Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മൂന്നാം ഓവറില്‍ ധോണിക്കെന്ത് കാര്യം? അതും സംഭവിച്ചു, 2016നു ശേഷമാദ്യം

1

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയെ മൂന്നാം ഓവറില്‍ തന്നെ ക്രീസില്‍ കണ്ടപ്പോള്‍ എല്ലാവരും ഞെട്ടിക്കാണും. കാരണം ഇത്രയും നേരത്തേ എംഎസ്ഡി ക്രീസിലെത്തുമെന്ന് ആരും കരുതിക്കാണില്ല. സിഎസ്‌കെ മുന്‍നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നതോടെയാണ് ധോണി നേരത്തേ ഇറങ്ങാന്‍ നിര്‍ബന്ധിതനായത്. 2016നു ശേഷം ഒരു ടി20 മല്‍സരത്തില്‍ ആദ്യമായിട്ടാണ് ധോണി മൂന്നാം ഓവറില്‍ ബാറ്റ് ചെയ്യാനെത്തിയത്. ഇതിനു മുമ്പ് 2016ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയാണ് അദ്ദേഹം ഇത്രയും നേരത്തേ ബാറ്റിങിനെത്തിയത്. അന്നു പക്ഷെ ധോണി സിഎസ്‌കെ ടീമിന്റെ ഭാഗമായിരുന്നില്ലെന്നതും കൗതുകമാണ്. റൈസിങ് പൂനെ ജയന്റ്‌സിന്റെ താരമായിരുന്നു അന്ന് അദ്ദേഹം. സിഎസ്‌കെ രണ്ടു സീണുകളില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സമയത്തായിരുന്നു ധോണി പൂനെയുടെ ഭാഗമായത്.

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ആദ്യ മൂന്നോവറില്‍ മൂന്നോ അതില്‍ക്കൂടുതലോ വിക്കറ്റുകള്‍ അഞ്ചു തവണയാണ് നഷ്ടമായിട്ടുള്ളത്. ഇതില്‍ നാലും മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു. ഒരു തവണ രാജസ്ഥാന്‍ റോയല്‍സിനെതിരേയും സിഎസ്‌കെയ്ക്കു ഇങ്ങനെയൊരു ബാറ്റിങ് തകര്‍ച്ച നേരിട്ടിട്ടുണ്ട്.

മുംബൈയ്‌ക്കെതിരേ ഇന്നു സിഎസ്‌കെയുടെ ഇന്നിങ്‌സിലേക്കു വരികയാണെങ്കില്‍ ആദ്യ ഓവറില്‍ത്തന്നെ അപകടകാരിയായ ഫഫ് ഡുപ്ലെസിയെ സിഎസ്‌കെയ്ക്കു നഷ്ടമായി. നേരിട്ട മൂന്നാമത്തെ ബോളില്‍ ട്രെന്റ് ബോള്‍ട്ട് അദ്ദേഹത്തെ ആദം മില്‍നെയ്ക്കു സമ്മാനിക്കുകയായിരുന്നു. കട്ട് ഷോട്ടിനു ശ്രമിച്ച ഡുപ്ലെസിയെ ബാക്ക്‌വേര്‍ഡ് പോയിന്റില്‍ വച്ചാണ് മില്‍നെ പിടികൂടിയത്. അടുത്ത ഓവറില്‍ മോയിന്‍ അലിയും പൂജ്യനായി ക്രീസ് വിട്ടു. മൂന്നു ബോളുകള്‍ മാത്രമേ അലിയും പിടിച്ചുനിന്നുള്ളൂ. മില്‍നെയ്ക്കായിരുന്നു വിക്കറ്റ്. ഷോട്ട് ബോളില്‍ ഷോട്ട് കളിച്ച അലിയെ കവറില്‍ സൗരഭ് തിവാരിയാണ് കൈയ്ക്കുള്ളിലാക്കിയത്. സിഎസ്‌കെ രണ്ടിന് രണ്ട് റണ്‍സ്.

2

ഇതേ ഓവറിലെ അവസാന ബോള്‍ ഹെല്‍മറ്റില്‍ തട്ടി അമ്പാട്ടി റായുഡുവിന് പരിക്കേറ്റു. തുടര്‍ന്ന് ബാറ്റിങ് പൂര്‍ത്തിയാക്കാനാവാതെ അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയും ചെയ്തു. ബോള്‍ട്ടെറിഞ്ഞ അടുത്ത ഓവറില്‍ സുരേഷ് റെയ്‌നയ്ക്കും ക്രീസ് വിടേണ്ടിവന്നു. അനാവശ്യ ധൃതി കാണിച്ചതാണ് അദ്ദേഹത്തിനു വിനയായത്. നാലാമത്തെ ബോളില്‍ ബൗണ്ടറിയടിച്ച റെയ്‌ന അവസാന ബോളിലും ആഞ്ഞടിക്കുകയായിരുന്നു. ടൈമിങ് പാളിയപ്പോള്‍ പോയിന്റില്‍ രാഹുല്‍ ചഹാര്‍ അനായാസം പിടികൂടുകയും ചെയ്തു. ഇതോടെയാണ് ആറാമനായ ധോണി ക്രീസിലേക്കു വരുന്നത്. ധോണി വളരെ നന്നായി ബോള്‍ ടൈം ചെയ്തു കളിച്ചെങ്കിലും വലിയ ഇന്നിങ്‌സ് കളിക്കാനായില്ല. മൂന്നു റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. മില്‍നെയുടെ ഷോര്‍ട്ട് ബോളില്‍ ധോണിയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ ബോള്‍ട്ടിന്റെ കൈകള്‍ക്കു പാകമായിരുന്നു. ഇതോടെ സിഎസ്‌കെ നാലിന് 24 റണ്‍സിലേക്കു വീണു.

പക്ഷെ സിഎസ്‌കെ ഈ തകര്‍ച്ചയില്‍ നിന്നു കരകയറുകയും 157 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈയ്ക്കു മുന്നില്‍ വയ്ക്കുകയും ചെയ്തു. നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 156 റണ്‍സ് നേടാന്‍ മുംബൈയ്ക്കു കഴിഞ്ഞു. ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ (88*) തകര്‍പ്പന്‍ ഇന്നിങ്‌സാണ് സിഎസ്‌കെയെ രക്ഷിച്ചത്. വെറും 58 ബാേളില്‍ ഒമ്പത് ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രവീന്ദ്ര ജഡേജ (26), ഡ്വയ്ന്‍ ബ്രാവോ (23) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. അഞ്ചാം വിക്കറ്റില്‍ റുതുരാജ്- ജഡേജ സഖ്യം ചേര്‍ന്ന് 81 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇതാണ് ഒരു ഘട്ടത്തില്‍ 100 റണ്‍സ് പോലും കടക്കില്ലെന്നു തോന്നിച്ച സിഎസ്‌കെയെ 150 കടത്തിയത്.

Story first published: Sunday, September 19, 2021, 22:30 [IST]
Other articles published on Sep 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+