For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പ്ലേഓഫ് യോഗ്യത- കൂടുതല്‍ സാധ്യത രണ്ടു പേര്‍ക്ക്, മുംബൈയുടെ കാര്യം പരുങ്ങലില്‍

ആരും പ്ലേഓഫ് ഉറപ്പാക്കിയിട്ടില്ല

1

ഐപിഎല്ലിന്റെ രണ്ടാംപാദ മല്‍സരങ്ങള്‍ യുഎഇയില്‍ പുരോഗമിക്കവെ ആരും തന്നെ ഇനിയും പ്ലേഓഫ് ബെര്‍ത്ത് ഉറപ്പാക്കിയിട്ടില്ല. രണ്ടു ടീമുകളാണ് പ്ലേഓഫിന് കൈയെത്തുംദൂരത്ത് എത്തിനില്‍ക്കുന്നത്. ഒന്ന് മുന്‍ ജേതാക്കളായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണെങ്കില്‍ മറ്റൊന്ന് കഴിഞ്ഞ തവണത്തെ റണ്ണറപ്പായ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. ബാക്കിയുള്ള ആറു ടീമുകള്‍ക്കും പ്ലേഓഫിലെത്താന്‍ ഇനിയുള്ള മല്‍സരങ്ങള്‍ നിര്‍ണായകമാണ്.

എട്ടു ടീമുകളുടെയും പ്ലേഓഫ് സാധ്യത പരിശോധിക്കുകയാണെങ്കില്‍ സിഎസ്‌കെയാണ് തലപ്പത്തു നില്‍ക്കുന്നത്. ധോണിയുടെ ടീം പ്ലേഓഫിലെത്താനുള്ള സാധ്യത 98.3 ശതമാനമാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് തൊട്ടുതാഴെയുണ്ട്. അവരുടെ പ്ലേഓഫ് സാധ്യത 97.8 ശതമാനമാണ് (രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരഫലം പരിഗണിച്ചിട്ടില്ല). യുഎഇയില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റെങ്കിലും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യത 60 ശതമാനത്തിനും മുകളിലാണ്. ആര്‍സിബി പ്ലേഓഫ് കളിക്കാനുളള സാധ്യത 68.2 ശതമാനമാണ്. മലയാളി താരം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേഓഫ് സാധ്യത 50 ശതമാനത്തിനും മുകളിലാണ്. 52.1 ശതമാനം സാധ്യതയാണ് റോയല്‍സിനുള്ളത്. മറ്റു ഫ്രാഞ്ചൈസികളൊന്നും പ്ലേഓഫില്‍ കടക്കാന്‍ 50 ശതമാനം പോലും സാധ്യതയില്ല.

2

നിലവിലെ ചാംപ്യന്മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലെത്തുമോയെന്നു കണ്ടുതന്നെ അറിയണം. ആര്‍സിബിയെപ്പോലെ യുഎഇയില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും മുംബൈ തോറ്റു കഴിഞ്ഞു. ആദ്യം ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും പിന്നാലെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടുമായിരുന്നു ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ മുംബൈയുടെ പരാജയം. മുംബൈ ഇത്തവണ പ്ലേഓഫില്‍ കടക്കാന്‍ 35.3 ശതമാനം സാധ്യത മാത്രമേയുളളൂ.

മുംബൈയ്ക്കു പിറകിലുള്ളത് രണ്ടു തവണ ചാംപ്യന്‍മാരായിട്ടുള്ള ഒയ്ന്‍ മോര്‍ഗന്റെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. 34.7 ആണ് കെകെആറിന്റെ പ്ലേഓറ് സാധ്യത. ഇന്ത്യയിലെ ആദ്യപാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ കെകെആര്‍ യുഎഇയില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കളിച്ച രണ്ടു മല്‍സരങ്ങളിലും കെകെആര്‍ ജയിച്ചുകഴിഞ്ഞു. ആദ്യം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒമ്പതു വിക്കറ്റിനു കെട്ടുകെട്ടിച്ച കെകെകെആര്‍ പിന്നാലെ നിലവിലെ ചാംപ്യന്മാരായ മുംബൈയ്ക്കും ഷോക്ക് നല്‍കി. യുഎഇയില്‍ രണ്ടാംപാദ മല്‍സരങ്ങള്‍ ആരംഭിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തായിരുന്നു കെകെആര്‍. എന്നാല്‍ രണ്ടു തുടര്‍ വിജയങ്ങള്‍ അവരെ നാലാംസ്ഥാനത്തെത്തിച്ചിട്ടുണ്ട്.

കെകെആറിനു പിറകിലായി അവാന രണ്ടു സ്ഥാനങ്ങളിലുള്ളത് കെഎല്‍ രാഹുലിന്റെ പഞ്ചാബ് കിങ്‌സും കെയ്ന്‍ വില്ല്യംസണിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ്. ഈ രണ്ടു ടീമുകളും പ്ലേഓഫില്‍ കടക്കണമെങ്കില്‍ ഇനി അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടി വരും. കാരണം അത്രയേറെ ദുര്‍ബലമാണ് ഇവരുടെ പ്ലേഓഫ് സാധ്യതകള്‍. പഞ്ചാബ് കിങ്‌സിന്റെ പ്ലേഓഫ് സാധ്യത 12 ശതമാനവും ഹൈദരാബാദിന്റേത് വെറും 1.6 ശതമാനവും മാത്രമാണ്.

Story first published: Saturday, September 25, 2021, 18:51 [IST]
Other articles published on Sep 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+