
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ ബാറ്റിങിലെ മോശം തുടരുകയാണ്. പഞ്ചാബ് കിങ്‌സിനെതിരായ കളിയിലും അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തി ക്രീസ് വിടുകയായിരുന്നു. 12 റണ്‍സാണ് ധോണിക്കു നേടാനായത്. 15 ബോളില്‍ രണ്ടു ബൗണ്ടറികളുള്‍പ്പെടെയായിരുന്നു ഇത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയുള്ള തൊട്ടുമുമ്പത്തെ ഇന്നിങ്‌സിനെ അപേക്ഷിച്ച് കൂറേക്കൂടി അഗ്രസീവായാണ് ധോണി ബാറ്റ് ചെയ്തത്. അന്നു ഒരു ബൗണ്ടറിയോ, സിക്‌സറോ നേടാന്‍ അദ്ദേഹത്തിനായിരുന്നില്ല. പഞ്ചാബിനെതിരേ രണ്ടു ബൗണ്ടറികള്‍ പായിച്ച ധോണി പഴയ ഫോമിലേക്കു മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും അധികസമയം ക്രീസില്‍ നിലയുറപ്പിക്കാനായില്ല.
ബിഷ്‌നോയിയുടെ ഒരു തകര്‍പ്പന്‍ ഗൂഗ്ലിയാണ് ധോണിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ അര്‍ധമനസോടെയായിരുന്നു അദ്ദേഹം ഷോട്ട് കളിച്ചത്. പക്ഷെ ഇന്‍സൈഡ് എഡ്ജായി ബോള്‍ സ്റ്റംപിലേക്കു വീഴുകയായിരുന്നു. അല്‍പ്പസമയം അമ്പരന്നു നിന്ന ധോണി പിന്നീട് നിരാശയോടെ ക്രീസ് വിടുകയുമായിരുന്നു.
ഗൂഗ്ലിക്കെതിരേ വളരെ മോശം റെക്കോര്‍ഡാണ് ധോണിക്കുള്ളതെന്നു കണക്കുകള്‍ പറയുന്നു. വെറും 7.6 മാത്രമാണ് ഗൂഗ്ലിക്കെതിരേ അദ്ദേഹത്തിന്റെ ശരാശരി. ഇതു അറിയുന്നതു കൊണ്ടു തന്നെയാവാം ബിഷ്‌നോയ് ധോണിയെ വീഴ്ത്താന്‍ ഗൂഗ്ലി തന്നെ ആയുധമാക്കിയത്. ഈ സീസണില്‍ ഇതു മൂന്നാമത്തെ തവണയാണ് അദ്ദേഹത്തിനു ബൗള്‍ഡായി ക്രീസ് വിടേണ്ടി വന്നത്. നേരത്തേ ഒരിക്കല്‍ മാത്രമേ ടൂര്‍ണമെന്റില്‍ ധോണിക്കു ഈ തിരിച്ചടി നേരിട്ടിട്ടുള്ളൂ. 2105ലായിരുന്നു ഇത്. അന്നും മൂന്നു തവണ അദ്ദേഹം ബൗള്‍ഡായിരുന്നു.
ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ ഈ സീസണില്‍ മോശം റെക്കോര്‍ഡാണ് ധോണിക്കുള്ളത്. 19 ബോളുകള്‍ നേരിട്ട അദ്ദേഹം 6.5 ശരാശരിയില്‍ നേടിയത് വെറും 13 റണ്‍സ് മാത്രമാണ്. രണ്ടു തവണ പുറത്താവുകയും ചെയ്തു. ധോണിയുടെ ഈ സീസണിലെ പ്രകടനമെടുത്താല്‍ 14 മല്‍സരങ്ങളില്‍ 10 ഇന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്തിട്ടുള്ളത്. 13.71 എന്ന മോശം ശരാശരിയില്‍ 96 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ. 18 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
പഞ്ചാബിന് 135 റണ്‍സ് വിജയലക്ഷ്യം
ചെന്നൈയ്‌ക്കെതിരേ 135 റണ്‍സാണ് പഞ്ചാബിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ചെന്നൈയ്ക്കു ആറു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടാനായത്. ഓപ്പണര്‍ ഫഫ് ഡുപ്ലെസിയുടെ (76) തകര്‍പ്പന്‍ ഫിഫ്റ്റിയാണ് ചെന്നൈയെ രക്ഷിച്ചത്. 55 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഡുപ്ലെസിയുടെ ഇന്നിങ്‌സ്. രവീന്ദ്ര ജഡേജ (15*), റുതുരാജ് ഗെയ്ക്വാദ് (12), ധോണി (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. പഞ്ചാബിനു വേണ്ടി അര്‍ഷ്ദീപ് സിങും ക്രിസ് ജോര്‍ഡനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുഹമ്മദ് ഷമി, രവി ബിഷ്‌നോയ് എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ പഞ്ചാബിനു ഈ കളിയില്‍ ജയം അനിവാര്യമാണ്.
പ്ലെയിങ് ഇലവന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്-റുതുരാജ് ഗെയ്ക്വാദ്, ഫഫ് ഡുപ്ലെസി, മോയിന്‍ അലി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.
പഞ്ചാബ് കിങ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മര്‍ക്രാം, സര്‍ഫറാസ് ഖാന്‍, ഷാരൂഖ് ഖാന്‍, മോയ്‌സസ് ഹെന്റിക്വസ്, ക്രിസ് ജോര്‍ഡന്‍, ഹര്‍പ്രീത് ബ്രാര്‍, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്.