Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ദയനീയം ധോണി! ബാറ്റിങില്‍ വന്‍ നാണക്കേട്, കരിയറില്‍ ഇതാദ്യം

1

ഐപിഎല്ലില്‍ മുമ്പൊരിക്കലുമില്ലാത്ത വിധം ബാറ്റിങില്‍ നാണക്കേടിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി. ബാറ്റിങില്‍ തന്റെ കാലം കഴിഞ്ഞുവെന്ന് ഒരിക്കല്‍ക്കൂടി അടിവരയിടുന്ന ഇന്നിങ്‌സായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ അദ്ദേഹത്തിന്റേത്. ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ധോണി ഓരോ റണ്ണിനു വേണ്ടിയും വിയര്‍ത്തു. അദ്ദേഹത്തിന്റെ ഒരു ഷോട്ടിനു പോലും മികച്ച ടൈമിങ് ഇല്ലായിരുന്നു. തട്ടിയും മുട്ടിയും കളിച്ച ധോണി 27 ബോളുകളില്‍ നേടിയത് 18 റണ്‍സ് മാത്രമാണ്. ബൗണ്ടറിയോ, സിക്‌സറോയൊന്നും ഇന്നിങ്‌സില്‍ കണ്ടില്ല.

ക്രീസിന്റെ മറുവശത്ത് അമ്പാട്ടി റായുഡു ആക്രമിച്ച് കളിച്ച് പരമാവധി റണ്‍സ് അടിച്ചുകൂട്ടാന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ ഇതിനു നേര്‍വിപരീതമായിരുന്നു ധോണിയുടെ ബാറ്റിങ്. സിഎസ്‌കെയുടെ സ്‌കോറിങിനു വേഗം കുറച്ചത് അദ്ദേഹം തന്നെയാണെന്നു പറേണ്ടിവരും. ധോണിക്കു പകരം രവീന്ദ്ര ജഡേജയോ, ഡ്വയ്ന്‍ ബ്രാവോ ആറാമനായി ക്രീസിലെത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ 150ന് മുകളില്‍ റണ്‍സ് സിഎസ്‌കെയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടാവുമായിരുന്നു. അവസാന ഓവറിലെ ആദ്യ ബോളിലാണ് ധോണി പുറത്താവുന്നത്.

ഈ ഇന്നിങ്‌സോടെ ധോണി ഒരു ബാറ്റ്‌സ്മാനും അഭിമാനിക്കാന്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡുള്ള താരങ്ങളുടെ നിരയില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ബൗണ്ടറിയോ, സിക്‌സറോയില്ലാതെ കൂടുതല്‍ ബോളുകള്‍ നേരിട്ട രണ്ടാമത്തെ താരമായി ധോണി മാറി. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെതിരേ ഒരു ബൗണ്ടറിയോ, സിക്‌സറോയില്ലാതെ സണ്‍റൈസൈഴ്‌സ് ഹൈദരാബാദ് താരം മനീഷ് പാണ്ഡെ 29 ബോളുകള്‍ കളിച്ചിരുന്നു. ഇതാണ് ഓള്‍ടൈം റെക്കോര്‍ഡ്. ഡിസിക്കെതിരേയുള്ള ഇന്നത്തെ ഇന്നിങ്‌സോടെ ടീമംഗവും സൗത്താഫ്രിക്കന്‍ ഓപ്പണറുമായ ഫഫ് ഡുപ്ലെസിയാണ് ധോണി പിന്തള്ളിയ്തത്. 2014ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഡുപ്ലെസി നേരിട്ടത് 25 ബോളുകളായിരുന്നു. ഇതാണ് ധോണി രണ്ടു ബോളുകളാക്കി ഉയര്‍ത്തി തിരുത്തിയത്.

മറ്റൊരു തിരിച്ചടി കൂടി ധോണിക്കു ഈ ഇന്നിങ്‌സിനു ശേഷം നേരിട്ടു. ഡല്‍ഹിക്കെതിരായ സ്ലോ ഇന്നിങ്‌സോടെ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 100നും താഴേക്കു പോയിരിക്കുകയാണ്. ഇതുവരെ കളിച്ച സീസണുകളില്‍ ഒരിക്കല്‍പ്പോലും ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് 100ന് താഴേക്കു വന്നിരുന്നില്ല. പക്ഷെ ഈ സീസണില്‍ ഇതുവരെ കളിച്ച 13 മല്‍സരങ്ങളെടുത്താല്‍ 97.67 മാത്രമാണ് സിഎസ്‌കെ ക്യാപ്റ്റന്റെ സ്‌ട്രൈക്ക് റേറ്റ്. ചെന്നൈ ടീമില്‍ 100ല്‍ താഴെ സ്‌ട്രൈക്ക് റേറ്റുള്ള ഒരേയൊരാളും ധോണി തന്നെയാണ്. 13 മല്‍സരങ്ങളില്‍ നിന്നും 14 എന്ന മോശം ശരാശരിയില്‍ അദ്ദേഹത്തിനു നേടാനായത് 84 റണ്‍സാണ്. ഉയര്‍ന്ന സ്‌കോറാവട്ടെ 18 റണ്‍സും.

Story first published: Monday, October 4, 2021, 22:41 [IST]
Other articles published on Oct 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+