Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇനി 'ചിന്നത്തലയല്ല', 'പെരിയ തല'! റെയ്‌നയുടെ മാസ് തിരിച്ചുവരവ്- കോലിക്കും രോഹിത്തിനുമൊപ്പം

ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്കു ഇതു ആഘോഷരാവാണ്. തങ്ങളുടെ പ്രിയപ്പെട്ട ചിന്നത്തലയുടെ മാസ് തിരിച്ചുവരവ് മതിമറന്ന് ആഘോഷിക്കുകയാണ് അവര്‍. ഒരു സീസണിനു ശേഷം ഐപിഎല്ലിലേക്കുള്ള മടങ്ങിവരവ് ഫിഫ്റ്റിയടിച്ചാണ് സുരേഷ് റെയ്‌ന ആഘോഷിച്ചത്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കു എന്താണ് മിസ്സായതെന്ന് ഈയൊരു ഒറ്റ ഇന്നിങ്‌സിലൂടെ റെയ്‌ന കാണിച്ചു തരികയും ചെയ്തു.

1

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നിന്നും റെയ്‌ന വിട്ടുനിന്നപ്പോള്‍ ആരാധകര്‍ക്കു അതു ഷോക്കായിരുന്നു. എന്നാല്‍ ഇത്തവണ ആദ്യ മല്‍സരത്തില്‍ തന്നെ അദ്ദേഹം ഇതിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. മുന്‍നിരയെ തുടക്കത്തില്‍ നഷ്ടമായതോടെ പതറിയ സിഎസ്‌കെയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നത് റെയ്‌നയുടെ ഉജ്ജ്വല ഇന്നിങ്‌സായിരുന്നു.

36 ബോളില്‍ നിന്നും മൂന്നു ബൗണ്ടറികളും നാലു സിക്‌സറുമക്കം 54 റണ്‍സാണ് റെയ്‌ന അടിച്ചെടുത്തത്. മാസങ്ങളോളം സജീവ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും റെയ്‌നയുടെ ഇന്നിങ്‌സില്‍ ഇതിന്റെ ആലസ്യമൊന്നും കണ്ടില്ല. ഇന്ത്യക്കു വേണ്ടി കളിച്ചുിരുന്ന കാലത്തെ ചടുലത അദ്ദേഹത്തിന്റെ ബാറ്റിങില്‍ കാണാമായിരുന്നു. വ്യക്തിഗത സ്‌കോര്‍ 44ല്‍ നില്‍ക്കെ സിക്‌സറടിച്ചാണ് റെയ്‌ന ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. 13ാം ഓവറിലെ അവസാനത്തെ ബോളില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിനെതിരേയായിരുന്നു ഫിഫ്റ്റി തികച്ച അദ്ദേഹത്തിന്റെ സിക്‌സര്‍. ഇതിനു വേണ്ടി 32 ബോളുകള്‍ മാത്രമേ റെയ്‌നയ്ക്കു വേണ്ടിവന്നുള്ളൂ. സിഎസ്‌കെയില്‍ തന്റെ മുന്‍ സഹതാരമായിരുന്ന ആര്‍ അശ്വിനടക്കം എല്ലാവരും അദ്ദേഹത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒരു സിക്‌സറും രണ്ടു ബൗണ്ടറികളും അശ്വിനെതിരേ നേടിയ റെയ്‌ന മിശ്രയുടെ ഓവറില്‍ രണ്ടു സിക്‌സറുകള്‍ പറത്തി.

2

ഐപിഎല്ലില്‍ റെയ്‌നയുടെ 39ാമത്തെ ഫിഫ്റ്റിയായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഫിഫ്റ്റി നേടിയ ഇന്ത്യന്‍ താരങ്ങളില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുടെ നേട്ടത്തിനൊപ്പം റെയ്‌നയും എത്തിയിരിക്കുകയാണ്. 41 ഫിഫ്റ്റികളുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനാണ് എലൈറ്റ് ലിസ്റ്റില്‍ ഒന്നാമത്.

ഡിസിക്കെതിരേ സിഎസ്‌കെ മൂന്നാം ഓവറില്‍ രണ്ടിന് ഏഴു റണ്‍സെന്ന നിലയില്‍ പതറി നില്‍ക്കെയാണ് റെയ്‌ന ക്രീസിലെത്തിയത്. ഈ സീസണില്‍ സിഎസ്‌കെയുടെ ഭാഗമായ മോയിന്‍ അലിയായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പങ്കാളി. മൂന്നാം വിക്കറ്റില്‍ അലിക്കൊപ്പം 53 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ റെയ്‌നയ്ക്കു കഴിഞ്ഞു. അലി മടങ്ങിയെങ്കിലും റെയ്‌ന ഉജ്ജ്വല ബാറ്റിങുമായി ക്രീസില്‍ തുടര്‍ന്നു. നാലാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവിനൊപ്പം 63 റണ്‍സിന്റെ കൂട്ടുകെട്ടും റെയ്‌ന പടുത്തുയര്‍ത്തി. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 54ല്‍ നില്‍ക്കെ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായി അദ്ദേഹം ക്രീസ് വിടുകയായിരുന്നു. സിംഗിള്‍ ലഭിക്കേണ്ടയിടത്ത് ജഡേജയ്‌ക്കൊപ്പം ഡബിളിനു ശ്രമിച്ചതാണ് റെയ്‌നയ്ക്കു വിക്കറ്റ് നഷ്ടമാക്കിയത്.

Story first published: Saturday, April 10, 2021, 22:09 [IST]
Other articles published on Apr 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+