വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കറെന്റെ പകരക്കാരനെ പ്രഖ്യാപിച്ച് സിഎസ്‌കെ, വരുന്നത് വിന്‍ഡീസ് സെന്‍സേഷന്‍

ഡൊമിനിക്ക് ഡ്രേക്ക്‌സാണ് ടീമിലേക്കു വരുന്നത്

1

ഐപിഎല്ലിന്റെ ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെന്റെ പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത, വെസ്റ്റ് ഇന്‍ഡീസിന്റെ പുതിയ സെന്‍സേഷനെന്നു ഓള്‍റൗണ്ടര്‍ വിശേഷിപ്പിക്കപ്പെടുന്ന ഡൊമിനിക്ക് ഡ്രേക്ക്‌സാണ് സിഎസ്‌കെ ടീമിലേക്കു വരുന്നത്. കറെന്റെ പിന്‍ഗാമിയെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ അനുവാദം നല്‍കിയതോടെയാണ് 23കാരനായ ഡ്രേക്ക്‌സിനെ സിഎസ്‌കെ ടീമിലെത്തിച്ചത്.

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ അന്താരാഷ്ട്ര താരവും ഇപ്പോള്‍ വനിതാ ടീമിന്റെ കോച്ചുമായ വാസ്‌ബേര്‍ട്ട് ഡ്രേക്ക്‌സിന്റെ മകന്‍ കൂടിയാണ് ഡൊമിനിക്ക്. 2017-18 സീസണില്‍ ബാര്‍ബഡോസിനു വേണ്ടി കളിച്ചായിരുന്നു ഡ്രേക്ക്‌സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 2018ലെ കരീബിയന്‍ പ്രീമിയര്‍ ലീഗിനു മുമ്പ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട അഞ്ചു താരങ്ങളിലൊരാളായിരുന്നു ഇടംകൈയന്‍ ബാറ്റ്‌സ്മാനുും ഇടംകൈയന്‍ മീഡിയം പേസറുമായ ഡ്രേക്ക്‌സ്.

2

ബാര്‍ബഡോസ് ട്രെന്റ്‌സിനു വേണ്ടി കളിച്ചായിരുന്നു ഐപിഎല്‍ മാതൃകയില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ താരത്തിന്റെ അരങ്ങേറ്റം. 2019ല്‍ റീജ്യനല്‍ സൂപ്പര്‍ 50 ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ എമേര്‍ജിങ് ടീമില്‍ ഡ്രേക്ക്‌സും ഉള്‍പ്പെട്ടിരുന്നു. 2020ലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയറ്റ്‌സ് ടീമിലല്‍ അംഗമായിരുന്നു താരം. ഈ സീസണില്‍ സെന്റ് കിറ്റ്‌സ് കന്നി കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയപ്പോള്‍ ഫൈനലിലെ ഹീറോ ഡ്രേക്ക്‌സായിരുന്നു. 24 ബോളില്‍ പുറത്താവാതെ 48 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചും ഡ്രേക്ക്‌സായിരുന്നു.

നേരത്തേ പുറംഭാഗത്തിനേറ്റ പിക്കിനെ തുടര്‍ന്നാണ് കറെന്‍ ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയത്. പരിക്ക് സാരമുള്ളത് ആയതിനാല്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിന്‍ ഇംഗ്ലണ്ടിനു വേണ്ടിയും താരം കളിക്കുന്നില്ല. കറെനു പകരം മറ്റൊരു ഓള്‍റൗണ്ടറും മൂത്ത സഹോദരനുമായ ടോം കറെനെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയിരുന്നു. യുഎയിലെ രണ്ടാംപാദത്തില്‍ കറെനു സിഎസ്‌കെയ്ക്കു വേണ്ടി പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞിരുന്നില്ല. ഇതു കാരണം ചില മല്‍സരങ്ങളില്‍ താരത്തിനു പുറത്തിരിക്കേണ്ടിയും വന്നിരുന്നു. എന്നാല്‍ ഇന്ത്യയിലെ ആദ്യ പാദത്തില്‍ സിഎസ്‌കെയുടെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു കറെന്‍.

അതേസമയം, വ്യാഴാഴ്ച പഞ്ചാബ് കിങ്‌സിനെതിരേയാണ് ചെന്നൈയുടെ അവസാനത്തെ ലീഗ് മല്‍സരം. നേരത്തേ തന്നെ പ്ലേഓഫിലെത്തിയ ചെന്നൈ ജയത്തോടെ നോക്കൗട്ടിനായി തയ്യാറെടുപ്പ് നടത്താനായിരിക്കും ശ്രമിക്കുക. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട എംഎസ് ധോണിക്കും സംഘത്തിനും പ്ലേഓഫിനു മുമ്പ് വിജയവഴിയില്‍ മടങ്ങിയെത്തിയേ തീരൂ. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കെതിരേയായിരുന്നു അവസാന രണ്ടു മല്‍സരങ്ങളില്‍ സിഎസ്‌കെ തോറ്റത്.

Story first published: Wednesday, October 6, 2021, 22:53 [IST]
Other articles published on Oct 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X