
ഐപിഎല്ലില്‍ മറ്റൊരു ക്രിക്കറ്റര്‍ക്കും അവകാശപ്പെടാനില്ലാത്ത, ഒരുപക്ഷെ ഇനിയാരും കുറിക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരലുമായ എംഎസ് ധോണി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വ്യാഴാഴ്ച രാത്രി നടന്ന കളിയില്‍ സിഎസ്‌കെയുടെ വിജയം സിക്‌സറിലൂടെ പൂര്‍ത്തിയാക്കിയതോടെയാണിത്. അവസാന ഓവറിലെ നാലാമത്ത ബോളിലായിരുന്നു അദ്ദേഹത്തിന്റെ പടുകൂറ്റന്‍ സിക്‌സര്‍.
ടൂര്‍ണമെന്റില്‍ 20ാം ഓവറില്‍ 50 സിക്‌സറുകളെന്ന വമ്പന്‍ റെക്കോര്‍ഡിനാണ് ധോണി അവകാശിയായത്. ഹൈദരാബദിനെതിരായ മല്‍സരത്തിനു മുമ്പ് ഐപിഎല്ലില്‍ 20ാം ഓവറില്‍ മാത്രം അദ്ദേഹത്തിന്റെ പേരില്‍ 49 സിക്‌സറുകളുണ്ടായിരുന്നു. ഇതാണ് ധോണി 50 എന്ന മാന്ത്രികസംഖ്യയിലെത്തിച്ചത്. ഹൈദരാബാദ് പേസര്‍ സിദ്ധാര്‍ഥ് കൗളിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ 50ാം സിക്‌സര്‍.
ഐപിഎല്ലിലെ ഒരു മല്‍സരത്തില്‍ 20ാം ഓവറില്‍ കൂടുതല്‍ സിക്‌സറടിച്ച താരങ്ങളുടെ ലിസ്റ്റില്‍ ധോണിക്കു പിന്നിലുള്ളത് മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ്. 30 സിക്‌സറുകളാണ് അവസാന ഓവറില്‍ പൊള്ളാര്‍ഡ് പായിച്ചത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ 23 സിക്‌സറുകളുമായി ടീമംഗത്തിനു പിന്നാലെയുണ്ട്. മുംബൈയുടെ തനന്നെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് നാലാംസ്ഥാനത്ത് (23 സിക്‌സര്‍). ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരവീന്ദ്ര ജഡേജ 21ഉം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് 18 സിക്‌സറുകളുമടിച്ചിട്ടുണ്ട്.
ചെന്നൈയ്ക്കു ഗംഭീര വിജയം
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ചെന്നൈ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 134 റണ്‍സാണ് നേടിയത്. 44 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 46 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമുള്‍പ്പെടെയായിരുന്നു ഇത്. അഭിഷേക് ശര്‍മയും അബ്ദുള്‍ സമദും 18 റണ്‍സ് വീതമെടുത്തപ്പോള്‍ റാഷിദ് ഖാന്‍ 17 റണ്‍സുമായി പുറത്താവാതെ നിന്നു.
മറുപടിയില്‍ രണ്ടു ബോള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റിനു ചെന്നൈ ലക്ഷ്യം കാണുകയായരുന്നു. ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദും ഫഫ് ഡുപ്ലെസിയുമാണ് ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. റുതുരാജ് 38 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 45 റണ്‍സെടുത്തപ്പോള്‍ ഡുപ്ലെസി 36 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. മോയിന്‍ അലി 17 റണ്‍സെടുത്തു പുറത്തായപ്പോള്‍ അമ്പാട്ടി റായുഡു 17ഉം ധോണി 14ഉം റണ്‍സോടെ വിജയം പൂര്‍ത്തിയാക്കി. അവസാന മൂന്നു ബോളില്‍ മൂന്നു റണ്‍സായിരുന്നു സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. നാലാമത്തെ ബോളില്‍ സിക്‌സറിലേക്കു പറത്തി ധോണി ടീമിന്റെ വിജയറണ്‍സ് കുറിക്കുകയായിരുന്നു. ഒപ്പം ടീം പ്ലേഓഫിലേക്കു യോഗ്യത നേടിയ ആദ്യത്തെ ടീമായി മാറുകയും ചെയ്തു.