Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ബൗളിങിലെ ആറാം തമ്പുരാന്‍- ആദ്യ ആറോവറില്‍ ചഹറിനോളം വരില്ല ഒരു ബൗളറും!

ഐപിഎല്ലില്‍ ന്യൂബോള്‍ ബൗളര്‍മാരില്‍ നമ്പര്‍ വണ്‍ താന്‍ തന്നെയാണെന്നു അടിവരയിടുന്ന പ്രകടനമാണ് പഞ്ചാബ് കിങ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ ദീപക് ചഹര്‍ പുറത്തെടുത്തത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 18 ഡോട്ട് ബോളുകളും ചഹറിന്റെ മാരക സ്‌പെല്ലിലുണ്ടായിരുന്നു.

1

2017നു ശേഷമുള്ള ഐപിഎല്ലിലെ കണക്കുകളെടുത്താല്‍ ആദ്യത്തെ ആറോവറില്‍ ചഹറിനോളം വിക്കറ്റ് മറ്റൊരു ബൗളര്‍ക്കും വീഴ്ത്താനയാട്ടില്ല. പഞ്ചാബിനെതിരായ നാലു വിക്കറ്റുള്‍പ്പെടെ 36 വിക്കറ്റുകളുമായാണ് ചഹര്‍ തലപ്പത്തു നില്‍ക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് 25 വിക്കറ്റുകളുമായി രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ട് (24) തൊട്ടു താഴെയുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സന്ദീപ് ശര്‍മ (23), മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ന്യൂസിലാന്‍ഡ് പേസര്‍ മിച്ചെല്‍ മക്ലെനഗന്‍ (21) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

പഞ്ചാബിനെതിരേ ചഹറിന്റെ ബൗളിങ് പ്രകടനത്തിലേക്കു വന്നാല്‍ പവര്‍പ്ലേയിലായിരുന്നു മൂന്നു വിക്കറ്റുകളുമെടുത്തത്. ഐപിഎല്‍ കരിയറില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണ് ഈ മല്‍സരത്തിലേത്. കളിയിലെ താരമായും ചഹര്‍ തിരഞ്ഞെടുക്കപ്പെട്ടു.

തന്റെ നാലോവര്‍ ക്വാട്ടയില്‍ രണ്ടു ബൗണ്ടറികള്‍ മാത്രമേ ചഹര്‍ വിട്ടുകൊടുത്തുള്ളൂ. ആദ്യ ഓവറില്‍ അദ്ദേഹം വഴങ്ങിയത് രണ്ടു റണ്‍സ് മാത്രം. നാലാമത്തെ ബോളില്‍ മായങ്ക് അഗര്‍വാളിനെ ക്ലീന്‍ ബൗള്‍ഡാക്കി. അടുത്ത ഓവറില്‍ തുടരെ രണ്ടു ബൗണ്ടറികള്‍ വഴങ്ങിയ ശേഷം ചഹര്‍ ശക്തമായി തിരിച്ചുവന്നു. അടുത്ത രണ്ടു ബോളിലും റണ്ണില്ല. അഞ്ചാമത്തെ ബോളില്‍ രാഹുല്‍ റണ്ണൗട്ട്. ആറാമത്തെ ബോള്‍ വൈഡ്. തുടര്‍ന്നുള്ള ബോളില്‍ പഞ്ചാബിന് ലഭിച്ചത് ഒരു സിംഗിള്‍.

2

മൂന്നാം ഓവറിലായിരുന്നു പഞ്ചാബിനെ ചഹര്‍ ശരിക്കും സ്തബ്ധരാക്കിയത്. അവരുടെ വെടിക്കെട്ട് താരങ്ങളായ ഗെയ്‌ലിനെയും പൂരനെയും ഈ ഓവറില്‍ ചഹര്‍ പുറത്താക്കി. ആദ്യ ബോളില്‍ സിംഗിള്‍. അടുത്ത ബോളില്‍ ഗെയ്‌ലിനെ തകര്‍പ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ ജഡേജ മടക്കി. തുടര്‍ന്നു ക്രീസിലെത്തിയത് നിക്കോളാസ് പൂരന്‍. നേരിട്ട ആദ്യ ബോളില്‍ റണ്ണില്ല. അടുത്ത ബോളില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച പൂരനെ ഫൈന്‍ ലെഗില്‍ ശര്‍ദ്ദുല്‍ ഠാക്കൂര്‍ സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കി. അടുത്ത രണ്ടു ബോളുകളിലും പുതുതായി ക്രീസിലെത്തിയ ഷാരൂഖ് ഖാന് റണ്ണെടുക്കാനായില്ല.

ചഹറിനെ പിന്‍വലിക്കാന്‍ ധോണിക്കു ഭാവമില്ലായിരുന്നു. തുടരെ നാലാം ഓവറും ചഹറിന് ആദ്യ 10 ഓവറിനുള്ളില്‍ അദ്ദേഹം നല്‍കി. ചഹര്‍ പ്രതീക്ഷ തെറ്റിച്ചതുമില്ല. മെയ്ഡന്‍ ഓവര്‍ എറിഞ്ഞ അദ്ദേഹം രണ്ടാമത്തെ ബോളില്‍ ദീപക് ഹൂഡയെയും പുറത്താക്കി. ഡ്രൈവിനു ശ്രമിച്ച ഹൂഡയെ മിഡ് ഓഫില്‍ ഫഫ് ഡുപ്ലെസി സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കി.

Story first published: Friday, April 16, 2021, 23:26 [IST]
Other articles published on Apr 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+