രം നിലനിര്‍ത്തി പുതിയ താരങ്ങള്‍ ഓരോ ഫ്രാഞ്ചൈസിയിലേക്കും വരും. അടുത്ത സീസണില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്താനിടയുള്ള താരങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി 40 വയസ്സിലെത്തി നില്‍ക്കുകയാണെങ്കിലും അദ്ദേഹത്തെ അടുത്ത സീസണിലും സിഎസ്‌കെ നിലനിര്‍ത്തുമെന്നാണ് താന്‍ കരുതുന്നതെന്നു ചോപ്ര യൂട്യൂബ് ചാനലില്‍ പറഞ്ഞു. 2008ലെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെ ടീമിന്റെ ഭാഗമാണ് ധോണി. രണ്ടു വര്‍ഷം സിഎസ്‌കെ ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ മാത്രമായിരുന്നു അദ്ദേഹം മറ്റു ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചത്.

 ധോണി ഒരു വര്‍ഷം കൂടി കളിക്കും

ധോണി ഒരു വര്‍ഷം കൂടി കളിക്കും

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്താനിടയുള്ള താരങ്ങളിലൊരാള്‍ ധോണിയായിരിക്കും. സിഎസ്‌കെ അദ്ദേഹത്തെ നിലനിര്‍ത്താന്‍ സാധ്യത കുറവാണെന്നു പലരും ചിന്തിക്കുന്നുണ്ടാവാം. പക്ഷെ ധോണിയില്ലാത്ത സിഎസ്‌കെ ആത്മാവില്ലാത്ത ശരീരം പോലെയാണ്. ഒരു വര്‍ഷം കൂടി അദ്ദേഹം കൡക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
ഇപ്പോഴത്തെ ഐപിഎല്‍ ധോണിയുടെ കരിയറിലെ അവസാനത്തേത് ആയിരിക്കുമോയെന്ന തരത്തില്‍ ഒരുപാട് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഒരു സീസണ്‍ കൂടി അദ്ദേഹത്തിനു ശേഷിക്കുന്നുണ്ടെന്നു ഞാന്‍ കരുതുന്നു. അടുത്ത മൂന്നു വര്‍ഷത്തേക്കു ധോണി സിഎസ്‌കെയിലുണ്ടാവില്ലെന്നത് ഉറപ്പാണെങ്കിലും ഫ്രാഞ്ചൈസി ഇതേക്കുറിച്ച് ചിന്തിക്കില്ലെന്നും ലേലത്തിനു മുമ്പ് നിലനിര്‍ത്തുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

 ജഡേജയെയും നിലനിര്‍ത്തും

ജഡേജയെയും നിലനിര്‍ത്തും

ധോണി കഴിഞ്ഞാല്‍ സിഎസ്‌കെ നിലനിര്‍ത്തുന്ന രണ്ടാമത്തെ താരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരിക്കുമെന്നു ചോപ്ര നിരീക്ഷിച്ചു. സിഎസ്‌കെ നിലനിര്‍ത്തുന്ന രണ്ടാമത്തെയാള്‍ ജഡ്ഡുവായിരിക്കും. തനിക്കു തുടരാന്‍ താല്‍പ്പര്യമില്ലെന്നു അദ്ദേഹം തന്നെ ഫ്രാഞ്ചൈസിയെ അറിയിച്ചാല്‍ മാത്രമേ അതു നടക്കാതിരിക്കാന്‍ സാധ്യതയുള്ളൂ. എന്നാല്‍ പുതുതായി ഗുജറാത്തില്‍ നിന്നും ഒരു ഫ്രാഞ്ചൈസി വരികയും, അവരെ നയിക്കാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍ ജഡ്ഡു ചിലപ്പോള്‍ സിഎസ്‌കെ വിടാന്‍ ആഗ്രഹിച്ചേക്കും. എന്നാല്‍ സിഎസ്‌കെയില്‍ തന്നെ തുടരുകയാണ് ലക്ഷ്യമെങ്കില്‍ ഫ്രാഞ്ചൈസി അദ്ദേഹത്തെ കൈവിടില്ലെന്നും ചോപ്ര വിശദമാക്കി.
ഐപിഎല്ലിലെ പുതിയ രണ്ടു ഫ്രാഞ്ചൈസികളിലൊന്ന് അഹമ്മദാബാദില്‍ നിന്നായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഗുജറാത്തില്‍ നിന്നുള്ള ഐക്കണ്‍ താരമായതിനാല്‍ നായകസ്ഥാനത്തേക്കു ജഡേജയെയായിരിക്കും അവര്‍ നോട്ടമിടാന്‍ സാധ്യത.

 റെയ്‌നയും ചഹാറും

റെയ്‌നയും ചഹാറും

വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന, പേസര്‍ ദീപക് ചാഹര്‍ എന്നിവരാണ് സിഎസ്‌കെ ആര്‍ടിഎം കാര്‍ഡ് വഴി നിലനിര്‍ത്താന്‍ സാധ്യതയുള്ള ശേഷിച്ച രണ്ടു കളിക്കാരെന്നും ചോപ്ര പറഞ്ഞു.
റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി രണ്ടു താരങ്ങളെയായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തുകയെന്നാണ് എന്റെ അഭിപ്രായം. ഒന്ന് ദീപക് ചാഹറായിരിക്കും. തീര്‍ച്ചയായും അദ്ദേഹത്തെ നിലനിര്‍ത്താന്‍ സിഎസ്‌കെ ആഗ്രഹിക്കുന്നുണ്ടാവും, സുരേഷ് റെയ്‌നയെയും ആര്‍ടിഎം കാര്‍ഡ് വഴി സിഎസ്‌കെ ടീമില്‍ നിലനിര്‍ത്തുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

 വിദേശ താരങ്ങളെ ഒഴിവാക്കും

വിദേശ താരങ്ങളെ ഒഴിവാക്കും

ഇങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ മെഗാ ലേലത്തിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുഴുവന്‍ വിദേശ താരങ്ങളെയും ഒഴിവാക്കേണ്ടി വരുമെന്നു ചോപ്ര പറയുന്നു.
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍മാരായ മോയിന്‍ അലി, സാം കറെന്‍, വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ, സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഫഫ് ഡുപ്ലെസി എന്നിവരെയെല്ലാം സിഎസ്‌കെയ്ക്കു കൈവിടേണ്ടിവരും. മെഗാ ലേലത്തില്‍ ഇവരെ തിരികെ വാങ്ങാന്‍ സിഎസ്‌കെയ്ക്കു കഴിഞ്ഞേക്കും. പക്ഷെ ആര്‍ടിഎം കാര്‍ഡ് വഴി ഇവരെ നിലനിര്‍ത്താന്‍ കഴിയില്ലെന്നും ചോപ്ര നിരീക്ഷിച്ചു.

Story first published: Saturday, September 18, 2021, 13:31 [IST]
Other articles published on Sep 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+