For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സോറി രാഹുല്‍, ഇതു ഞാനങ്ങ് എടുക്കുന്നു- ഓറഞ്ച് ക്യാപ്പ് റുതുരാജിന്! ഒപ്പം റെക്കോര്‍ഡും

പ്രായം കുറഞ്ഞ ജേതാവായി അദ്ദേഹം മാറി

1

ഐപിഎല്ലിന്റെ 14ാം സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനു സ്വന്തം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഫൈനലില്‍ 24 റണ്‍സെടുത്തതോടെയാണ് അദ്ദേഹം ഈ നേട്ടം കുറിച്ചത്. നേരത്തേ ഓറഞ്ച് ക്യാപ്പിന്റെ അവകാശി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലായിരുന്നു ഓറഞ്ച് ക്യാപ്പിന് അവകാശി. കെകെആറിനെതിരായ കലാശക്കളിയില്‍ അഞ്ചാം ഓവറില്‍ ശിവം മാവിക്കെതിരേ സിംഗിളിലൂടെ 24 റണ്‍സ് നേടിയതോടെ റുതുരാജ് ഇതു തട്ടിയെടുക്കുകയായിരുന്നു.

ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയതോടെ പുതിയൊരു റെക്കോര്‍ഡും അദ്ദേഹം തന്റെ പേരില്‍ കുറിച്ചു. ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ്പ് വിജയിയായി റുതുരാജ് മാറുകയായിരുന്നു. 24 വയസ്സും 257 ദിവസവുമാണ് താരത്തിന്റെ പ്രായം. നേരത്തേ ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 2008ലെ പ്രഥമ സീസണില്‍ പഞ്ചാബ് കിങ്‌സിനു (കിങ്‌സ് ഇലവന്‍ പഞ്ചാബ്) വേണ്ടി കളിക്കവെ ഓറഞ്ച് ക്യാപ്പ് നേടിയപ്പോള്‍ 24 വയസ്സും 328 ദിവസവുമായിരുന്നു മാര്‍ഷിന്റെ പ്രായം. ഇതാണ് റുതുരാജ് പഴങ്കഥയാക്കിയത്.

2

ഓറഞ്ച് ക്യാപ്പ് തന്റെ പേരില്‍ ഭദ്രമാക്കിയെങ്കിലും ഫൈനലില്‍ വലിയ സ്‌കോര്‍ കുറിക്കാന്‍ റുതുരാജിനായില്ല. 32 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. 27 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് റുതുരാജിന്റെ ഇന്നിങ്‌സ്. എട്ടാം ഓവറിലെ ആദ്യ ബോളില്‍ താരം പുറത്താവുകയായിരുന്നു. എട്ടോവറില്‍ 61 റണ്‍സുമായി മുന്നേറിയ റുതുരാജ്- ഫഫ് ഡുപ്ലെസി സഖ്യത്തെ വേര്‍പിരിച്ചത് വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌നായിരുന്നു. ക്രീസിനു പുറത്തേക്കിറങ്ങി ലോങ് ഓഫിലൂടെ ഷോട്ട് കളിക്കാനായിരുന്നു റുതുരാജിന്റെ ശ്രമം. എന്നാല്‍ ടൈമിങ് പിഴച്ചപ്പോള്‍ ശിവം മാവി അനായാസം പിടികൂടുകയായിരുന്നു.

16 മല്‍സരങ്ങളില്‍ നിന്നും 45.35 ശരാശരിയില്‍ 635 റണ്‍സാണ് റുതുരാജിന്റെ സമ്പാദ്യം. 136.26 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരേ യുഎഇയില്‍ നടന്ന ലീഗ് ഘട്ടത്തിലെ രണ്ടാംപാദത്തിലായിരുന്നു താരം കരിയറിലെ കന്നി ഐപിഎല്‍ സെഞ്ച്വറി നേടിയത്. പുറത്താവാതെ 101 റണ്‍സാണ് റുതുരാജ് ഈ മല്‍സരത്തില്‍ കുറിച്ചത്. 64 ബൗണ്ടറികളും 23 സിക്‌സറുകളും സീസണില്‍ താരം വാരിക്കൂട്ടി. ഇത്തവണ ഏറ്റവുമധികം ബൗണ്ടറികളടിച്ചതും റുതുരാജ് തന്നെയാണ്.

3

13 മല്‍സരങ്ങളില്‍ നിന്നും 62.60 ശരാശരിയില്‍ 138.80 സ്‌ട്രൈക്ക് റേറ്റോടെയാണ് 626 റണ്‍സുമായി രാഹുല്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ഫഫ് ഡുപ്ലെസിയാണ് 602* റണ്‍സുമായി മൂന്നാംസ്ഥാനത്ത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (587 റണ്‍സ്), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ (513 റണ്‍സ്) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

Story first published: Friday, October 15, 2021, 20:33 [IST]
Other articles published on Oct 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+